കെ.എസ്.ആര്‍.ടി.സിയില്‍ ഈ വര്‍ഷം 5000 പേര്‍ക്കുകൂടി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി 'ന്യൂസ്ലെറ്ററി'ന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 14402 പേര്‍ക്ക് പി.എസ്.സിവഴി ഇതിനകം നിയമനം നല്‍കി. ഓരോ വര്‍ഷവും 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും.