കോട്ടയം-കുമളി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ അട്ടിമറിക്കുന്നു
Posted by Sujith Bhakthan at Friday, 17 September 2010
കോട്ടയം ഡിപ്പോയില്‍നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ തൊട്ടുപിന്നിലായി ചങ്ങനാശേരി-കമ്പംമെട്ട് റൂട്ടിലോടുന്ന സ്വകാര്യ ബസ് പൊന്‍കുന്നം 14-ാംമൈലില്‍നിന്നു ഒപ്പമെത്തും. കുമളി വരെ രണ്ട് വാഹനങ്ങളും മത്സരിച്ചാണ് ഓടുന്നത്. ടൗണ്‍ ടു ടൗണ്‍ ആരംഭിച്ചതോടെ സ്വകാര്യ ഫാസ്‌റ്റിന് യാത്രക്കാരെ നഷ്‌ടമായിത്തുടങ്ങിയിരുന്നു.
കുമളിയില്‍നിന്നു രാവിലെ 10.35 ന് കെ.എസ്.ആര്‍.ടി.സി. പുറപ്പെടുന്നതിനു പിന്നിലായി കുമളി-കോട്ടയം സ്വകാര്യ ബസും പുറപ്പെടും. ഈ ബസുകളും മത്സരിച്ചാണ് ഓടുന്നത്. വീണ്ടും കോട്ടയത്തുനിന്നു കുമളി വരെ സ്വകാര്യ ഫാസ്‌റ്റ് പാസഞ്ചറിനൊപ്പമാണ് ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്നത്.
ഇതുമൂലം മൂന്ന് സ്വകാര്യ ബസുകള്‍ നഷ്‌ടത്തിലായിത്തുടങ്ങിയിരുന്നു. സ്വകാര്യ ബസുടമകളും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതരും തമ്മിലുള്ള ധാരണപ്രകാരം പ്രതിദിനം പതിനായിരത്തിനുമേല്‍ വരുമാനമുണ്ടായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് ഓണക്കാലത്ത് സര്‍വീസ് മുടക്കിയാണ് സ്വകാര്യ ബസുടമകളെ സഹായിച്ചത്