വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍
Posted by Sujith Bhakthan at Friday, 1 October 2010
അടുത്തിടെ തുടങ്ങിയ നാലു സര്‍വീസുകള്‍ നഷ്ടത്തിലാണ് ഓടുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ ഒരെണ്ണം ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും മൂന്നെണ്ണം പത്തനംതിട്ടയില്‍ നിന്നുമാണ്.ആവശ്യത്തിനു ബസില്ലാത്തതിനാല്‍ തിരക്കുള്ള റൂട്ടുകളിലേക്കുള്ള വണ്ടികള്‍ റദ്ദാക്കേണ്ടി വരികയാണ് പലപ്പോഴും. 2,800 മുതല്‍ 3,200 രൂപ വരെ മാത്രം വരുമാനമുള്ള ഒരു വണ്ടി ഓടിക്കാന്‍ 5,000 മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉണ്ടായിരുന്ന സര്‍വീസുകള്‍ ഒാരോ ദിവസമായി മാറിമാറി മുടക്കുന്നുണ്ട്. ഭരണകക്ഷി സമരം നടത്തി
നേടിയെടുത്ത റൂട്ട് ആണെന്ന ഒറ്റക്കാരണത്താലാണിത്.
പുതിയ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും മുടങ്ങാതെ ഒാടിക്കാന്‍ ബസില്ലാത്ത സ്ഥിതിയാണിവിടെ. 78 ഷെഡ്യൂളിന് 66 ബസ് മാത്രമേയുള്ളു.റാന്നി, വെച്ചൂച്ചിറ വഴി കിസുമത്തിന് ഉണ്ടായിരുന്ന ബസ് സ്ഥിരമായി മുടക്കുകയാണ്. കിസുമത്തു നിന്നു തിരുവല്ല വഴി എടത്വയ്ക്കു സര്‍വീസ് നടത്തി വന്ന ബസിന് 5,500 രൂപയായിരുന്നു ശരാശരി വരുമാനം. രാവിലെ 5.30ന് ഉള്ള എടത്വ സര്‍വീസിന് 6,500 രൂപ മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉള്ളതാണ്. രണ്ടു ദിവസമായി ഇത് അയയ്ക്കുന്നില്ല. അതിന്റെ ബസ് വേറെ റൂട്ടില്‍ തിരിച്ചു വിട്ടിരിക്കുകയാണ്. അതും വരുമാനം കുറഞ്ഞ റൂട്ടില്‍.രാവിലെ ആറിനു കുളത്തുമണ്‍ പോകുന്ന സര്‍വീസ് വല്ലപ്പോഴുമാക്കിയിട്ടുണ്ട്.
കുളത്തുമണ്ണില്‍ നിന്നു കോട്ടയത്തിനും അവിടെ നിന്നു കരിമാന്‍തോട്ടിലേക്കും സര്‍വീസ് നടത്തിവന്ന സര്‍വീസിന് 7,000 രൂപയായിരുന്നു കുറഞ്ഞ കലക്ഷന്‍. ചൊവ്വാഴ്ച ഇതു മുടക്കി.ഡിപ്പോയില്‍ 17 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്താന്‍ ആകെയുള്ളത് 15 ബസ്. അതില്‍ മൂന്നു ബസുകള്‍ പണികള്‍ക്കായി മറ്റു ഡിപ്പോയിലാണ്.രാവിലെ 5.45നു പുനലൂര്‍പോയി അവിടെനിന്ന് എറണാകുളത്തിനു സര്‍വീസ് നടത്തി വന്ന ഫാസ്റ്റ് പാസഞ്ചറിനു 10,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നു. ബസില്ലാത്തതിനാല്‍ ഒന്നര മാസമായി ഇതു മുടക്കുകയാണ്.
ആങ്ങമൂഴി-കോട്ടയത്തിന്റെ സ്ഥിതിയും ഇതുതന്നെ. കോട്ടയത്തിനു പോകാതെ ആങ്ങമൂഴിക്കു മാത്രമാണ് അയയ്ക്കുന്നത്.ചെയിന്‍ സര്‍വീസിനുള്ള പുതിയ വേണാട് ബസുകള്‍ കിട്ടാത്തതിനാല്‍ മുണ്ടക്കയം-പുനലൂര്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതു മറ്റു റൂട്ടുകളിലെ സാധാരണ ഓര്‍ഡിനറി ബസുകള്‍ കൊണ്ടാണെന്നും അധികൃതര്‍ പറയുന്നു.
Courtesy: Malayala Manorama