----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

പുതിയ സര്‍വീസുകളില്ല; കട്ടപ്പനയ്‌ക്ക് അവഗണന

Posted by Sujith Bhakthan at Thursday, 25 June 2009
Share this post:
Subscribe

കെ.എസ്‌.ആര്‍.ടി.സി. കട്ടപ്പന ഡിപ്പോയിലേക്ക്‌ പുതിയ ബസുകള്‍ അനുവദിപ്പിക്കുന്നതില്‍ അധികൃതര്‍ ഉദാസീനത പുലര്‍ത്തുന്നതായി ആക്ഷേപം. സര്‍വീസുകള്‍ക്കായി പുതിയ ബസുകള്‍ ലഭിക്കുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. മറ്റ്‌ ഡിപ്പോകളില്‍ പുതിയ ബസുകള്‍ ലഭിക്കുന്നുണ്ടെങ്കിലും കട്ടപ്പനയില്‍ മാത്രം ബസുകള്‍ പാതിവഴിയില്‍ ഓടി കിതയ്‌ക്കുന്നവയാണ്‌. കാലപ്പഴക്കം ചെന്ന ബസുകളാണ്‌ സര്‍വീസ്‌ നടത്തുന്നവയില്‍ അധികവും.

മറ്റ്‌ ഡിപ്പോകളില്‍ മാത്രം പുതിയ ബസുകള്‍ ലഭിക്കുന്നതും ഇവിടെ ലഭിക്കാത്തതും അധികൃതരുടെ അനാസ്‌ഥ മൂലമെന്ന ആക്ഷേപം ശക്‌തമാണ്‌. കട്ടപ്പനയില്‍ നിന്നും ഓപ്പറേറ്റ്‌ ചെയ്യുന്ന ദീര്‍ഘദൂര ട്രിപ്പുകളെ മനപ്പൂര്‍വം അവഗണിക്കുന്നതായും പരാതിയുണ്ട്‌. സര്‍വീസിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ ബസുകള്‍ അനുവദിക്കുന്നത്‌ പ്രതിദിന കളക്ഷനെയും ബാധിക്കുന്നു. കട്ടപ്പന-തിരുവനന്തപുരം ഫാസ്‌റ്റ് പാസഞ്ചര്‍ സര്‍വീസാണ്‌ ഇക്കാര്യത്തില്‍ ഏറെ അവഗണന പേറുന്നത്‌. പഴയ വണ്ടി നല്‍കുന്നതിനാല്‍ ട്രിപ്പ്‌ പാതിവഴിയില്‍ മുടങ്ങുന്നത്‌ പതിവാണ്‌.

സ്വകാര്യ ബസ്‌ ലോബികളെ സഹായിക്കാനായി കട്ടപ്പന-ഇടുക്കി-എറണാകുളം റൂട്ടിനെ കെ.എസ്‌.ആര്‍.ടി.സി. അവഗണിക്കുന്നതായും ആരോപണമുണ്ട്‌. സ്വകാര്യ ബസുകളുടെ കുത്തകയായ ഈ റൂട്ടില്‍ നാമമാത്ര കെ.എസ്‌.ആര്‍.ടി.സി. ട്രിപ്പുകളാണുള്ളത്‌. ഇവിടേയ്‌ക്ക് പുതിയ ബസുകള്‍ മനപ്പൂര്‍വം നല്‍കാതിരിക്കുന്നതും ഗൂഢ ലക്ഷ്യത്തോടെയാണെത്രേ. പുതിയ ബസ്‌ ഓടിക്കുമ്പോള്‍ ഈ റൂട്ടിലെ ട്രിപ്പിന്‌ പ്രതിദിനം 10,000 രൂപ കലക്ഷനാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ ഇതേ റൂട്ടില്‍ തന്നെ പഴയ ബസ്‌ ഓടുമ്പോള്‍ 7,000 രൂപയില്‍ താഴെയാണ്‌ ലഭിക്കുന്നത്‌. പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ച കട്ടപ്പന-പാലക്കാട്‌, ഗുരുവായൂര്‍, കോഴിക്കോട്‌ സര്‍വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

കട്ടപ്പനയില്‍നിന്നും രാത്രി 10 ന്‌ എറണാകുളത്തേയ്‌ക്ക് സര്‍വീസ്‌ ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്‌. വൈകിട്ട്‌ 6.45 ന്‌ സ്വകാര്യ ബസ്‌ കഴിഞ്ഞാല്‍ കട്ടപ്പനയില്‍നിന്ന്‌ രാത്രി 12.35 നാണ്‌ ബസുള്ളത്‌. അഞ്ച്‌ മണിക്കൂര്‍ നീണ്ട ഇടവേളയ്‌ക്കിടയില്‍ പുതിയ ട്രിപ്പ്‌ തുടങ്ങാന്‍ തയ്യാറാകാത്തത്‌ സ്വകാര്യ ബസ്‌ ലോബികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്നും ആരോപണമുണ്ട്‌.
--
read more "പുതിയ സര്‍വീസുകളില്ല; കട്ടപ്പനയ്‌ക്ക് അവഗണന"

കെ.എസ്‌.ആര്‍.ടി.സി. വളര്‍ച്ചയില്‍ മുഖ്യപങ്ക്‌ ജീവനക്കാര്‍ക്ക്‌ - മാത്യു ടി.തോമസ്‌

Posted by Sujith Bhakthan at Wednesday, 10 June 2009
Share this post:
Subscribe


കോഴിക്കോട്‌: നഷ്ടത്തിലായിരുന്ന കെ.എസ്‌.ആര്‍.ടി.സി.യെ മെച്ചപ്പെട്ട നിലയിലേക്ക്‌ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചത്‌ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന്‌ മുന്‍ഗതാഗതമന്ത്രി മാത്യു ടി.തോമസ്‌ എം.എല്‍.എ. പറഞ്ഞു.

കെ.എസ്‌.ആര്‍.ടി.സി. ലേബര്‍ യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലാഭകരമായ റൂട്ടുകളില്‍നിന്ന്‌ പിന്‍മാറിയശേഷം കെ.എസ്‌.ആര്‍.ടി.സി. രക്ഷപ്പെടില്ല എന്ന്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ല. കേരളത്തില്‍ ഗതാഗതരംഗത്ത്‌ 87 ശതമാനവും സ്വകാര്യബസ്സുകളാണ്‌. 13 ശതമാനംമാത്രമേ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ ഉള്ളൂ. മറ്റ്‌ സംസ്ഥാനങ്ങളില്‍ 90 ശതമാനംവരെ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌- മാത്യു ടി.തോമസ്‌ പറഞ്ഞു.

യൂണിയന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.ശാര്‍ങ്‌ധരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ദാസന്‍, എ.ഐ.ടി.യു.സി. നേതാവ്‌ കെ.എം.കുട്ടികൃഷ്‌ണന്‍, തകിടി കൃഷ്‌ണന്‍നായര്‍, കെ.ലോഹ്യ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ കെ.രാജന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നുനടന്ന സെമിനാറില്‍ എം.കെ.പ്രേംനാഥ്‌ എം.എല്‍.എ., സിവിക്‌ ചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംസാരിച്ചു. പി.ശാര്‍ങ്‌ധരന്‍നായര്‍ അധ്യക്ഷതവഹിച്ചു. ഇ.എസ്‌.ശശിധരന്‍ സ്വാഗതവും പി.എസ്‌.സുധീരന്‍ നന്ദിയും പറഞ്ഞു.
read more "കെ.എസ്‌.ആര്‍.ടി.സി. വളര്‍ച്ചയില്‍ മുഖ്യപങ്ക്‌ ജീവനക്കാര്‍ക്ക്‌ - മാത്യു ടി.തോമസ്‌"

ദീര്‍ഘദൂര സര്‍വീസുകള്‍ നിലയ്‌ക്കുന്നു; യാത്രക്കാര്‍ പെരുവഴിയില്‍

Posted by Sujith Bhakthan at Friday, 5 June 2009
Share this post:
Subscribe

കട്ടപ്പന: കെ.എസ്‌.ആര്‍.ടി.സിയുടെ കട്ടപ്പന ഡിപ്പോയില്‍ നിന്ന്‌ ഓപ്പറേറ്റ്‌ ചെയ്യുന്ന ദീര്‍ഘദൂര ബസുകള്‍ പാതിവഴിയില്‍ പണിമുടക്കുന്നത്‌ പതിവാകുന്നു.

തിരുവനന്തപുരം പോലുള്ള റൂട്ടുകളില്‍ കാലപ്പഴക്കം ചെന്ന ബസുകള്‍ സര്‍വീസിന്‌ ഉപയോഗിക്കുന്നതാണ്‌ പ്രശ്‌നമാകുന്നത്‌. കട്ടപ്പനയില്‍ നിന്ന്‌ തൊടുപുഴ വഴി തിരുവനന്തപുരത്തിനുള്ള അവസാന ട്രിപ്പാണ്‌ അവഗണനയുടെ തീരാച്ചുഴിയില്‍ അകപ്പെട്ട്‌ കിതയ്‌ക്കുന്നത്‌.

പുതിയ മോഡല്‍ ബസുകള്‍ ഡിപ്പോയില്‍ കാത്തു കിടക്കുമ്പോഴാണ്‌ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ പഴയ ബസ്‌ നല്‍കുന്നത്‌. ബസ്‌ അനുവദിക്കുന്ന കാര്യത്തില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാര്‍ മാനദണ്ഡമാക്കുന്നത്‌ ജീവനക്കാരുടെ സ്വാധീനമാണത്രെ. ഷട്ടില്‍ ട്രിപ്പുകളില്‍ മോഡല്‍ കൂടിയ ബസ്‌ നല്‍കുകയും സ്വാധീനമുള്ള ജീവനക്കാര്‍ക്ക്‌ ഈ ബസുകളില്‍ ഡ്യൂട്ടി നല്‍കുന്നതും പതിവാണ്‌.

എം പാനല്‍ വ്യവസ്‌ഥയില്‍ ജോലി ചെയ്യുന്ന കണ്ടക്‌ടര്‍മാരെയും ഡ്രൈവര്‍മാരെയും ദീര്‍ഘദൂര റൂട്ടുകളില്‍ നിയമിച്ച ശേഷം ഇവര്‍ക്ക്‌ പഴയ വണ്ടി നല്‍കുന്ന സമീപനമാണ്‌ അടുത്തകാലത്ത്‌ തുടരുന്നത്‌. കട്ടപ്പന-തൊടുപുഴ-തിരുവനന്തപു
രം റൂട്ടിലാണ്‌ ഡിപ്പോയിലെ ഏറ്റവും പഴയ ബസ്‌ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നത്‌.

കഴിഞ്ഞ ദിവസം പാതിവഴിയില്‍ ഈ ട്രിപ്പ്‌ മുടങ്ങുകയും ചെയ്‌തു. അവസാന സര്‍വീസ്‌ ആയതിനാല്‍ യാത്രക്കാര്‍ പെരുവഴിയിലാകുകയായിരുന്നു. അവസാന ബസ്‌ കാത്തുനിന്ന നിരവധി യാത്രക്കാരാണ്‌ ഇതുമൂലം വലഞ്ഞത്‌. 25,000 രൂപ കളക്ഷനുള്ള ബസാണിത്‌. സര്‍വീസ്‌ തുടങ്ങിയ സമയത്ത്‌ പുതിയ ബസാണ്‌ ഈ റൂട്ടില്‍ ഓടിച്ചിരുന്നത്‌.

എന്നാല്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരുടെ ഇഷ്‌ടക്കാര്‍ക്ക്‌ പുതിയ ബസ്‌ നല്‍കുന്നതിനായി തിരുവനന്തപുരം സര്‍വീസിന്‌ പഴയ ബസ്‌ മാറ്റി നല്‍കുകയായിരുന്നു
read more "ദീര്‍ഘദൂര സര്‍വീസുകള്‍ നിലയ്‌ക്കുന്നു; യാത്രക്കാര്‍ പെരുവഴിയില്‍"