----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ലോ-ഫ്‌ളോര്‍കൗതുകം

Posted by Sujith Bhakthan at Thursday, 19 November 2009
Share this post:
Subscribe


തിരുവനന്തപുരം: കോമള രൂപന്‍ ലോ ഫേ്‌ളാര്‍ ബസ് കിഴക്കേക്കോട്ട സ്റ്റാന്‍ഡിലെത്തി. ടെക്‌നോപാര്‍ക്കുവഴി കണിയാപുരത്തേക്കാണ് യാത്ര. ജനം ചുറ്റിനും കൂടി. കൂട്ടത്തില്‍ രണ്ടു 'കിടു' പയ്യന്‍മാര്‍ അടുത്തെത്തി ലോ ഫേ്‌ളാറിനെ തൊട്ടുനോക്കി. അതിലൊരുവന്‍: ''അളിയാ ആസ്‌ട്രേലിയയിലൊക്കെ ഈ ബസ്സാണ്. ഇനി നമുക്കും കേറാം.'' അപ്പോള്‍ അളിയന്‍:''ഡേയ് സായിപ്പിനൊക്കെ ഇതോടിക്കാം. ഇവിടെ എവന്‍മാര്‍ തട്ട് പൊളിക്കാതിരുന്നാ മതി.''. ലോ ഫേ്‌ളാര്‍ മുരണ്ടുതുടങ്ങി. 'ഷൂൂൂൂ...' ശബ്ദത്തോടെ ഓട്ടോമാറ്റിക് ഡോറുകള്‍ അര്‍ധവൃത്താകാരത്തില്‍ അകത്തോട്ട് തെന്നിമാറി. അളിയന്‍മാര്‍ രണ്ടുപേരും അകത്തു കയറി. ''അണ്ണാ... സ്റ്റാച്യൂ വരെ പോകാന്‍ എത്രയാകും'', ഒരുവന്‍ ചോദിച്ചു. പത്തുരൂപയെന്ന് കണ്ടക്ടറുടെ മറുപടി. വീണ്ടും അളിയന്‍ ''പത്തുരൂപയ്ക്ക് പരമാവധി എവിടെ വരെ പോകും?'' പാറ്റൂര്‍ വരെയെന്ന് കണ്ടക്ടര്‍. പാറ്റൂരെങ്കില്‍ പാറ്റൂര്. ഇരുവരും സീറ്റുപിടിച്ചു. എക്‌സിറ്റ് വാതിലിനടുത്ത് (തല്‍ക്കാലം അത് തുറക്കില്ല. ഒരടി പുറത്തോട്ട് പോകുമത്രെ...) ഒരുവന്‍ ഇരുപ്പുപിടിച്ചു. സൈഡിലോട്ടുള്ള സീറ്റാണ്. ബാക്ക് റെസ്റ്റ് മടക്കി വച്ചിരിക്കുന്നു. പയ്യന്‍സ് പിടിച്ചതും അത് മുകളിലോട്ട് കുതിച്ചു. ''സ്പ്രിങ് ആക്ഷനാണ്'' മറ്റേ സീറ്റില്‍ ഗമയിലിരുന്ന് ഒരു അപ്പൂപ്പന്‍ പറഞ്ഞു. അദ്ദേഹം ഇതിനകം തന്നെ ലോ ഫേ്‌ളാറിനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ബസ് നീങ്ങാന്‍ നേരം. ചാലയില്‍ നിന്ന് പച്ചക്കറി ലോഡ് കയറ്റിയ കവറുകളുമായി രണ്ടു ചേച്ചിമാരെത്തി. ''ഇതാണോ ആ പുതിയ വണ്ടി...?'' അതേയെന്ന് കണ്ടക്ടര്‍. അവര്‍ക്ക് ഈ വണ്ടിയില്‍ കയറിയേ പറ്റൂ. കണ്ടക്ടര്‍ പലതവണ റൂട്ട് പറഞ്ഞിട്ടും പിന്‍മാറുന്ന ലക്ഷണമില്ല. ഒടുവില്‍ പട്ടത്ത് പോകുന്നില്ലെന്ന് കടുത്തുപറഞ്ഞതും ഇരുവരും പിന്‍മാറി. പിന്നാലെ വന്ന ഹൈ ഫേ്‌ളാറിനെ ലക്ഷ്യമിട്ട് പാഞ്ഞു.

...............

ലോ ഫേ്‌ളാര്‍ അനങ്ങിത്തുടങ്ങി. നല്ല സുഖം. എല്ലായിടത്തുനിന്നും എ.സി. പ്രവഹിക്കുകയാണ്. ശബ്ദമേയില്ല. എല്ലാവരും സീറ്റുകളില്‍ മസിലുപിടിച്ച് ഇരുപ്പുറപ്പിച്ചു. ചിലര്‍ പതുക്കെ മൊബൈലെടുത്തു പിതുക്കിത്തുടങ്ങി. ''ഇങ്ങോട്ടു വിളിച്ചിരുന്നോ?... ഇല്ലേ?... നമ്പര് മാറിയതായിരിക്കും... പിന്നേ... ഞാനിപ്പോ അങ്ങോട്ട് വരേണ്.... ലോ ഫേ്‌ളാറിലാണ്... ഏസീടെ തണുപ്പുകാരണം ഇരിക്കാന്‍ വയ്യ... ശരി അവിടെ വന്നിട്ട് കാണാം...'' ഇമ്മട്ടില്‍ സംഭാഷണം പുരോഗമിക്കുന്നു. അടുത്ത സീറ്റില്‍ ടീഷര്‍ട്ടിട്ട ചേട്ടന് ഇതൊന്നും പിടിച്ച മട്ടില്ല. നമ്മളെത്ര ലോ-ഫേ്‌ളാര്‍ കണ്ടതാ എന്ന ഭാവം.

കോമള രൂപന്‍ ജനറല്‍ ആസ്
പത്രി ജങ്ഷനിലെത്തി. ഷൂൂൂൂൂ ശബ്ദം. ഒരു ചേച്ചി ഓടിയെത്തി. കഴക്കൂട്ടം വരെ എത്രയാകും?... 30 രൂപയെന്ന് കണ്ടക്ടര്‍. ''ഒരിക്കേങ്കിലും ഇതിലൊന്ന് കേറാം...'' ചേച്ചി കയറി. അയ്യോ സീറ്റില്ലേ... ചേച്ചിയ്ക്ക് സംശയം. ''ദോ പുറകെയാണ്. പടിക്കെട്ട് കയറണം. മുകളിലെ ആന്‍ഡിലില്‍ പിടിച്ചോ'' ലോ-ഫേ്‌ളാര്‍ സംഘത്തിലേക്ക് അപ്പൂപ്പന്‍ ചേച്ചിയെ വെല്‍ക്കം ചെയ്തു. ലോ-ഫേ്‌ളാര്‍ ആധുനികനും ആഗോള പരിപ്രേഷ്യമുള്ളവനുമാകയാല്‍ ഇതില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റില്ല. ലോ-ഫേ്‌ളാറിന് ലിംഗ വിവേചനമില്ല. ചേച്ചി പടിക്കെട്ടുകള്‍ ചാടിക്കയറി പുറകില്‍ ഒരു ചേട്ടന്റെയടുത്ത് ഇരുപ്പുറപ്പിച്ചു. പാവം ഹൈ ഫ്‌ളോര്‍ സിറ്റിയിലാണെങ്കില്‍ എന്തായിരിക്കും പുകില്. .

.................

ഉച്ചസമയം താരതമ്യേന തിരക്ക് കുറവായതിനാല്‍ എ.സി.യുടെ തണുപ്പ് കൂടി വന്നു. ഉള്ളൂരിലെത്തിയതും അപ്പൂപ്പന്‍ ഇറങ്ങി. ബസ് കാത്തുനിന്നവരെ നോക്കി അഭിമാനത്തോടെ ചിരിച്ച് അദ്ദേഹം തിരക്കിലലിഞ്ഞു. ടിക്കറ്റ് നിരക്ക് ചോദിച്ചറിഞ്ഞ് മൂന്നുപേര്‍ സീറ്റുപിടിച്ചു. ''സാറെ ഞാന്‍ പാവമാണ്. ടിക്കറ്റില്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്ത് തരണം'' ഒരുവന്‍ പറഞ്ഞു. രസികനായ കണ്ടക്ടര്‍ ചിരിച്ചു. ലോ-ഫ്‌ളോര്‍ ടീം മുഴുവനും ചിരിച്ചു. അല്‍പ്പം കൂടി കഴിഞ്ഞതോടെ തണുപ്പ് കടുത്തു. ''ഒരു ചായ കൂടി കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു'', ഉള്ളൂര്‍കാരന്റെ ആവശ്യം. ടിക്കറ്റ് കാശ് കുറച്ചുതന്നില്ലെങ്കില്‍ പാട്ടിടണമെന്ന് അദ്ദേഹം തുടര്‍ ആവശ്യം ഉന്നയിച്ചു. ഡ്രൈവര്‍ സ്വിച്ച് തിരിച്ചു. എഫ്. എമ്മില്‍ നിന്ന് പാട്ടൊഴുകി...

.................

എന്‍.എച്ചിലൂടെ പോകുന്ന വണ്ടികളെല്ലാം ടെക്‌നോപാര്‍ക്കിനകത്ത് കടക്കണമെന്നാണ് നിയമം. ടെക്‌നോപാര്‍ക്കിന്റെ വാതിലില്‍ വണ്ടി നിന്നു. സെക്യൂരിറ്റിക്കാരന്‍ ലോ-ഫ്‌ളോറിനുള്ളില്‍ കടന്നു. ലോ-ഫ്‌ളോറുയാത്രക്കാര്‍ ടെക്‌നോപാര്‍ക്കിന് ബോംബുവയ്ക്കാതെ നോക്കുകയാണ് ടിയാന്റെ ലക്ഷ്യം. നിളയിലും തേജസ്വിനിയിലും ഐ.ടി പിള്ളേരുടെ ഫോട്ടോ സെഷന് വിധേയമായി ലോ-ഫ്‌ളോര്‍ ടെക്‌നോപാര്‍ക്ക് വിട്ടു. ഇനി കണിയാപുരത്തേയ്ക്ക്........

.................

കോവളം-കണിയാപുരം ആദ്യ ഷെഡ്യൂളില്‍ ലോ-ഫ്‌ളോര്‍ ആയിരം രൂപയിലധികം നേടിയതായി കണ്ടക്ടര്‍ പറഞ്ഞു. ''എല്ലാവരും ബസ്സ് കാണാന്‍ കേറിയതാണ്. അങ്ങോട്ട് പോയാലെ ഇത് ഓടുമോയെന്ന് അറിയാനാകൂ...'' കണ്ടക്ടര്‍ക്ക് ചെറിയ ആശങ്ക.

Source: Mathrubhumi.com


Related Posts :



2 അഭിപ്രായങ്ങള്‍:

Unknown said...

nice bus ,but will this have future or die as the previous volvo buses by ksrtc which were run in the calicut-tvm and palghat-tvm route .as periodical maintainance was not done by kstrtc the buses where leaking later they where send to papanam code deppo as scrap.

Anbu John Boban said...

if the number of volvo buses increase in kerala...whether there will be a service center at kochi of volvo..... i think kerala government should not waste the money buy putting them to scrap.... Jnnurm buses are free of cost for ksrtc...so they dont need to worry..wanna worry about maintenance..

Post a Comment