----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

മനംകുളിര്‍ക്കുന്ന സുഖയാത്രയുമായി പുതിയ 'ആനവണ്ടി'

Posted by Sujith Bhakthan at Thursday, 19 November 2009
Share this post:
Subscribe

തിരുവനന്തപുരം: കണ്ടാല്‍ ആന വണ്ടിയാണെന്നു തോന്നുകയേയില്ല. അകത്തു കയറി നോക്കിയാല്‍ തീരെയും തോന്നില്ല. നല്ല സുഖമുള്ള നനുനനുത്ത കുളിര് (അലവലാതി കാറുകളുടേതെന്നപോലെ മുഖത്തേക്ക് ആഞ്ഞടിക്കുന്ന എസിയല്ല). ഗട്ടറില്‍ വീണിട്ടും സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങിയിട്ടും അറിയുന്നില്ല. അകത്തിരുന്നാല്‍ ഏതോ വിദേശരാജ്യത്തു യാത്ര ചെയ്യുന്നപോലെ, അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍നിന്നു വിമാനം വരെ പോകുന്ന വണ്ടി പോലെ. പുറത്തു സെക്രട്ടേറിയറ്റും ജാഥ വിളിയും കോലംകത്തിക്കലും കാണുമ്പോഴാണ് 'ങേ.. ഇതു തിരുവനന്തപുരമല്ലേ എന്നു തോന്നുക.

പുതുതായി നിരത്തിലിറക്കിയ ലോ ഫ്ളോര്‍ എസി വോള്‍വോ ബസ് നഗരത്തിനു ുതിയ യാത്രാനുഭവം
നല്‍കുകയാണ്. പൊരിവെയിലില്‍ പൊടിയടിച്ചു വിയര്‍പ്പുമണം നിറഞ്ഞ പഴഞ്ചന്‍ ബസുകളില്‍ വെന്തുരുകുന്നതിനു പകരം ഈ സുന്ദരന്‍ വോള്‍വോയിലെ കുളിരുള്ള യാത്ര നഗരം ഇഷ്ടപ്പെടുമെന്നു തീര്‍ച്ചയാണ്. (ഇത്തരത്തിലുള്ള 30 എസി ബസും 150 നോണ്‍ എസി ബസുമാണു തലസ്ഥാനത്തു ജവാഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ മിഷന്റെ ഫണ്ടിങ്ങോടെ എത്തുന്നത്.

ഇന്നലെ നിരത്തിലിറങ്ങിയത് ഇതിലെ ആദ്യ ഗഡുവായ എട്ടു ബസുകളാണ്).ഇന്നലെ നിരത്തിലിറങ്ങിയ എട്ടു വോള്‍വോ ബസുകളുടെയും കന്നിയാത്രയില്‍ മുഴുവനും കൌതുകക്കാഴ്ചകളായിരുന്നു. പാറ്റൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ ബൈക്കില്‍ സ്്പീഡിലെത്തി വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് ബസില്‍ ഒാടിക്കയറി. വോള്‍വോയെത്തേടി പത്തു പതിനഞ്ചുമിനിറ്റായി നഗരം ചുറ്റുകയായിരുന്നത്രേ ഇവര്‍.

മൊബൈല്‍ ഫോണില്‍ വോള്‍വോ യാത്രയുടെ ചിത്രങ്ങളെടുക്കാനാണു ചെറുപ്പക്കാര്‍ ഇന്നലെ മല്‍സരിച്ചത്. മുതിര്‍ന്നവര്‍ക്കു ടെക്നോളജി മനസ്സിലാക്കണം. എച്ച്ആര്‍ ട്രെയിനിങ് ലഭിച്ച ഡ്രൈവറും കണ്ടക്ടറും പുഞ്ചിരിയോടെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നു. ഇടയ്ക്കു മൈക്കില്‍ ചില അനൌണ്‍സ്മെന്റ്.

ആളുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വശങ്ങള്‍ താഴ്ത്തിക്കൊടുക്കുന്നതിന്റെ ലൈവ് ഡെമണ്‍സ്ട്രേഷന്‍. അകത്തു കയറിയാല്‍ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡില്‍ സ്ക്രോള്‍: കെഎസ്ആര്‍ടിസി വെല്‍കംസ് യു... പ്ളീസ് ഡിമാന്‍ഡ് ഫോര്‍ ടിക്കറ്റ്...

ഡ്രൈവര്‍ ബട്ടണമര്‍ത്തുമ്പോള്‍ തുറക്കുന്ന വാതിലുകളാണു വോള്‍വോയ്ക്കുള്ളത്. ഒരു വാതില്‍ നടുവിലും ഒരെണ്ണം മുന്നിലും. പിറകിലേതു കയറാനും മുന്നിലേത് ഇറങ്ങാനും. കൈ കുടുങ്ങുമെന്നു പേടിക്കേണ്ട.

രണ്ടു വാതിലിനും സെന്‍സറുണ്ട്. ബസിന്റെ മുന്നിലും വശത്തും റൂട്ട് വ്യക്തമാക്കിയിട്ടുള്ള ഇലക്ട്രോണിക് ഡിസ്പ്ളേയുണ്ട്. ബസിനകവും പിന്‍വശവും കാണാന്‍ പ്രത്യക മോണിറ്റര്‍. 'ഇന്നെനിക്ക് പൊട്ടുകുത്താന്‍... തുടങ്ങി അകത്തു സദാ പാട്ട്, എഫ്എം റേഡിയോയുടെ നോണ്‍സ്റ്റോപ് കൊഞ്ചല്‍.

ഒന്‍പതു നിരകളിലായി പല തട്ടിലായിട്ടാണു ബസില്‍ സീറ്റ്. മൊത്തം 42 സീറ്റുകള്‍. ഒാരോ വശത്തും ശരാശരി രണ്ടുവീതം സീറ്റുകള്‍. എട്ടു സീറ്റുകള്‍ മുഖാമുഖമാണ്.

നടുവില്‍ ഇഷ്ടംപോലെ സ്ഥലം. എയര്‍പോര്‍ട്ട് വണ്ടികളിലെന്നപോലെ പിടിക്കാന്‍ കമ്പികളില്‍ കളിപ്പാട്ടം പോലുള്ള ഹാങ്ങിങ് ഹാന്‍ഡില്‍. വികലാംഗര്‍ക്കു വീല്‍ചെയറില്‍നിന്ന് ഇറങ്ങാതെതന്നെ ബസില്‍ കയറാം. അവര്‍ക്ക് ഇരിക്കാന്‍ സീറ്റ്ബെല്‍റ്റുള്ള മൂന്നു സീറ്റ് പ്രത്യേകം.

അഞ്ചാള്‍ക്കു കയറാവുന്ന കാറില്‍ ഒറ്റയ്ക്കു ഡ്രൈവ് ചെയ്ത് ഒാഫിസില്‍ പോകുന്നവരെയും ഒാട്ടോക്കാര്‍ക്ക് അറക്കാനായി കഴുത്തു നീട്ടുന്നവരെയും പുതിയ കാലത്തിനനുസരിച്ചു യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചാണ് പുത്തന്‍ ലോ ഫ്ളോര്‍ എസി വോള്‍വോ. യാത്രാസുഖത്തില്‍ ഏത് ആഡംബര കാറിനുമൊപ്പം എത്തും വോള്‍വോ. നഗരത്തിലെ കുരുക്ക് അഴിയും.

ലോ ഫ്ളോര്‍ ബസിന്റെ ആദ്യദിനം തന്നെ വിജയമായിരുന്നുവെന്നു നടത്തിപ്പുകാരായ കെഎസ്ആര്‍ടിസി പറയുന്നു.

Courtsey: Malayala Manorama

Related Posts :



1 അഭിപ്രായങ്ങള്‍:

Post a Comment