----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഹര്‍ത്താല്‍: KSRTC ക്ക് നഷ്ടം മൂന്നരക്കോടി

Posted by Sujith Bhakthan at Saturday, 2 January 2010
Share this post:
Subscribe


ചൊവ്വാഴ്ച ബിഎംഎസ് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നരക്കോടി രൂപയുടെ നഷ്ടം. നാശനഷ്ടത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കുകള്‍ മാത്രമാണിത്. പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഇത് ഇനിയും വര്‍ധിക്കുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍. 50 ബസുകള്‍ക്കു നേരെയാണു ഹര്‍ത്താല്‍ ദിനത്തില്‍ അക്രമമുണ്ടായത്. കളക്ഷന്‍റെ കാര്യത്തിലും വന്‍ ഇടിവുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച ലഭിച്ച കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 2.3 കോടിയുടെ കുറവ്. ഒരു കോടി മുപ്പതു ലക്ഷം രൂപ മാത്രമായിരുന്നു ചൊവ്വാഴ്ചത്തെ കളക്ഷന്‍.

കല്ലേറില്‍ തകര്‍ന്ന ബസുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ ആഴ്ചകള്‍ വൈകും. ഈ ബസുകളുടെ സര്‍വീസ് മുടങ്ങുന്നതു വഴി പ്രതിദിനം രണ്ടരലക്ഷം രൂപയുടെ നഷ്ടവും കെഎസ് ആര്‍ ടിസിക്കുണ്ടാകും.

News Source: MetroVartha

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment