തൊടുപുഴ-വൈക്കം കെ.എസ്.ആര്‍.ടി.സി
Posted by Sujith Bhakthan at Friday, 14 May 2010
ഓരോ ബസ്സും മൂന്ന് ട്രിപ്പുവീതം ആകെ 12 ട്രിപ്പാണ് നടത്തുക. ആലപ്പുഴ-വൈക്കം റൂട്ടില്‍ നിലവില്‍ 20 ട്രിപ്പാണ് ഉള്ളത്. ഇതോടെ ഈ റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഉണ്ടാകും. രാവിലെ അഞ്ചിന് ആദ്യസര്‍വീസ് ആരംഭിക്കും. രാത്രി 7.50നാണ് വൈക്കത്തിനുള്ള അവസാന ട്രിപ്പ്.
കഴിഞ്ഞ വര്‍ഷം ആലപ്പുഴ-കട്ടപ്പന റോഡില്‍ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ഈ റൂട്ടില്‍ ഓടിയിരുന്ന അഞ്ച് സ്വകാര്യബസ് സര്‍വീസ് മുടക്കി. ഇതുമൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. ഇതിന് പരിഹാരമായാണ് കെ.എസ്.ആര്‍.ടി.സി. പുതിയതായി നാല് ഓര്‍ഡിനറി സര്‍വീസ് ആരംഭിക്കുന്നത്.