ഓടിയെത്താന്‍ ഇരട്ടിസമയം; യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ കൈവിടുന്നു
Posted by Sujith Bhakthan at Thursday, 22 April 2010
മുന്‍കാലങ്ങളില്‍ രണ്ടു തവണ കോട്ടയം-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ കളക്‌്ഷന്‍ 15,000 രൂപയായിരുന്നത് ഇപ്പോള്‍ 7,000-ല്‍ നില്‍ക്കുന്നു. ടര്‍ബോ എന്‍ജിനുകളുള്ള ബസുകളാണ് ഇതുവഴി ഓടുന്നതിലധികവും. മാസങ്ങള്‍ മാത്രം പഴക്കമുള്ള പുതിയ വാഹനം ഇത്തരത്തില്‍ ആര്‍.പി.എം. കുറച്ചതു മൂലം കമ്പനി നല്‍കുന്ന സൗജന്യ സര്‍വീസിംഗിനു പോലും കൊണ്ടുപോകാറില്ല.
ടെസ്‌റ്റിംഗിനു മുമ്പ് എന്‍ജിനില്‍ ഇത്തരം അനധികൃത നിര്‍മാണം നടത്തിയാല്‍ വാഹന നിര്‍മാണ കമ്പനി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടിയ്‌ക്ക് തുനിയുമെന്നതിനാലാണ് സൗജന്യ സര്‍വീസിംഗ് വേണ്ടന്നുവയ്‌ക്കുന്നത്. ആര്‍.പി.എം. കുറച്ചതുമൂലം ഹൈറേഞ്ചിലോടുന്ന ബസുകള്‍ അമിതമായി ചൂടാകുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികള്‍ക്കു ശേഷം നിരത്തിലിറങ്ങിയ ദിവസം തന്നെ ബസിന്റെ റേഡിയേറ്റര്‍ പൊട്ടി വഴിയില്‍ കിടന്നു. കോട്ടയം, കുമളി ഡിപ്പോകളില്‍ മുന്‍കാലങ്ങളിലേതില്‍ നിന്നു വ്യത്യസ്‌തമായി മാത്രമാണ് ഉദ്യോഗസ്‌ഥര്‍ ശ്രദ്ധിക്കുന്നത്.
കോട്ടയം-കുമളി രണ്ടു തവണ ഓടുന്ന ബസുകള്‍ക്ക് 110 ലിറ്റര്‍ ഡീസല്‍ ചെലവാകുന്നതിനു പകരം ആര്‍.പി.എം. കുറച്ചതോടെ 120 ലിറ്ററാണ് ചെലവാകുന്നത്. കളക്‌്ഷന്‍ കുറഞ്ഞാലും 110 ലിറ്ററില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ് ഉദ്യോഗസ്‌ഥര്‍ മികച്ച പരിഗണന നല്‍കുന്നത്. ഇത്തരത്തില്‍ 120 ലിറ്റര്‍ ചെലവാക്കുന്ന ഡ്രൈവര്‍മാരെ ശമ്പളമില്ലാത്ത ട്രെയ്‌നിംഗിനയച്ചാണ് ഉദ്യോഗസ്‌ഥര്‍ പകരം വീട്ടുന്നത്. ഇതുമൂലം യാത്രക്കാരെ കൃത്യമായി കയറ്റുന്നതിനോ കളക്‌്ഷന്‍ ഉയര്‍ത്തുന്നതിനോ ഡ്രൈവര്‍മാരും മിനക്കെടാറില്ല. കുമളി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഭൂരിപക്ഷം വാഹനങ്ങള്‍ക്കും കളക്‌്ഷനില്‍ വന്‍ കുറവാണിപ്പോഴുള്ളത്.