കെ.എസ്.ആര്‍.ടി.സി: നഷ്ടം കുറയ്ക്കാന്‍ സമഗ്ര പദ്ധതി
Posted by Sujith Bhakthan at Sunday, 11 April 2010
തൃശൂര്‍, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, മാള എന്നീ യൂനിറ്റുകളില്‍ രണ്ടു യൂനിറ്റുകള്‍ മാത്രമാണു ലാഭത്തിലുള്ളത്. ചാലക്കുടിയും മാളയുമാണു കൂടുതല്‍ നഷ്ടത്തിലോടുന്നത്. 46,000 രൂപയാണു ചാലക്കുടിയിലെ പ്രതിദിന നഷ്ടം. മാളയുടെ നഷ്ടം 37,250 രൂപയാണ്.
ജൂണില്‍ പുറത്തിറക്കുന്ന ആയിരം ബസുകളില്‍ സൂപ്പര്‍ഫാസ്റ് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും നഷ്ടം കുറയ്്ക്കുക. നിലവിലെ ബസുകളൊന്നും വെട്ടിക്കുറയ്ക്കില്ല. ലാഭത്തില്‍ മുന്നില്‍ തൃശൂര്‍ ഡിപ്പോയാണ്. എണ്‍പതു സര്‍വീസുകളിലായി 35,750 രൂപയാണു ലാഭം. 55 സര്‍വീസുകളിലായി 19750 ലാഭത്തില്‍ ഗുരുവായൂര്‍ ഡിപ്പോയാണ് രണ്ടാമത്. പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവയാണു നഷ്ടത്തിലോടുന്ന മറ്റു ഡിപ്പോകള്‍. 20 സര്‍വീസുകളുള്ള പുതുക്കാടിന് 32,000 രൂപയും, 15 ഷെഡ്യൂളുകളുള്ള ഇരിങ്ങാലക്കുടയ്ക്ക് 2000 രൂപയുമാണു നഷ്ടം.ജനുവരിയില്‍ 36 ലക്ഷം ലാഭം നേടിയ തൃശൂര്‍ സോണ്‍ മാര്‍ച്ച് മാസത്തോടെ 94,30850 രൂപ നഷ്ടത്തിലായി. സ്കൂളുകളില്‍ പരീക്ഷസമയമായതു കൊണ്ടു കൂടുതല്‍ പേരും ദീര്‍ഘയാത്ര ഒഴിവാക്കിയതിനാലാണിതെന്ന് അധികൃതര്‍. ശരാശരി ഒരു ബസില്‍ നിന്ന് 8660 രൂപ കലക്ഷന്‍ ലഭിച്ചാല്‍ തൃശൂര്‍ സോണ്‍ ലാഭത്തിലാവും. ജനുവരിയില്‍ 8669 രൂപ ശരാശരി നേടാന്‍ സാധിച്ചെങ്കിലും മാര്‍ച്ചില്‍ ഇതു 8056 രൂപയായി കുറയുകയായിരുന്നു. നഷ്ടം കൂടുതലുള്ള ഡിപ്പോകളില്‍ കൂടുതല്‍ ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നതിനു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ പുതിയ സര്‍വീസുകള്‍ ഓടിത്തുടങ്ങുമെന്നാണു സൂചന.
Source: http://www.thejasnews.com/