കെഎസ്ആര്‍ടിസിക്ക് തൃശൂരില്‍ അത്യാധുനിക ബസ് സ്റ്റേഷന്‍
Posted by Sujith Bhakthan at Sunday, 11 April 2010
ഇതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍ 12-നു തൃശൂര്‍ യൂനിറ്റ് സന്ദര്‍ശിക്കും. അത്യാധുനിക രീതിയിലുള്ള ബസ് സ്റ്റേഷന്‍ ബിഒടി അടിസ്ഥാനത്തിലായിരിക്കും നിര്‍മിക്കുക.
റിപ്പയര്‍ ആന്‍ഡ് മെയ്ന്‍റനന്‍സ് യൂനിറ്റ് പൂര്‍ണമായും കോംപൗണ്ടിന്‍റെ പിറകിലേക്കു മാറ്റും. മൂവായിരം ബസുകള്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തിലായിരിക്കും പുതിയ യൂനിറ്റ്. ഒരു സമയത്തു നൂറോളം ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ഏറെ അസൗകര്യം അനുഭവിക്കുന്ന സ്റ്റാന്‍ഡാണു തൃശൂരിലേത്. ആയിരത്തോളം ബസുകള്‍ ദിനംപ്രതി കടന്നു പോകുന്ന സ്റ്റാന്‍ഡിലെ തിക്കും തിരക്കും യാത്രക്കാരെ ഏറെ വലയ്ക്കുന്നു.
രാത്രി ഏഴിനു ശേഷം രണ്ടു നിരകളിലായാണു ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാന്‍ഡിലെ ഗതാഗതക്കുരുക്കു മൂലം കൃത്യസമയം പാലിക്കാന്‍ സാധിക്കുന്നില്ലെന്നു ഡ്രൈവര്‍മാര്‍. വരുമ്പോഴും പോകുമ്പോഴും കൂടുതല്‍ സമയം നഷ്ടപ്പെടുന്നുണ്ടെന്നും ഇവര്‍.
രാത്രിയാകുന്നതോടെ സ്റ്റാന്‍ഡിന്‍റെ ഒരു ഭാഗം മുഴുവന്‍ സര്‍വീസ് കഴിഞ്ഞ ബസുകളാണു പാര്‍ക്ക് ചെയ്യുന്നത്. ബാക്കിവരുന്ന കുറഞ്ഞ സ്ഥലത്താണു സര്‍വീസ് നടത്തുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. പരാതി വന്ന സാഹചര്യ കൂടുതല്‍ ബസുകള്‍ സ്റ്റാന്‍ഡിന്‍റെ പിറകിലേക്കു മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍.
82 ഷെഡ്യൂളുകളാണു തൃശൂരിലുള്ളത്. ഈ ബസുകള്‍ക്കു പാര്‍ക്കിങ്ങിനു സ്ഥലപരിമിതിയുണ്ട്. ഒപ്പം തമിഴ്നാട്, കര്‍ണാടക ബസുകള്‍ കൂടിയാകുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച ബസുകള്‍ രാത്രി രണ്ടു മണിയോടെ മാത്രമേ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നുള്ളൂവെന്നും അധികൃതര്‍.
Source: http://www.metrovaartha.com/
