വോള്‍വോ ബസ് സര്‍വീസ് ഇന്നു മുതല്‍
Posted by Sujith Bhakthan at Sunday, 11 April 2010
ഇന്ന് രാവിലെ ഒമ്പതിന് മണിപ്പാലില്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ ആറ് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആറു സര്‍വീസുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. കാസര്‍കോട്ട് നിന്ന് മംഗലാപുരത്തേക്ക് 50 മിനിറ്റുകൊണ്ട് എത്തിപ്പെടാന്‍ പറ്റുന്ന രൂപത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. 45 രൂപയാണ് ടിക്കറ്റ് നിരക്ക്. കുമ്പള, ഉപ്പള, മഞ്ചേശ്വരം, തലപ്പാടി, തൊക്കോട്ട് എന്നിവിടങ്ങളിലാണ് സ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പുത്തൂര്‍ അന്തര്‍ സംസ്ഥാന റൂട്ടിലും വോള്‍വോ ബസ് സര്‍വീസ് ആരംഭിക്കാനും കര്‍ണാടക ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്.
അന്തര്‍സംസ്ഥാന റൂട്ടില്‍ വോള്‍വോ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കും. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മലബാര്‍ ചെയിന്‍ സര്‍വീസുകളെ വോള്‍വോ സര്‍വീസ് പ്രതികൂലമായി ബാധിക്കുമെന്നാണ്
ചൂണ്ടികാണിക്കപ്പെടുന്നത്.
Source: http://www.thejasnews.com
