കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വകാര്യബസ് തൊഴിലാളികള്‍ മര്‍ദ്ദിച്ചു
Posted by Sujith Bhakthan at Friday, 9 April 2010
സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം പ്രദേശത്തു വര്‍ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് മര്‍ദ്ദനത്തിനു കാരണം. ആറ്റിങ്ങല്‍-കല്ലമ്പലം-വര്‍ക്കല റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍. ടി. സി വേണാട് സര്‍വീസ് നടത്തി യാത്രാക്ളേശം പരിഹരിച്ചിരുന്നു.
ഇതിനായി എട്ടുബസ്സുകളാണ് ഓടിച്ചിരുന്നത്. വേണാട് ബസ്സുകള്‍ ഓടിത്തുടങ്ങിയതോടെ കലക്ഷ ന്‍ കുറഞ്ഞുതടങ്ങിയ സ്വകാര്യ ബസ് ഉടമകള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും മര്‍ദ്ദിക്കുകയും വാക്കേറ്റമുണ്ടാക്കുക യും ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്.