----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു

Posted by Sujith Bhakthan at Friday, 9 April 2010
Share this post:
Subscribe

പേരൂര്‍ക്കട: സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ഭീഷണിയാവുന്നു. കുടപ്പനക്കുന്ന്-പേരൂര്‍ക്കട റോഡില്‍ നിലവില്‍ അഞ്ചോളം സ്വകാര്യബസ്സുകളാണ് അമിതവേഗംമൂലം യാത്രക്കാര്‍ക്കു ഭീഷണിയായിട്ടുള്ളത്. പുതിയ സിവില്‍സ്റേഷന്റെ വരവോടെ കെ.എസ്.ആ ര്‍.ടി.സി ബസ്സുകളുടെ എണ്ണ ം വര്‍ധിച്ചതോടെയാണ് സ്വകാര്യബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് മുന്‍പേ പോവാന്‍ മല്‍സരയോട്ടമാരംഭിച്ചത്. 


വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, വര്‍ക്കല, വിതുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കോവളം  എന്നിവിടങ്ങളിലേക്കെല്ലാം സിവില്‍സ്റേഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും സിറ്റിയില്‍ പ്രവേശിക്കുന്നതാണ് സ്വകാര്യബസ്സുകളെ മരണപ്പാച്ചിലിന് പ്രേരിപ്പിക്കുന്നത്. 


ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ ആണ് കുടപ്പനക്കുന്നില്‍നിന്ന് കിഴക്കേക്കോട്ടയിലേക്ക് സര്‍വീസ് നടത്തിയ കെ.എല്‍ 01 വി 7994 സ്വകാര്യബസ് മല്‍സരയോട്ടത്തിനിടെ ഊന്നമ്പാറയി ല്‍വച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് ബസ്സിന്റെ ഒരുഭാഗം തകര്‍ന്നത്. 
ബസ്സില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകടത്തെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍തമ്മില്‍ വാക്കേറ്റമുണ്ടായി. അരമണിക്കൂറിനുശേഷമാണ് യാത്ര പുനരാരംഭിച്ചത്.


Source: http://www.thejasnews.com Copyright © 2007-2010, Intermedia Publishing Co

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment