ബസ് വൈകി: യാത്രക്കാര്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു
Posted by Sujith Bhakthan at Sunday, 11 April 2010
കുമരകം റൂട്ടിലെ യാത്രക്കാരാണ് ഇന്നലെ സമരവുമായി രംഗത്തിറങ്ങിയത്. അഞ്ച്മണി കഴിഞ്ഞ് കുമരകം വഴി ഇന്നലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. ഉദ്യോഗസ്ഥരടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ഏറെയുള്ള ഈ റൂട്ടില്‍ ഒരു മണിക്കൂര്‍ കാത്തിനിന്നിട്ടും ബസ്സില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയത്.
കുമരകം റൂട്ട് കൂടാതെ മറ്റെല്ലാ സ്ഥലത്തേക്കും ഒരുമിച്ച് ബസ്സുകള്‍ സര്‍വീസ് നടത്തിയതും യാത്രക്കാരെ പ്രകോപിപ്പിച്ചു. കുമരകം വഴി അഡീഷനല്‍ ബസ്സിടണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി അധികൃതരെ സമീപിച്ചെങ്കിലും ആലപ്പുഴയില്‍ നിന്നു ബസ് വന്നില്ല, ഇവിടെ എക്സ്ട്രാ ബസ്സില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരുടെ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ സംഘടിച്ച് ബസ്സുകള്‍ തടഞ്ഞത്.
പ്രതിഷേധകരെ വിരട്ടാന്‍ പോലിസ് ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ ഒറ്റക്കെട്ടായി നിന്നതോടെ അവരും പിന്മാറി. പ്രശ്നം രൂക്ഷമാവുമെന്ന് മനസ്സിലാക്കി ഡിപ്പോ അധികൃതര്‍ അഡീഷനല്‍ ബസ് അയയ്ക്കാന്‍ തയ്യാറായതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. 6.15ഓടെ സര്‍വീസ് നടതത്തിയ കുമരകം ഭാഗത്തേക്കുള്ള ബസ്സില്‍ തിങ്ങിനിറഞ്ഞാണ് യാത്രക്കാര്‍ പോയത്്. കുമരകം ഭാഗത്തേക്ക് ബസ്സുകള്‍ മുടങ്ങുന്നത് സ്ഥിരം സംഭവമാണെന്നും ഇതിനു പിന്നില്‍ സ്വകാര്യ ബസ് മാനേജ്മെന്റും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും യാത്രക്കാര്‍ ആരോപിച്ചു.
Source: http://www.thejasnews.com
