----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഹൈടെക് ബസുകള്‍ അടുത്തമാസം

Posted by Sujith Bhakthan at Tuesday, 29 September 2009
Share this post:
Subscribe

കേന്ദ്രസര്‍ക്കാരിന്‍റെ ജവഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യുവല്‍ മിഷന്‍ (ജനറം) പദ്ധതിപ്രകാരം സംസ്ഥാനത്തിനു ലഭിക്കുന്ന ഹൈടെക് ലോ ഫ്ളോര്‍ ബസുകള്‍ ഓടിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിനു താത്കാലിക വിരാമം. അടുത്തമാസം ഓടിത്തുടങ്ങുമെന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. കൊച്ചിയില്‍ ഇതു സംബന്ധിച്ചു നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചു ബസുകളാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും. പദ്ധതിക്കു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസിക്കായിരിക്കും ആദ്യം നടത്തിപ്പുചുമതല. കെഎസ്ആര്‍ടിസി എംഡിയുടെ പേരില്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യും. എസ്പിവി രൂപീകരണശേഷം ബസുകള്‍ ആ കമ്പനിയുടെ അധീനതയിലാക്കും. കമ്പനിയുടെ രൂപവും സ്വഭാവവും പിന്നീടു തീരുമാനിക്കും. കൊച്ചിയില്‍ 170 ബസുകളും തലസ്ഥാനത്തു 150 ബസുകളുമാണു ജനറം പദ്ധതിപ്രകാരം എത്തുക.
സിറ്റി ബസ് സര്‍വീസ് സംബന്ധിച്ചു കെഎസ്ആര്‍ടിസിയും കോര്‍പ്പറേഷനുകളും തമ്മില്‍ തര്‍ക്കമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. റൂട്ടുകളും മറ്റും കോര്‍പ്പറേഷനുകളുടെ സമ്മതത്തോടെയേ അന്തിമമായി തീരുമാനിക്കൂ. തര്‍ക്കമില്ലാത്ത റൂട്ടുകളില്‍ ആദ്യഘട്ടത്തില്‍ ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍, ജില്ലാ കലക്റ്റര്‍ ഡോ. എം. ബീന, തിരുവനന്തപുരം - കൊച്ചി കോര്‍പ്പറേഷനുകളിലെ സെക്രട്ടറിമാര്‍, ജനറം പ്രൊജക്റ്റ് മാനെജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
read more "ഹൈടെക് ബസുകള്‍ അടുത്തമാസം"

തടസവാദവുമായി കെഎസ്ആര്‍ടിസി

Posted by Sujith Bhakthan at
Share this post:
Subscribe

സ്വകാര്യ ബസുകള്‍ക്കു റൂട്ട് പെര്‍മിറ്റ് നല്‍കുന്നതിനു കെഎസ്ആര്‍ടിസി തടസം നില്‍ക്കുന്നതായി സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്തെ 31ലധികം റൂട്ടുകള്‍ ദേശസാത്കൃത പട്ടികയിലുള്ളതാണെന്ന് അവകാശപ്പെട്ടാണു കെഎസ്ആര്‍ടിസി തടസം ഉന്നയിക്കുന്നത്. ഇതുമൂലം ഗ്രാമപ്രദേശങ്ങളില്‍പ്പോലും സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് ലഭിക്കുന്നില്ലെന്നു ബസുടമകള്‍.

തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷമായി സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് അനുവദിക്കുന്നില്ല. അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിക്കപ്പെടുകയാണ്.
ഗ്രാമീണമേഖലയില്‍ കെഎസ്ആര്‍ടി സി സര്‍വീസുകള്‍ കുറവാണ്. ഇതു മൂലം യാത്രാക്ലേശവും രൂക്ഷം. ഈ റൂട്ടുകളില്‍ സ്വകാര്യ ബസുടമകള്‍ സര്‍വീസ് നട ത്താന്‍ തയാറാണെങ്കിലും കെഎസ്ആര്‍ടിസി അധികൃതരുടെ എതിര്‍പ്പുമൂലം പെര്‍മിറ്റ് ലഭിക്കാറില്ല.

പാലക്കാട്-തൃശൂര്‍, തൃശൂര്‍-കൊടുങ്ങല്ലൂര്‍, കുന്നംകുളം-കൊടുങ്ങല്ലൂര്‍ റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കുന്നതിനാണു കെഎസ്ആര്‍ടിസി തടസം നില്‍ക്കുന്നത്. പ്രധാന പാതകളില്‍ നി ന്നു ഗ്രാമീണമേഖലകളിലെ ബൈ റൂട്ടുകളിലേയ്ക്കുള്ള അപേക്ഷകള്‍ പോലും അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.പാതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെടാന്‍ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്കു അനുമതി നല്‍കുകണമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാട്രഷറര്‍ ടി.വി. വര്‍ഗീസ്.
read more "തടസവാദവുമായി കെഎസ്ആര്‍ടിസി"

കെഎസ്ആര്‍ടിസി ബസുകളുടെ പാര്‍ക്കിങ് മാറ്റി

Posted by Sujith Bhakthan at
Share this post:
Subscribe

കെഎസ്ആര്‍ടിസി ബസുകളുടെ കോഴിക്കോട്ടെ പാര്‍ക്കിങ് ബീച്ച് ,മാനാഞ്ചിറക്കു സമീപം എന്നിവിടങ്ങളിലേക്കു മാറ്റി. ദീര്‍ഘദൂരബ സുകള്‍ കോഴിക്കോട് ബീച്ചി ലും മറ്റു ബസുകള്‍ പാവമണിറോഡ്, ടൗണ്‍ഹാള്‍, മാനാഞ്ചിറ എന്നിവിടങ്ങളിലെ പാതയോരങ്ങളിലാ ണു പാര്‍ക്ക് ചെയ്യുക. വയനാട് തുടങ്ങിയ ദീര്‍ഘദൂര ബ സുകള്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും താമരശേരി, അടിവാരം, തുടങ്ങിയ ഹ്രസ്വദൂരബസുകള്‍ സ്റ്റേഡിയം പരിസര ത്തു നിന്നും യാത്ര ആരംഭിക്കും. മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിര്‍മാണം നട ക്കുന്നതിന്‍റെ ഭാഗമായാണു ബ സുകളുടെ പാര്‍ക്കിങ് മാറ്റിയിരിക്കുന്നത്.
read more "കെഎസ്ആര്‍ടിസി ബസുകളുടെ പാര്‍ക്കിങ് മാറ്റി"

KSRTC ബസുകള്‍ ഇടിച്ചു രണ്ടുമരണം

Posted by Sujith Bhakthan at
Share this post:
Subscribe

കെഎസ്ആര്‍ടിസി ബസുകള്‍ ഉദയംപേരൂരിലും ചേര്‍ത്തലയിലും അപകടത്തില്‍പ്പെട്ടു, രണ്ടിടത്തും ഓരോരുത്തര്‍ മരിച്ചു.
ഉദയംപേരൂര്‍ കൊച്ചുപള്ളിക്കു സമീപം അമിതവേഗത്തില്‍ വന്ന ബസ്, ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനു ഗുരുതര പരുക്ക്. പെരുമ്പളം പനമ്പുകാട് സുനിത്ത് (32) ആണു മരിച്ചത്. കൂടെ സഞ്ചരിച്ച പെരുമ്പളം പ്ലാക്കാട് അനീഷ് (25) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം.

സ്വകാര്യബസിനെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ടു ബൈക്കില്‍ ഇടിച്ചു വഴിയരികിലുണ്ടായിരുന്ന മരത്തില്‍ ഇടിച്ചതിനു ശേഷ മാണു നിന്നതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനിത്തിനെ രക്ഷിക്കാനായില്ല. ഭാര്യ ജ്യോത്സ്് ന. മാതാവ്: രമണി. മകന്‍: ഉണ്ണി.

ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയുടെ എയര്‍ ബസ് ഇടിച്ചു ബാങ്ക് മാനെജര്‍ മരിച്ചു. എസ്ബിഐ ചേര്‍ത്തല ശാഖ മാനെജര്‍ മുനിസിപ്പല്‍ 28ാം വാര്‍ഡില്‍ തൈപ്പറമ്പില്‍ വര്‍ഗീസ് (51) ആണു മരിച്ചത്. ഇന്നലെ രാവിലെ 11നു കെവിഎം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. വര്‍ഗീസിന്‍റെ സ്കൂട്ടറിനു പിന്നില്‍ ചേര്‍ത്തല- തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന എയര്‍ ബസ് ഇടിക്കുകയായിരുന്നു. കെവിഎം ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ആനിയമ്മ, മക്കള്‍: ടോണി, റോണി.
read more "KSRTC ബസുകള്‍ ഇടിച്ചു രണ്ടുമരണം"

ബംഗളൂരു ബസുകളുടെ സമയത്തില്‍ മാറ്റം

Posted by Sujith Bhakthan at
Share this post:
Subscribe

രാത്രികാല യാത്രാ നിരോധന ത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗളൂരു റൂട്ടിലെ ബസ് സമയം പുനഃക്രമീകരിച്ചു. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസ് സമയങ്ങള്‍ മാറ്റി നിശ്ചയിച്ചിട്ടുണ്ട്.

നിരോധന സമയത്ത് അതിര്‍ത്തി വനമേഖലയില്‍ എത്താത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയും സ്വകാര്യ ദീര്‍ഘദൂര ബസുകളും സമയം പുതുക്കിയത്. ചില ബസുകള്‍ ഗോണിക്കുപ്പ-കുട്ട-ഹുന്‍സൂര്‍-മൈ സൂര്‍ വഴിയാക്കി. ഇവയുടെയും സമയക്രമത്തില്‍ മാറ്റം വരും.

കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പൊയില്‍നിന്നു രാത്രി ഒമ്പതിനു പുറപ്പെടുന്ന ബംഗളൂരു ബസ് 9.30നും, 9.30നു പുറപ്പെടേണ്ടത് 12 മണിക്കുമാക്കി. 10 നു പുറപ്പെടേണ്ട ബസ് 1.30ന്. 10.45ന്‍റേത് ഒരുമണിക്ക്.

രാത്രി എട്ടിനും 9.30നും പുറപ്പെടുന്ന ബസ് മാനന്തവാടി, കോണിക്കൂര്‍, മല്‍സൂര്‍, മൈസൂര്‍ വഴിയാണ് ബംഗളൂരുവിലേക്കു പോവുക. രാത്രി 11 നു പുറപ്പെടുന്ന മൈസൂര്‍ ബസ് 1.30നും 11.30ന്‍റെ ഫാസ്റ്റ് പാസഞ്ചര്‍ 12.30നും പുറപ്പെടും.

കെഎസ്ആര്‍ടിസി ബംഗളൂരുവില്‍നിന്നു രാത്രി 9.30നും 10.30 നും എറണാകുളത്തേക്ക് നടത്തിയിരുന്ന സര്‍വീസ് രാത്രി 11നു ശേഷമാക്കി. 10 മണിക്ക് കോഴിക്കോട്ടേക്കുള്ള സര്‍വീസും ഇങ്ങനെതന്നെ. എല്ലാ ബസുകളും 10-15 മിനിറ്റ് വ്യത്യാസത്തില്‍ ബംഗളൂരുവില്‍നിന്നു പുറപ്പെടും. നേരം പുലരുമ്പോഴേക്കും ഇവ ഒന്നൊന്നായി ബന്ദിപ്പൂരിലെത്തും.

ബംഗളുരുവില്‍നിന്ന് വൈകിട്ട് 6.30നുള്ള കോഴിക്കോട് ഡീലക്സും ഏഴിനുള്ള കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റും എട്ടിനുള്ള മലപ്പുറം സൂപ്പര്‍ ഫാസ്റ്റും മൈസൂര്‍-ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട വഴിയാക്കി.

വൈകിട്ട് ആറിന് ഗൂഡല്ലൂര്‍-നിലമ്പൂര്‍ വഴി പോയിരുന്ന കോട്ടയം ഡീലക്സ് ഇനി വൈകിട്ട് നാലിനാണു പുറപ്പെടുക. വൈകിട്ട് ഏഴിനു പുറപ്പെട്ടിരുന്ന ഗുരുവായൂര്‍ ഡീലക്സ് 4.15നു യാത്രതിരിക്കും. രാത്രി 8.30ന് പുറപ്പെട്ടിരുന്ന തൃശൂര്‍ ഡീലക്സ് രാത്രി 11നു ശേഷമാണ് പോവുക.

ഗതാഗത വിലക്ക് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ ഒമ്പതിന് ബംഗളൂരു റൂട്ടില്‍ വാഹനപണിമുടക്കിന് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

മൈസൂര്‍-മാനന്തവാടി-കല്‍പ്പറ്റ, മൈസൂര്‍-ഗുണ്ടല്‍പ്പേട്ട-സുല്‍ത്താന്‍ബത്തേരി-കോഴിക്കോട്, മൈസൂര്‍-ഗൂഡല്ലൂര്‍-ഊട്ടി റൂട്ടുകളിലാണ് പണിമുടക്ക്.
read more "ബംഗളൂരു ബസുകളുടെ സമയത്തില്‍ മാറ്റം"