തടസവാദവുമായി കെഎസ്ആര്‍ടിസി
Posted by Sujith Bhakthan at Tuesday, 29 September 2009
തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷമായി സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് അനുവദിക്കുന്നില്ല. അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിക്കപ്പെടുകയാണ്.
ഗ്രാമീണമേഖലയില്‍ കെഎസ്ആര്‍ടി സി സര്‍വീസുകള്‍ കുറവാണ്. ഇതു മൂലം യാത്രാക്ലേശവും രൂക്ഷം. ഈ റൂട്ടുകളില്‍ സ്വകാര്യ ബസുടമകള്‍ സര്‍വീസ് നട ത്താന്‍ തയാറാണെങ്കിലും കെഎസ്ആര്‍ടിസി അധികൃതരുടെ എതിര്‍പ്പുമൂലം പെര്‍മിറ്റ് ലഭിക്കാറില്ല.
പാലക്കാട്-തൃശൂര്‍, തൃശൂര്‍-കൊടുങ്ങല്ലൂര്‍, കുന്നംകുളം-കൊടുങ്ങല്ലൂര്‍ റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കുന്നതിനാണു കെഎസ്ആര്‍ടിസി തടസം നില്‍ക്കുന്നത്. പ്രധാന പാതകളില്‍ നി ന്നു ഗ്രാമീണമേഖലകളിലെ ബൈ റൂട്ടുകളിലേയ്ക്കുള്ള അപേക്ഷകള്‍ പോലും അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.പാതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെടാന്‍ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്കു അനുമതി നല്‍കുകണമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാട്രഷറര്‍ ടി.വി. വര്‍ഗീസ്.