----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഹൈടെക് ബസുകള്‍ അടുത്തമാസം

Posted by Sujith Bhakthan at Tuesday, 29 September 2009
Share this post:
Subscribe

കേന്ദ്രസര്‍ക്കാരിന്‍റെ ജവഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യുവല്‍ മിഷന്‍ (ജനറം) പദ്ധതിപ്രകാരം സംസ്ഥാനത്തിനു ലഭിക്കുന്ന ഹൈടെക് ലോ ഫ്ളോര്‍ ബസുകള്‍ ഓടിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിനു താത്കാലിക വിരാമം. അടുത്തമാസം ഓടിത്തുടങ്ങുമെന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. കൊച്ചിയില്‍ ഇതു സംബന്ധിച്ചു നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചു ബസുകളാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും. പദ്ധതിക്കു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസിക്കായിരിക്കും ആദ്യം നടത്തിപ്പുചുമതല. കെഎസ്ആര്‍ടിസി എംഡിയുടെ പേരില്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യും. എസ്പിവി രൂപീകരണശേഷം ബസുകള്‍ ആ കമ്പനിയുടെ അധീനതയിലാക്കും. കമ്പനിയുടെ രൂപവും സ്വഭാവവും പിന്നീടു തീരുമാനിക്കും. കൊച്ചിയില്‍ 170 ബസുകളും തലസ്ഥാനത്തു 150 ബസുകളുമാണു ജനറം പദ്ധതിപ്രകാരം എത്തുക.
സിറ്റി ബസ് സര്‍വീസ് സംബന്ധിച്ചു കെഎസ്ആര്‍ടിസിയും കോര്‍പ്പറേഷനുകളും തമ്മില്‍ തര്‍ക്കമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. റൂട്ടുകളും മറ്റും കോര്‍പ്പറേഷനുകളുടെ സമ്മതത്തോടെയേ അന്തിമമായി തീരുമാനിക്കൂ. തര്‍ക്കമില്ലാത്ത റൂട്ടുകളില്‍ ആദ്യഘട്ടത്തില്‍ ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍, ജില്ലാ കലക്റ്റര്‍ ഡോ. എം. ബീന, തിരുവനന്തപുരം - കൊച്ചി കോര്‍പ്പറേഷനുകളിലെ സെക്രട്ടറിമാര്‍, ജനറം പ്രൊജക്റ്റ് മാനെജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts :



2 അഭിപ്രായങ്ങള്‍:

ibrahim campus said...

ksrtc 2 door ulla bussukalil back door yathrakkarku kayaruvanum front door iranguvanum mathramakknam, back door conductorum.. front door driver um alpam sradhikkanam mubai.chennai,kolkotha delhi, evidangalil city bussukal polum ithu karshanamayi nadappakunnu ingine cheyyumpol sadharana oru bus oru stopilo standilo ethumpol adhyam thikki thirakki kurchu per irangunnu pinne janam thallikkayarunnu [ee samayam anu pocket adi kooduthal nadakunnath]ingine oru pointil 3 to8 minit loss,ennal back door il koodi yathrakkar kayarunna same time il front door il koodi passengers nu irangukayum cheyyam appol minimum 3 minut save cheyyam angine oro stoppil ninnum 3 minut veetham 15 stop ulla busil ninnum 45 minut um ekadesam 2 litter diesel um labhikkam yathrakkarude samadhanavu bonus

Anbu John Boban said...

the front door should be able to control by the driver.....then it will be useful...otherwise how can be it be practical...

Post a Comment