----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഒരുമനയൂരില്‍ വാഹനപകടം (03-12-2009)

Posted by Sujith Bhakthan at Monday, 21 December 2009
Share this post:
Subscribe



ചാവക്കാട്: ദേശീയപാതയില്‍ ചേറ്റുവപാലത്തിന് സമീപം
കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍
മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കടപ്പുറം മുനക്കക്കടവ്
പുതിയവീട്ടില്‍ ബീരാന്റെ മകന്‍ നജ്മുദ്ദീന്‍(38)ആണ് മരിച്ചത്.

അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഇയാളെ കാര്‍ വെട്ടിപ്പൊളിച്ചാണ്
പുറത്തെടുത്തത്. തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നജ്മുദ്ദീന്റെ ഇളയ സഹോദരന്‍
സാബിറിന്റെ വിവാഹം ക്ഷണിക്കാന്‍ സുഹൃത്തിന്റെ കാറില്‍
പോകുമ്പോഴായിരുന്നു അപകടം. ഡിസംബര്‍ 16നാണ് വിവാഹം
നിശ്ചയിച്ചിരുന്നത്. ഒരു വര്‍ഷംമുമ്പ് അബുദാബിയിലെ ജോലി ഉപേക്ഷിച്ച്
വന്നതാണ്. ഷാഹിതയാണ് ഭാര്യ, മകന്‍: നുസൈദ്, അബുദാബിയിലുള്ള ഫിറോസ് ,
സാബിര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ പരിക്കേറ്റ ബസ്‌ഡ്രൈവര്‍
കടവല്ലൂര്‍ കല്ലുവളമ്പില്‍ രാജേഷ്(40), ബസ്‌യാത്രക്കാരായ ചേറ്റുവ
സ്വദേശികളായ ബ്ലാങ്ങാട്ടുകാരന്‍ ബൈജുവിന്റെ ഭാര്യ ശ്രീകല(30), മകള്‍
ആര്‍ദ്ര(3), സഹോദരന്‍ ദാസന്റെ മകള്‍ അലീന(8), ബ്ലാങ്ങാട്ടുകാരന്‍
ഗംഗാധരന്റെ മകള്‍ രാഗി(17) ഇവരെ മുതുവട്ടൂര്‍ സ്വകാര്യആസ്​പത്രിയിലും
തിരുവത്ര താണിശ്ശേരി വിജയന്‍(45), അമ്പലത്ത്‌വീട്ടില്‍ അഷറഫ്(27),
പണ്ടാരി മുഹമ്മദാലി(49), കേരന്റകത്ത് മനാഫ്(39) എന്നിവരെ ചാവക്കാട്
താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട്
4.30ഓടെയായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്ക്
വരികയായിരുന്നു ബസ്സും മൂന്നാംകല്ലില്‍നിന്ന് വാടാനപ്പള്ളി
ഭാഗത്തേക്ക് പോകുകയായിരുന്ന ഇനോവ കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാറിനുമുകളിലായിരുന്ന ബസ്സ് നാട്ടുകാര്‍ എല്ലാം
ചേര്‍ന്ന് മറിച്ചിട്ടതിന്ന് ശേഷം കാര്‍ വെട്ടിപ്പൊളിച്ച് നജ്മുദ്ദീനെ
പുറത്തെടുത്ത് രക്ഷപ്പെടുത്താനും ബസ്സിലുണ്ടായിരുന്നവരെ
രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിനിടെ അഗ്‌നിശമനസേനാംഗം പറവൂര്‍ സ്വദേശി
അജീഷ്, ഒരുമനയൂര്‍ സ്വദേശികളായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍
വിവിധ ആസ്​പത്രികളില്‍ ചികിത്സ തേടി. അപകടത്തെത്തുടര്‍ന്ന് രണ്ട്
മണിക്കൂറുകളോളം ചേറ്റുവ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

Related Posts :



1 അഭിപ്രായങ്ങള്‍:

WWW.MALAYALAMVARTHAKAL.COM said...

ഈ സൈറ്റ്‌ എനിക്ക് ഇന്നാണ് (19/02/2010) കാണാനായത്‌ വളരെ നന്നായിടുണ്ട്
MOHAMED YASEEN ORUMANAYOOR
WWW.MALAYALAMVARTHAKAL.COM
CHAVAKKAD
THRISSUR
malayalamvarthakal@gmail.com
0091-9847210987

Post a Comment