----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ശബരിമല : തിരുവല്ലയില്‍ നിന്നും കെ. എസ്. ആര്‍. ടി. സി. സര്‍വീസ് ആരംഭിച്ചു

Posted by Sujith Bhakthan at Monday, 14 December 2009
Share this post:
Subscribe

തിരുവല്ല: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെ. എസ്. ആര്‍. ടി. സി. തിരുവല്ല ഡിപ്പോയില്‍ നിന്നും ബസ് സര്‍വീസ് ആരംഭിച്ചു. അയ്യപ്പന്‍മാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് സര്‍വീസ് ആരംഭിച്ചത്. ദിവസവും വൈകിട്ട് 7 ന് ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് ബസ് പുറപ്പെടും. 8 ന് അവിടെ നിന്നും കാവും ഭാഗം ഏറങ്കാവ് ക്ഷേത്രം, ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിലൂടെ ബസ് സ്റാന്‍ഡിലെത്തി റെയില്‍വേ സ്റ്റേഷന്‍, ഇടത്താവളം എന്നിവിടങ്ങളിലൂടെ പത്തനംതിട്ട , വടശേരിക്കര റൂട്ടില്‍ പമ്പയിലേക്ക് പോകും.

തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് പിന്നീട് കൂടുതല്‍ ഷെഡ്യൂളുകളും ആരംഭിക്കും. കുറഞ്ഞത് 40 തീര്‍ത്ഥാടകര്‍ക്ക് ഒരു ബസ് എന്ന കണക്കിലായിരിക്കും കൂടുതല്‍ ബസുകള്‍ ആരംഭിക്കുക. തിരുവല്ലയിലെ സബ് ഡിപ്പോയായ മല്ലപ്പള്ളിയില്‍ നിന്നും ഒരു ബസും സര്‍വീസ് ആരംഭിച്ചു. തിരുമാലിട ക്ഷേത്രം, ചുങ്കപ്പാറ, പൊന്തന്‍പുഴ വഴി എരുമേലിയിലെത്തിയാണ് ഈ ബസ് പമ്പയിലേക്ക് പോകുന്നത്. തീര്‍ത്ഥാടകരുടെ വരവ് കണക്കാക്കി എല്ലാ ദിവസവും കല്ലൂപ്പാറ ദേവീ ക്ഷേത്രത്തില്‍ നിന്നും ബസ് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.

ശബരിമല സര്‍വീസിനായി ഡിപ്പോയ്ക്ക് പുതിയ ബസുകള്‍ അനുവദിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരുവല്ലയില്‍ നിന്നും സര്‍വീസ് നടത്തുന്നതിനായി മൂന്ന് ബസുകള്‍ കൊണ്ടു പോവുകയും ചെയ്തു. പമ്പ, കുമളി, ചെങ്ങന്നൂര്‍ ഡിപ്പോകളിലേക്ക് ഓരോ ബസുകളും കൊണ്ടുപോയിരുന്നു. ഇത് മൂലം ഇവിടെ സര്‍വീസ് നടത്തികൊണ്ടിരുന്ന ചില ഫാസ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Source: http://news.keralakaumudi.com/beta/

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment