----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

മുന്‍മന്ത്രി'യായി മാത്യു തിരുവനന്തപുരം വിട്ട്‌ തിരുവല്ലയിലേക്ക്‌

Posted by Sujith Bhakthan at Wednesday, 18 March 2009
Share this post:
Subscribe

നിറചിരിയോടെ മുഖ്യമന്ത്രിക്കു രാജിക്കത്ത്‌ നല്‍കി മാത്യു ടി. തോമസ്‌ 'മന്ത്രിപ്പണി'യോടു വിട പറഞ്ഞു. എല്ലാവരോടും തിരക്കിട്ടു വിടപറഞ്ഞ്‌ അദ്ദേഹം സ്വന്തം നാടായ തിരുവല്ലയിലേക്കു പോയി. ഇന്നലെ രാവിലെ എട്ടരയോടെ മാത്യു കുടുംബസമേതം മന്ത്രി എം.എ. ബേബിയുടെ വസതിയിലെത്തി വിഭവസമൃദ്ധമായ പ്രാതല്‍ കഴിച്ചു. 'മുന്‍മന്ത്രി'ക്കു കരിമീന്‍ വിളമ്പുമ്പോള്‍ ബേബിയുടെ ഭാര്യ ബെറ്റി ഓര്‍മിപ്പിച്ചു: കരിമീന്‍ തലേന്നത്തേതാണ്‌.., അതിനെന്താ എന്നായി അതിഥികള്‍. 

അപ്പോഴേക്കു മന്ത്രിമാരായ ബിനോയ്‌ വിശ്വവും എ.കെ. ബാലനും എത്തി. പത്തുമണിയോടെ ബേബിയുടെ വീട്ടില്‍നിന്ന്‌ ഇറങ്ങിയ മാത്യുവിനെ മാധ്യമങ്ങള്‍ വളഞ്ഞു. തുടര്‍ന്ന്‌ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം സ്വന്തം വാഹനത്തില്‍ ഡ്രൈവ്‌ ചെയ്‌ത് ഔദ്യോഗിക വസതിയിലേക്ക്‌. 

രാജിവച്ചാല്‍ 15 ദിവസംകൂടി മന്ത്രിക്ക്‌ ഔദ്യോഗികവസതി ഉപയോഗിക്കാം. മകള്‍ക്കു പരീക്ഷയാണ്‌. അതു കഴിഞ്ഞാല്‍ മടങ്ങും- മാത്യു വിശദീകരിച്ചു. വീട്ടില്‍നിന്നു സെക്രട്ടേറിയറ്റിലേക്കു തിരിച്ച മാത്യുവിനോടു മക്കളുടെ ചോദ്യം- അപ്പനെന്തിനാ വീണ്ടും ഓഫീസില്‍ പോകുന്നത്‌? മറുപടി ചിരിയിലൊതുക്കി അദ്ദേഹം വാഹനത്തില്‍ കയറി. രാജിവച്ച മന്ത്രി പിറ്റേന്നു രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥര്‍ പരുങ്ങി. 

ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും കെ.എസ്‌.ആര്‍.ടി.സി: എം.ഡി. സെന്‍കുമാറുമടക്കം ഉദ്യോഗസ്‌ഥരുടെ വന്‍നിര രാജിവച്ച മന്ത്രിയെ കാണാനെത്തിയിരുന്നു. മുഖം കറുത്തു വല്ലതും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മനസില്‍ വയ്‌ക്കരുതെന്നായിരുന്നു മാത്യുവിന്റെ വിടവാങ്ങല്‍ അഭ്യര്‍ഥന. ഒരിക്കലും മുഖം കറുപ്പിക്കാത്ത മന്ത്രിയാണു പടിയിറങ്ങുന്നതെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ പ്രതികരണം.

ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റില്‍നിന്ന്‌ ഇറങ്ങി നിറചിരിയോടെ മാധ്യമങ്ങളെ നേരിട്ടു. മന്ത്രിസ്‌ഥാനത്തേക്കു മടങ്ങുമോ എന്ന ചോദ്യത്തിന്‌ അസംഭവ്യതകളുടെ കലയാണു രാഷ്‌ട്രീയം എന്നായിരുന്നു മറുപടി. 

നാട്ടിലേക്കു മടങ്ങുന്നത്‌ കെ.എസ.്‌ആര്‍.ടി.സി. ബസിലായിരിക്കണം എന്നു ചിലര്‍ അഭ്യര്‍ഥിച്ചു. നന്നായി ഉറങ്ങി യാത്ര ചെയ്യാന്‍ ട്രെയിനാണ്‌ നല്ലതെന്നായിരുന്നു മറുപടി. വീട്ടിലെത്തി ഉച്ചമയക്കത്തിനു ശേഷം രണ്ടരയോടെ മദ്രാസ്‌ മെയിലിലെ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്‌ക്കു തിരുവല്ലയിലേക്ക്‌.
Source:http://mangalam.com/
read more "മുന്‍മന്ത്രി'യായി മാത്യു തിരുവനന്തപുരം വിട്ട്‌ തിരുവല്ലയിലേക്ക്‌"

കെ.എസ്.ആര്‍.ടി.സി പുതിയ ചെയിന്‍ സര്‍വീസ് ആരംഭിക്കും

Posted by Sujith Bhakthan at Tuesday, 17 March 2009
Share this post:
Subscribe

കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ പരിപാടിയുള്ളതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി. ചെയിന്‍ സര്‍വീസിന് കണക്ഷന്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ഇത്തവണ നിരത്തിലിറങ്ങുന്ന 1000 ബസുകളില്‍ കൂടുതലും ചെയിന്‍ സര്‍വീസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ - നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റൂട്ടില്‍ ആറും, പെരിന്തല്‍മണ്ണ - മുതുകുര്‍ശി റൂട്ടില്‍ അഞ്ചും, താമരശ്ശേരി മഞ്ചേരി വഴി കൊയിലാണ്ടി - പെരിന്തല്‍മണ്ണ റൂട്ടില്‍ പത്തും ചെയിന്‍ സര്‍വീസുകള്‍ പുതിയതായി ആരംഭിക്കും.
read more "കെ.എസ്.ആര്‍.ടി.സി പുതിയ ചെയിന്‍ സര്‍വീസ് ആരംഭിക്കും"

കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളില്‍ സീസണ്‍ ടിക്കറ്റ്‌ അനുവധിക്കണം

Posted by Sujith Bhakthan at
Share this post:
Subscribe

നീലേശ്വരം: കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളില്‍ സീസണ്‍ ടിക്കറ്റ്‌ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന്‌ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയിലെ പടന്നക്കാട്‌, പള്ളിക്കര മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കുക, നീലേശ്വരത്തുനിന്ന്‌ കിഴക്കന്‍ മലയോര മേഖലയിലേക്ക്‌ രാത്രിയില്‍ ബസ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം സി.സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ്‌ ഡോ. എ.വി.വേണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എന്‍.ബാലകൃഷ്‌ണന്‍, സെക്രട്ടറി കെ.ശ്രീധരന്‍, സി.ദേവരാജന്‍, ഡോ. രന്‍ജിത്ത്‌, ഡോ. കെ.രാജീവന്‍, കെ.മോഹനന്‍, പി.പി.നാരായണന്‍, എം.സി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി.പ്രകാശന്‍ സ്വാഗതം പറഞ്ഞു. 

കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ആഗോളീകരണവും എന്ന വിഷയത്തില്‍ നീലേശ്വരം ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍ ഉദ്‌ഘാടനംചെയ്‌തു. സി.സുരേഷ്‌ വിഷയം അവതരിപ്പിച്ചു. വി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. .
Source: http://mcvchannel.com/
read more "കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളില്‍ സീസണ്‍ ടിക്കറ്റ്‌ അനുവധിക്കണം"

ബസുകള്‍ റോഡരുകില്‍: കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോ സ്ഥലപരിമിതിയിലേക്ക്‌

Posted by Sujith Bhakthan at
Share this post:
Subscribe

കൊട്ടാരക്കര: സംസ്ഥാനത്തെ ഏറ്റവും വിശാലമായ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളില്‍ ഒന്നായിരുന്ന കൊട്ടാരക്കര സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്നു. രാത്രിയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത്‌ റോഡരുകില്‍. 

ഡിപ്പോയിലും ഗാരേജിലുമായി അടുത്തിടെ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്‌ സ്ഥലം അപഹരിച്ചത്‌. എന്നാല്‍ ഇതിന്‌ ആനുപാതികമായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയും ഉണ്ടായില്ല. ഡിപ്പോയുടെ പടിഞ്ഞാറു ഭാഗത്തായി നിര്‍മ്മിച്ച ആധുനിക ശൗചാലയവും വണ്‍വേ റോഡും കുറെ സ്ഥലം നഷ്ടമാക്കി. ഇതിനുശേഷമാണ്‌ വടക്കുകിഴക്കു ഭാഗത്തായി എം.പി. ഫണ്ട്‌ ഉപയോഗിച്ചുള്ള ബസ്‌ ഷെഡിന്റെയും വിശ്രമകേന്ദ്രത്തിന്റെയും നിര്‍മ്മാണം തുടങ്ങിയത്‌. ഇത്‌ അന്തിമഘട്ടത്തിലാണ്‌. മൂന്ന്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ സ്ഥലക്കുറവാണ്‌ ഗാരേജിലും സംഭവിച്ചത്‌. 

കെ.എസ്‌.ആര്‍.ടി.സി.യുടെ വാണിജ്യസമുച്ചയം നിര്‍മ്മിക്കുന്നതിനായി ഗാരേജിന്റെ പ്രധാനകെട്ടിടം തന്നെ പൊളിച്ചുമാറ്റി. ഇതിനുപകരം ഗാരേജിനുള്ളില്‍ തന്നെ എം.എല്‍.എ. ഫണ്ടുപയോഗിച്ച്‌ പുതിയ വര്‍ക്ക്‌ഷോപ്പ്‌ നിര്‍മ്മിക്കുകയും ചെയ്‌തു. ഇതുമൂലം കുറെ ബസുകള്‍ കയറ്റി ഇടാനുള്ള സൗകര്യം ഇല്ലാതായി. 

നൂറ്റിപ്പത്ത്‌ ഷെഡ്യൂളുകള്‍ ഉള്ള കൊട്ടാരക്കരയില്‍ നൂറ്റിഇരുപതോളം ബസുകളാണുള്ളത്‌. ഡിപ്പോയിലെ സ്ഥലപരിമിതിമൂലം മുപ്പതോളം ബസുകള്‍ രാത്രിയില്‍ ദേശീയപാത 208-ന്റെ ഓരത്താണ്‌ നിര്‍ത്തിയിടുന്നത്‌. 

യാത്രക്കാര്‍ ബസുകാത്തുനില്‍ക്കുന്നതിന്‌ മുന്നിലായി ബസുകള്‍ തലങ്ങും വിലങ്ങും ഇടുന്നു. ഇവയെ മറികടന്ന്‌ യാത്രക്കാര്‍ പോകുന്നത്‌ പലപ്പോഴും അപകടത്തിന്‌ കാരണമാകുന്നു. 

ഡിപ്പോയുടെ സ്ഥലപരിമിതി ഒഴിവാക്കാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ അടുത്തിടെ കൊട്ടാരക്കരയില്‍ എത്തിയ നിയമസഭാ സമിതി അംഗങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ അനുകൂലനിലപാട്‌ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
Source:http://www.mathrubhumielection.com/
read more "ബസുകള്‍ റോഡരുകില്‍: കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോ സ്ഥലപരിമിതിയിലേക്ക്‌"

Font Problem?

Posted by Sujith Bhakthan at
Share this post:
Subscribe

This site/Blog is written in Malayalam. To read this blog u need to install Anjali Old Lipi.

Here I listed some common Malayalam Fonts. You can download that fonts from the given links.

AnjaliOldLipi   (AnjaliOldLipi-0.720.ttf)
Source: Free download from the Varamozhi Editor site.
Stats: Version 0.720 2004 has 529 glyphs and 15 kerning pairs
Support: Malayalam, Latin
OpenType Layout Tables: Malayalam (traditional)

Anjali Old Lipi 0.720.ttf

Anjali Old Lipi 0.730.ttf

Download Any Of These Font and install or copy it in the font folder in control panel.

Click Here To Read More


read more "Font Problem?"

വൈക്കം-തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി. ചെയിന്‍ തകര്‍ക്കാന്‍ നീക്കം

Posted by Sujith Bhakthan at
Share this post:
Subscribe

വൈക്കം: സമീപകാലത്ത്‌ വൈക്കം കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന്‌ ആരംഭിച്ച വൈക്കം-തൊടുപുഴ ചെയിന്‍സര്‍വ്വീസ്‌ തകര്‍ക്കാന്‍ സ്വകാര്യബസ്സുടമകള്‍ ശ്രമിക്കുന്നതായി വൈക്കം ഡിപ്പോയിലെ ജീവനക്കാരുടെ വിവിധ സംഘടനകള്‍ ആരോപിച്ചു. 

ചെയിന്‍ ബസ്സുകളുടെ മുന്നിലും പിന്നിലും യാതൊരു മാനദണ്ഡവും പാലിക്കാതെ, പെര്‍മിറ്റുപോലുമില്ലാത്ത ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നതായി നേതാക്കള്‍ പറഞ്ഞു.

വൈക്കം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആഴ്‌ചകള്‍ക്കുമുമ്പാണ്‌ റൂട്ടില്‍ ചെയിന്‍സര്‍വ്വീസ്‌ ആരംഭിച്ചത്‌. ചില കെ.എസ്‌.ആര്‍.ടി.സി., പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ ചെയിന്‍സര്‍വ്വീസിനെ അട്ടിമറിക്കാനുള്ള ശ്രമമെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. വൈക്കം-പാലാ ചെയിന്‍ സര്‍വ്വീസിനെതിരെയുള്ള സ്വകാര്യബസ്‌ ലോബികളുടെ ശ്രമം തുടരുകയാണ്‌. 

പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌.ആര്‍.ടി.സി.യെ തകര്‍ക്കുന്നതിന്‌ സ്വകാര്യബസ്സുടമകളില്‍നിന്നുണ്ടാകുന്ന സംഘടിത നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ എസ്‌.വിനോദ്‌ (സി.ഐ.ടി.യു.), പി.കെ.ജിനചന്ദ്രന്‍ (എ.ഐ.ടി.യു.സി.), വി.എസ്‌.ഷാജി (ഐ.എന്‍.ടി.യു.സി.) എന്നിവര്‍ ആവശ്യപ്പെട്ടു. 

Source:http://www.mathrubhumielection.com/
read more "വൈക്കം-തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി. ചെയിന്‍ തകര്‍ക്കാന്‍ നീക്കം"

കെ എസ് ആര്‍ ടി സി തലശ്ശേരി

Posted by Sujith Bhakthan at
Share this post:
Subscribe

ഫോണ്‍ - 0490- 2343333 
റിസര്‍വേഷന്‍ ടൈം -   രാവിലെ 9 മണി മുതല്‍ 5 മണിവരെ

ദിവസേന 39 ബസ്സുകളാണ് ഡിപ്പോയുടെ കീഴില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്നത്, ദീര്‍ഘദൂര ബസ്സ് സര്‍വ്വീസിനുപുറമെ 9 മലബാര്‍ ടൗണ്‍ ടൂ ടൗണ്‍ ബസ്സുകളും , തോട്ടില്‍പ്പാലം, വിളക്കോട്ടുര്‍, വളയം, വിലങ്ങാട്, പടന്നക്കര, ഇരിട്ടി, അഴീക്കല്‍, കായലോട്-മമ്പറം, കാടച്ചിറ, നാദാപുരം, തുടങ്ങിയ ഹസ്വദൂര സര്‍വ്വീസുകളും നടന്നുവരികയാണ്. ബാംഗ്ലൂര്‍ ബസ്സ് സര്‍വ്വീസിന്  മുന്‍കൂട്ടി റിസര്‍വ്വേഷന്‍  സൗകര്യം ഉണ്ട്.

പുതിയ സര്‍വ്വീസ്സുകള്‍

മെയ് 1 മുതല്‍     ഇരിട്ടി-കുത്തുപറമ്പ്-പാനൂര്‍-മേക്കുന്ന്-മോന്താല്‍-കുഞ്ഞിപ്പള്ളി വഴി കോഴിക്കോട്ടും,തലശ്ശേരി-പൊന്ന്യം പാലം-പാനൂര്‍-ചെറുവാഞ്ചേരി റൂട്ടിലും,ഇരിട്ടി-ചെടിക്കളം-പായം റുട്ടിലും പുതുതായി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി  ബസ്സ് തലശ്ശേരി മുനിസിപ്പാല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന സമയം

തലശ്ശേരി - തിരുവനന്തപുരംവൈകുന്നേരം 4-15 തലശ്ശേരി, 5-50 കോഴിക്കോട്, 9-30 തൃശ്ശുര്‍, 12-05 ഏറണാകുളം, 1-40 ആലപ്പുഴ, 3-35 കൊല്ലം, രാവിലെ 5-20 തിരുവനന്തപുരം തലശ്ശേരി - ബാംഗ്ലൂര്‍രാത്രി 9 മണി തലശ്ശേരി, ഇരിട്ടി-വിരാജ് പേട്ട- മൈസൂര്‍- രാവിലെ 6 മണിക്ക് ബംഗ്ലൂര്‍തലശ്ശേരി- മൈസൂര്‍രാവിലെ 7 മണി തലശ്ശേരി, തൊട്ടില്പ്പാലം-മാനന്തവാടി - എച്ച്.ഡി.കോട്ട-മൈസൂര്‍തലശ്ശേരി-ഊട്ടിരാവിലെ 8-15 ന് തലശ്ശേരി,11 മാനന്തവാടി, 12-30 ബത്തേരി, വൈകുന്നേരം 4 മണി ഊട്ടിതലശ്ശേരി-മരയ്ക്കാറവൈകുന്നേരം 4-30 തലശ്ശേരി,7-10 വിരാജ് പേട്ട,  8-50  മരയ്ക്കാറതലശ്ശേരി - മാനന്തവാടിരാവിലെ 6 മണി തലശ്ശേരി, 8-40 മാനന്തവാടി, ഉച്ചയ്ക്ക് 2 മണി തലശ്ശേരി, 4-40 മാനന്തവാടിതലശ്ശേരി- മംഗലാപുരംരാവിലെ 7-30 തലശ്ശേരി, 8-10 കണ്ണൂര്‍, 11-15 കാസര്കോഡ്, 12-50 മംഗലാപുരം, രാവിലെ 8-05 തലശ്ശേരി,8-40 കണ്ണൂര്‍, 11-45 കാസര്‍കോഡ്, 1-05 മംഗലാപുരംതലശ്ശേരിയില്‍  എത്തുന്ന സമയംതിരുവനന്തപുരം - തലശ്ശേരി വൈകുന്നേരം 4-30 തിരുവനന്തപുരം, 6-10 കൊല്ലം, 8-05 ആലപ്പുഴ, 9-30 ഏറണാകുളം, 11-50 തൃശ്ശുര്‍, 3-25 കോഴിക്കോട്,  രാവിലെ 5 മണി തലശ്ശേരിമൈസൂര്‍-തലശ്ശേരിഉച്ചയ്ക്ക് 2 മണി മൈസുര്‍-4-55 മാനന്തവാടി- രാത്രി 7-30 തലശ്ശേരിമരയ്ക്കാറ-തലശ്ശേരിരാവിലെ  5-30 മരയ്ക്കാറ, 7 വിരാജ് പേട്ട, 9-40 തലശ്ശേരിമാനന്തവാടി- തലശ്ശേരി10-30 മാനന്തവാടി, 1-10 തലശ്ശേരി 5-30 മാനന്തവാടി, 8-10 തലശ്ശേരിഊട്ടി-തലശ്ശേരിരാത്രി 8 മണി ഊട്ടി, 11 മണി ബത്തേരി, 12-50 മാനന്തവാടി, 4-20 തലശ്ശേരിമംഗലാപുരം-തലശ്ശേരി1-40 മംഗലാപുരം, 2-50 കാസര്കോഡ്, 5-45 കണ്ണൂര്‍, 6-40 തലശ്ശേരി  2-10 മംഗലാപുരം, 3-20 കാസര്കോഡ്, 6-15 കണ്ണുര്‍,7 മണി തലശ്ശേരി



http://thalasseri.entegramam.gov.in

read more "കെ എസ് ആര്‍ ടി സി തലശ്ശേരി"

192 കോടിയുമായി കെ.എസ്‌.ആര്‍.ടി.സി മുന്നില്‍ 32 പൊതുമേഖലാ സ്ഥാപനങ്ങളുടെ

Posted by Sujith Bhakthan at
Share this post:
Subscribe

കെ.എസ്‌.ആര്‍.ടി.സി ഉള്‍പ്പെടെ സംസ്ഥാനത്തെ 32 പൊതുമേഖലാ 
സ്ഥാപനങ്ങള്‍ 435.06 കോടി രൂപയുടെ നഷ്‌ടത്തില്‍. 192.38 കോടി രൂപ നഷ്‌ടത്തില്‍ 
പ്രവര്‍ത്തിക്കുന്ന കെ.എസ്‌.ആര്‍.ടി.സിയാണ്‌ ഒന്നാമത്‌. 2007-08ലെ ബ്യൂറോ പബ്ലിക്‌ 
എന്റര്‍പ്രൈസസിന്റെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണിത്‌. 2005-06 മുതല്‍ 
2007-08 വരെയുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ 
തയാറാക്കിയിട്ടുള്ളത്‌. 119.44 കോടിയുടെ പ്രവര്‍ത്തന നഷ്‌ടവുമായി കേരള വാട്ടര്‍ 
അതോറിട്ടി തൊട്ടുപിന്നിലുണ്ട്‌. ഹൗസിംഗ്‌ ബോര്‍ഡ്‌-50.47 കോടി, കേരള ഫിനാന്‍ഷ്യല്‍ 
കോര്‍പ്പറേഷന്‍-9.55 കോടി, കാഷ്യു ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍-9.10 കോടി, 
റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍-7.36 കോടി, ഹാന്റ്‌ലൂം 
ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍-4.99 കോടി, ഡ്രഗ്‌സ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ 
ലിമിറ്റഡ്‌-4.07 കോടി എന്നീ കമ്പനികളാണ്‌ ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ളത്‌. 
ഇതിനുപുറമെ ഒരുകോടിയില്‍ താഴെ പ്രവര്‍ത്തന നഷ്‌ടമുള്ള 15 കമ്പനികളുമുണ്ട്‌. 
2006-07ല്‍ ലാഭത്തില്‍ നാല്‌ കമ്പനികളും ഇക്കുറി നഷ്‌ടപ്പട്ടികയില്‍ വീണിട്ടുണ്ട്‌. 
കെ.എസ്‌.ആര്‍.ടി.സിയും വാട്ടര്‍ അതോറിട്ടിയുമാണ്‌ നഷ്‌ടത്തിന്റെ 71.67 ശതമാനവും 
പേറുന്നത്‌. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തിലാണ്‌ ഈ സ്ഥാപനങ്ങളുടെ 
നഷ്‌ടക്കണക്കുകള്‍ പോകുന്നത്‌. ശമ്പളപരിഷ്‌കരണം കൂടി നടപ്പാക്കിയാല്‍ 
കെ.എസ്‌.ആര്‍.ടി.സി കനത്ത നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തും.
സംസ്ഥാനത്ത്‌ ആകെയുള്ള 105 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 16 എണ്ണം കഴിഞ്ഞ മൂന്ന്‌ വര്‍ഷ 
കാലയളവിനുള്ളില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം സ്‌തംഭിക്കുകയോ ചെയ്‌തിട്ടുണ്ട്‌. 
കേരള സ്റ്റേറ്റ്‌ ഡിറ്റര്‍ജന്‍സ്‌ ആന്റ്‌ കെമിക്കല്‍സ്‌ ലിമിറ്റഡ്‌, സോപ്പ്‌സ്‌ 
ഓയില്‍ ലിമിറ്റഡ്‌, കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ്‌ ലിമിറ്റഡ്‌, അസ്‌ട്രാല്‍ വാച്ചസ്‌ 
ലിമിറ്റഡ്‌, വുഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നു 
കൊല്ലമായി യാതൊരു പ്രവര്‍ത്തനവുമില്ല.
കേരള കണ്‍സ്‌ട്രസക്‌ഷന്‍ കമ്പോണന്‍സ്‌ ലിമിറ്റഡ്‌, നാളികേര വികസന കോര്‍പ്പറേഷന്‍ 
എന്നിവ അടച്ചുപൂട്ടാനുള്ള നടപടികള്‍ നടക്കുകയാണ്‌. സ്‌കൂട്ടേഴ്‌സ്‌ കേരള 
ലിമിറ്റഡിനെ കേപ്പ്‌ ഏറ്റെടുത്തു. സാലിസിലേറ്റ്‌ ആന്റ്‌ കെമിക്കല്‍സ്‌ 
ലിമിറ്റഡിന്റെ 25 ഏക്കര്‍ ഭൂമി ടെലികോം സിറ്റി സ്ഥാപിക്കാന്‍ സിഡ്‌കോക്ക്‌ കൈമാറി. 
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ കൗണ്ടേഴ്‌സിനെ കെല്‍ട്രോണ്‍ 
ഏറ്റെടുത്തു.
ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ്‌ ലിമിറ്റഡ്‌സ്‌, ട്രിവാന്‍ഡ്രം സ്‌പിന്നിംഗ്‌ മില്‍, 
ട്രാവന്‍കൂര്‍ പ്ലൈവുഡ്‌ ഇന്‍ഡസ്‌ട്രിസ്‌, റൂറല്‍ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ 
എന്നിവയാണ്‌ പ്രവര്‍ത്തന രഹിതമായ മറ്റു സ്ഥാപനങ്ങള്‍.
സംസ്ഥാനത്തെ 54 പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്‌ടവും 5222.73 കോടിയായി 
വര്‍ധിച്ചു. കെ.എസ്‌.ആര്‍.ടി.സിയാണ്‌ ഈ വിഭാഗത്തിലും മുമ്പില്‍. 1876.23 കോടിയാണ്‌
കെ.എസ്‌.ആര്‍.ടി.സിയുടെ സഞ്ചിതനഷ്‌ടം. 591.23 കോടിയുടെ നഷ്‌ടവുമായി സപ്ലൈകോയും, 
575.44 കോടിയുടെ നഷ്‌ടവുമായി കശുവണ്ടി വികസന കോര്‍പ്പറേഷനും രണ്ടും മൂന്നും 
സ്ഥാനങ്ങളിലുണ്ട്‌.
ഈ കാലയളവില്‍ സംസ്ഥാനത്ത്‌ 54 സ്ഥാപനങ്ങള്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചു.


read more "192 കോടിയുമായി കെ.എസ്‌.ആര്‍.ടി.സി മുന്നില്‍ 32 പൊതുമേഖലാ സ്ഥാപനങ്ങളുടെ"

കെ.എസ്.ആര്‍.ടി.സി ശബരിമല യാത്രാ നിരക്ക്

Posted by Sujith Bhakthan at
Share this post:
Subscribe

വിവിധ സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രാ നിരക്ക് (ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് എന്ന ക്രമത്തില്‍)

തിരുവനന്തപുരം 115-00 120-00
പത്തനം‌തിട്ട 51-00 55-00
കാസര്‍കോഡ് 357-00
കോഴിക്കോട് 214-00
ഗുരുവായൂര്‍ 181-00
ഇരിങ്ങാലക്കുട 153-00 162-00
വടശ്ശേരിക്കര 43-00 45-00
റാന്നി പെരുനാട് 38-00
നിലയ്ക്കല്‍ 16-00 18-00
പ്ലാപ്പള്ളി 23-00 24-00
ളാഹ 32-00 33-00
എരുമേലി 42-00 44-00
എറണാകുളം 127-00
കളിയിക്കാവിള 134-00
മൂന്നാര്‍ 177-00
തെങ്കാശി 107-00
തൃശൂര്‍ 161-00
പാലക്കാട് 200-00
പൊന്നാനി 194-00
കടപ്പാട്: http://malayalam.webdunia.com/
read more "കെ.എസ്.ആര്‍.ടി.സി ശബരിമല യാത്രാ നിരക്ക്"

കെ.എസ്‌.ആര്‍.ടി.സി.യെ സ്വയംപര്യാപ്‌തമാക്കും- മുഖ്യമന്ത്രി

Posted by Sujith Bhakthan at
Share this post:
Subscribe

 
കോഴിക്കോട്‌: കെ.എസ്‌.ആര്‍.ടി.സി.യുടെ 59 ബസ്‌ സ്റ്റേഷനുകളില്‍ മിച്ചമുള്ള സ്ഥലത്ത്‌ വ്യാപാര സമുച്ചയങ്ങള്‍ പണിത്‌ ടിക്കറ്റിതര വരുമാനം കൂട്ടി കോര്‍പ്പറേഷനെ സ്വയം പര്യാപ്‌തമാക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. 52 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കോഴിക്കോട്‌ 'കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷന്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സി'ന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 30 കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡുകളില്‍ ഷോപ്പിങ്‌ കോംപ്ലക്‌സുകള്‍ പണിയും. നാലുലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള രണ്ട്‌ വമ്പന്‍ ടവറുകളാണ്‌ കോഴിക്കോട്ട്‌ നിര്‍ിമിക്കുക. 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും അടങ്ങുന്ന പടുകൂറ്റന്‍ കെട്ടിടസമുച്ചയം കെ.ടി.ഡി.എഫ്‌.സി.യാണ്‌ നിര്‍മിക്കുന്നത്‌. ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഒന്നരവര്‍ഷംകൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കും. മൊത്തം വരുമാനത്തില്‍ ചെലവ്‌ കഴിച്ച്‌ ബാക്കി കിട്ടുന്ന പണത്തിന്റെ പകുതിവീതം കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ കെ.ടി.ഡി.എഫ്‌.സി. കൈമാറും- മുഖ്യമന്ത്രി പറഞ്ഞു. 

മലബാര്‍ മേഖലയോടുള്ള അവഗണന മാറ്റാന്‍ സര്‍ക്കാര്‍ ബജറ്റില്‍ 1500 കോടി രൂപയുടെ മലബാര്‍ പാക്കേജ്‌ പ്രഖ്യാപിച്ചു. 274 കോടി രൂപ ചെലവില്‍ 98 പാലങ്ങള്‍, 151 കോടി ചെലവില്‍ 108 കെട്ടിടങ്ങള്‍, 344 കോടിക്ക്‌ 205 റോഡുകള്‍ എന്നിവ പുതുതായി മലബാറിന്‌ അനുവദിച്ചു. ഉത്തരകേരളത്തിലെ ഐ.ടി. പാര്‍ക്കുകളുടെ നടത്തിപ്പിനായി കോഴിക്കോട്ട്‌ സൈബര്‍ പാര്‍ക്ക്‌ ആരംഭിക്കും. എഴുപതേക്കര്‍ സ്ഥലത്ത്‌ നിര്‍മിക്കുന്ന പാര്‍ക്കില്‍ ആയിരക്കണക്കിന്‌ ഐ.ടി. പ്രൊഫഷനലുകള്‍ക്ക്‌ ജോലി ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ ഗതാഗതമന്ത്രി മാത്യു ടി. തോമസ്‌ അധ്യക്ഷത വഹിച്ചു. കെ.എസ്‌.ആര്‍.ടി.സി.യുടെ പ്രതിമാസ വരുമാനം എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ വരുമ്പോള്‍ 65 കോടിയായിരുന്നത്‌ ഇപ്പോള്‍ 100 കോടിയായി ഉയര്‍ന്നത്‌ ജീവനക്കാരുടെ സഹകരണം കൊണ്ടാണെന്ന്‌ മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ പുതിയ ബസ്സുകള്‍ നിരത്തിലിറക്കി. അയ്യായിരത്തോളം പേര്‍ക്ക്‌ പി.എസ്‌.സി.വഴി നിയമനം നല്‌കി- മന്ത്രി പറഞ്ഞു. 

കോഴിക്കോടിന്റെ സ്വപ്‌നസാക്ഷാത്‌കാരമാണ്‌ കെ.എസ്‌.ആര്‍.ടി.സി. മാവൂര്‍ റോഡില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയമെന്നും ഇത്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. 

മേയര്‍ എം. ഭാസ്‌കരന്‍ മുഖ്യാതിഥിയായിരുന്നു. ബി.ഒ.ടി. പ്രോജക്ടിന്റെ റിപ്പോര്‍ട്ട്‌ കെ.എസ്‌.ആര്‍.ടി.സി. എം.ഡി., ടി.പി. സെന്‍കുമാറും ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ റിപ്പോര്‍ട്ട്‌ കെ.ടി.ഡി.എഫ്‌.സി. എം.ഡി. ഡോ. ജേക്കബ്‌ തോമസും അവതരിപ്പിച്ചു. എം.എല്‍.എ.മാരായ പി.എം.എ. സലാം, എ.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. കുഞ്ഞമ്മത്‌കുട്ടി, വൈസ്‌ പ്രസിഡന്റ്‌ വി. കുഞ്ഞാലി, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫ്‌, കൗണ്‍സിലര്‍ പി. ദിവാകരന്‍, രാഷ്ട്രീയ നേതാക്കളായ ടി.പി. രാമകൃഷ്‌ണന്‍, കെ.സി. അബു, ടി.വി. ബാലന്‍, എന്‍.സി. മോയിന്‍കുട്ടി, എന്‍.സി. അബൂബക്കര്‍, കെ. സാദിരിക്കോയ, വി.സി. ചാണ്ടിമാസ്റ്റര്‍, പി.എ. ജയപ്രകാശ്‌, കെ.പി. രാജന്‍, അഡ്വ. യു.ടി. രാജന്‍, കെ.എസ്‌.ആര്‍.ടി.സി. ഡയറക്ടര്‍മാരായ പി. കോരന്‍ മാസ്റ്റര്‍, പി.എ. മുഹമ്മദ്‌, പ്രൊഫ. എബ്രഹാം പി. മാത്യു, യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍, എം.എ. പ്രഭാകരന്‍ നായര്‍, മലബാര്‍ ചേംബര്‍ പ്രസിഡന്റ്‌ പി.വി. ഗംഗാധരന്‍, കാലിക്കറ്റ്‌ ചേംബര്‍ സെക്രട്ടറി ഡോ. എ.എം. ഷെറീഫ്‌ എന്നിവര്‍ സംസാരിച്ചു. 

കടപ്പാട്: മാതൃഭൂമി
read more "കെ.എസ്‌.ആര്‍.ടി.സി.യെ സ്വയംപര്യാപ്‌തമാക്കും- മുഖ്യമന്ത്രി"

കെ എസ് ആര്‍ ടിസിയുടെ സേവനങ്ങള്‍

Posted by Sujith Bhakthan at
Share this post:
Subscribe


അന്ധരായ യാത്രക്കാര്‍ക്ക്‌ 100% യാത്രക്കൂലി സൗജന്യം  (ഇതിന്‌ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോടൊപ്പം കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കണം.)

വികലാംഗര്‍ക്ക്‌ 70% സൗജന്യം. (മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ തകരാറ്‌ ബോധ്യപ്പെടണം.)

ഓര്‍ഡിനറി ബസില്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ 75% സൗജന്യത്തോടെ യാത്രചെയ്യാം. ഇതിന്‌ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി അപേക്ഷിക്കണം.

എം. പി, എം. എല്‍. എ, എക്സ്‌ എം. എല്‍. എ, മുന്‍ മന്ത്രിമാര്‍, 50% മുകളില്‍ അന്ധത ഉള്ളവര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക്‌ യാത്രാസൗജന്യം ലഭിക്കുന്നു‍. 

സ്ത്രീകള്‍ക്ക്‌ ഓര്‍ഡിനറി / ഹ്രസ്വദൂര ഫാസ്റ്റ്‌, പാസഞ്ചര്‍, ലിമിറ്റഡ്‌ സ്റ്റോപ്പ്‌, സൂപ്പര്‍ ഫാസ്റ്റ്‌, എക്സ്പ്രസ്സ്‌, സൂപ്പര്‍ എക്സ്പ്രസ്സ്‌ തുടങ്ങി എല്ലാ സര്‍വ്വീസുകളിലും 30% സീറ്റ്‌ സംവരണമുണ്ട്‌.

കുട്ടികള്‍ക്ക്‌ 5 വയസ്സുവരെ യാത്രാക്കൂലി സൗജന്യമാണ്‌. 5-10 വയസ്സുവരെ യാത്രാക്കൂലി 50% ഇളവ്‌ ലഭിക്കും. ദേശസാല്‍കൃത റൂട്ടുകളില്‍ ലേഡീസ്‌ ഓണ്‍ലി ട്രിപ്പുകളും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കെ. എസ്‌. ആര്‍. ടി. സി. സ്റ്റുഡന്റ്സ്‌ ഓണ്‍ലി ട്രിപ്പുകളും സംഘടിപ്പിക്കാറുണ്ട്‌. 

ഫാസ്റ്റ്‌ പാസഞ്ചര്‍, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസുകള്‍ രാത്രി 10 മണി കഴിഞ്ഞാല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ നിര്‍ത്തണം‌.  എന്നാ‍ല്‍ സൂപ്പര്‍ ഫാസ്റ്റ്‌, എക്സ്പ്രസ്സ്‌, സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസുകളില്‍ ഈ സൗകര്യം ലഭ്യമല്ല. 

റിസര്‍വേഷന്‍

ദൂരയാത്രക്കുവേണ്ട ടിക്കറ്റുകള്‍ റിസര്‍വ്‌ ചെയ്യാവുന്നതാണ്‌. എന്നാ‍ല്‍ ഏതെങ്കിലും അവസരത്തില്‍ റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യണമെന്നു തോന്നുന്ന‍പക്ഷം യാത്രയുടെ 24 മണിക്കൂര്‍ മുമ്പാണെങ്കില്‍ 10% കിഴിച്ചും ബാക്കി ലഭിക്കും. യാത്രാസമയം കഴിഞ്ഞ്‌ റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ സാധ്യമല്ല. 

ലഗേജ്‌ ചാര്‍ജ്ജ്‌  

യാത്രക്കാരന്റെ കൂടെ 15 കിലോ വരെ ലഗേജ്‌ സൗജന്യമായി കൊണ്ടുപോകാവുതാണ്‌. 15 മുതല്‍ 30 കിലോ വരെ യാത്രാക്കൂലിയുടെ പകുതി നല്‍കിയും, 30 മുതല്‍ 60 കിലോ വരെ യാത്രാക്കൂലിയുടെ അത്രതന്നെ‍ കൊടുത്തും, കൊണ്ടുപോകാം. ഉടമസ്ഥരില്ലാതെ ലഗേജ്‌ മാത്രം കൊണ്ടുപോകാന്‍ വ്യവസ്ഥയില്ല. 

പരാതികള്‍ 

ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ / അസി: ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കുക. പരാതിയില്‍, സഞ്ചരിച്ച വണ്ടി നമ്പര്‍, വണ്ടിയില്‍ കയറിയ സ്ഥലം, സമയം, ഏത്‌ സ്ഥലത്തേയ്ക്കാണ്‌ യാത്ര ചെയ്തത്‌, പരാതിയുടെ സ്വഭാവം തുടങ്ങിയവ വിശദമായി കാണിച്ചിരിക്കണം. 

യാത്രക്കാരുടെ ഏതുതരം പരാതികളും കോടതികള്‍ മുഖാന്തിരമോ, ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ‍യോ, ഉപഭോക്തൃ സരംക്ഷണ നിയമത്തിലൂടെയോ പരിഹാരം കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ സഹായിക്കും. 

രാത്രി കാലങ്ങളില്‍ യഥാസ്ഥാനത്ത്‌ ബസ്‌ ആളെ കയറ്റാതെയും ഇറക്കാതെയും പോയാല്‍ തെളിവു സഹിതം പരാതിപ്പെട്ടാല്‍ നടപടിയെടുക്കുന്നതാണ്‌.

കണ്ടക്ടര്‍മാര്‍ അപമര്യാദയായി യാത്രക്കാരോട്‌ പെരുമാറുകയാണെങ്കില്‍ വിശദ വിവരങ്ങളടക്കം (ബസ്‌ നമ്പര്‍, സമയം, എവിടെനിന്ന് എങ്ങോട്ട് യാത്രചെയ്തു, എടുത്ത ടിക്കറ്റ്‌ തുടങ്ങിയവ സഹിതം) ഡിപ്പോ അധികാരിക്കോ, എം. ഡി. യ്ക്കോ പരാതി നല്‍കാം. പരാതിയിന്മേല്‍ കാലതാമസമില്ലാതെ തീര്‍പ്പു കല്‍പ്പിക്കുന്നതാണ്‌.

കേരള മോട്ടോ‍ര്‍ വാഹന ചട്ടങ്ങള്‍ 88(യ) പ്രകാരം ടിക്കറ്റ്‌ തുകയില്‍ നിന്നും കണ്ടക്ടര്‍ കൂടുതല്‍ തുക വസൂലാക്കിയാല്‍ കണ്ടക്ടറുടെ ലൈസന്‍സിങ്ങ്‌ അധികാരിക്ക്‌ രേഖാമൂലം പരാതി നല്‍കണം. അതാത്‌ പ്രദേശത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ്‌ ലൈസന്‍സിങ്ങ്‌ മേലധികാരി. 

കാരണങ്ങളൊന്നുമില്ലാതെ ബസ്സില്‍ സ്റ്റുഡന്റ്സ്‌ കണ്സഷന്‍ നിഷേധിച്ചാലോ, മറ്റു സൗജന്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ മേഖലയിലെ ആര്‍. ടി. ഒ, ജോയിന്റ്‌ ആര്‍. ടി. ഒ. എന്നിവരില്‍ ആര്‍ക്കെങ്കിലും പരാതി നല്‍കാവുന്നതാണ്‌.
സ്ഥലത്തെ ട്രാഫിക്ക്‌ എസ്‌. ഐ. ക്കും പരാതി നല്‍കാവുന്നതാണ്‌.

കുടുംബസമേതം ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്താതെ പോയാല്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാവുന്നതാണ്‌.  ബസ്സ്‌ നിര്‍ത്തിയ സ്ഥലത്തു നിന്നും സ്റ്റോപ്പിലേക്ക്‌ വേറെ വാഹനം ഉപയോഗിച്ച്‌ എത്തിച്ചേരേണ്ട ചെലവ്‌ കണ്ടക്ടര്‍ നല്‍കണമെന്ന് ഉപഭോക്തൃഫോറത്തിന്‌ വിധിക്കാവുന്നതാണ്‌.

യാത്രക്കിടയില്‍ ബസ്‌ തകരാറാകുന്ന പക്ഷം തുടര്‍ച്ചയായി 2 മണിക്കൂറിനുള്ളില്‍ മറ്റു സര്‍വ്വീസുകളൊന്നും തന്നെ‍ പ്രസ്തുത റൂട്ടില്‍ ഇല്ലെങ്കില്‍ തുക റീഫണ്ട്‌ ചെയ്യാം. 

യൂണിഫോമില്ലാതെ ടിക്കറ്റ്‌ എക്സാമിനര്‍ വന്നാല്‍ തെളിവിനായി അവരോട് തിരിച്ചറിയല്‍ കാര്‍ഡ്  ആവശ്യപ്പെടാനും, കോര്‍പ്പറേഷനില്‍ പരാതിപ്പെടാനും സാധിക്കും.

കേരള മോട്ടോര്‍ വാഹന ചട്ടം 275 പ്രകാരം ബസ്സിന്റെ മേല്‍ക്കൂര നല്ല രീതിയിലല്ലാത്തപക്ഷം എന്തെങ്കിലും നഷ്ടം നഷ്ടം സംഭവിച്ചാല്‍ ഉപഭോക്തൃ നഷ്ടപരിഹാര ഫോറത്തില്‍ പരാതി  നല്‍കിയാല്‍ നഷ്ടപരിഹാര തുക നമുക്ക്‌ കിട്ടുന്നതായിരിക്കും.

 ബസ്സില്‍ നിന്നും ഇറങ്ങുകയും, കയറുകയും ചെയ്യുമ്പോള്‍ നമുക്ക്‌ അപകടം സംഭവിക്കുകയാണെങ്കില്‍ അപകടം സംഭവിച്ച സ്ഥലത്തിന്‌ തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ വിവരമറിയിക്കണം. പരാതിയില്‍ അപകടമുണ്ടായ സ്ഥലം, സാഹചര്യം, സമയം എന്നിവയെ കുറിച്ച്‌ വ്യക്തമായി സൂചിപ്പിക്കണം. നമുക്കുണ്ടായ പരിക്കിന്റെ സ്വഭാവമനുസരിച്ച്‌ പോലീസ്‌ കേസ്‌ എടുക്കുന്നതായിരിക്കും. കൂടാതെ വാഹനത്തില്‍ കയറുമ്പോഴോ, ഇറങ്ങുമ്പോഴോ ഉണ്ടാകുന്ന പരിക്കുകള്‍ക്ക്‌ നമുക്ക്‌ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്‍കാം.

ബസ്സില്‍  സാധനങ്ങള്‍ വച്ച്‌ മറന്നുപോവുകയാണെങ്കില്‍  സാധനങ്ങളുടെ വിവരത്തിനായി ബസ്സ്സ്റ്റേഷനിലെ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്‌. കേരള മോട്ടോ‍ര്‍ വാഹന ചട്ടങ്ങളിലെ 248-ാ‍ം വകുപ്പില്‍ കണ്ടക്ടര്‍ ബസില്‍ നിന്നും കിട്ടുന്ന‍ സാധനങ്ങള്‍ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് സൂചിപ്പിച്ചിട്ടു‍ണ്ട്‌. ഇപ്രകാരം ഏല്‍പ്പിക്കുന്ന വസ്തുക്കള്‍ തിരികെ ലഭ്യമാക്കാന്‍ യാത്രക്കാരന്‍ വസ്തു നഷ്ടപ്പെട്ട് ഒരു മാസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചാല്‍ അത്രയും ദിവസം സൂക്ഷിച്ചതിന്‌ ചെലവായ തുക എടുത്ത ശേഷം ബാക്കി നല്‍കുന്നതാണ്‌. ഒരു മാസത്തിനു ശേഷവും സാധനം നഷ്ടപ്പെട്ട വ്യക്തി അന്വേഷിച്ച്‌ വന്നില്ല എങ്കില്‍ വസ്തുക്കള്‍ ലേലം ചെയ്ത്‌ കൊടുക്കുന്നതായിരിക്കും.

read more "കെ എസ് ആര്‍ ടിസിയുടെ സേവനങ്ങള്‍"

ലേബല്‍