----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

വൈക്കം-തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി. ചെയിന്‍ തകര്‍ക്കാന്‍ നീക്കം

Posted by Sujith Bhakthan at Tuesday, 17 March 2009
Share this post:
Subscribe

വൈക്കം: സമീപകാലത്ത്‌ വൈക്കം കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന്‌ ആരംഭിച്ച വൈക്കം-തൊടുപുഴ ചെയിന്‍സര്‍വ്വീസ്‌ തകര്‍ക്കാന്‍ സ്വകാര്യബസ്സുടമകള്‍ ശ്രമിക്കുന്നതായി വൈക്കം ഡിപ്പോയിലെ ജീവനക്കാരുടെ വിവിധ സംഘടനകള്‍ ആരോപിച്ചു. 

ചെയിന്‍ ബസ്സുകളുടെ മുന്നിലും പിന്നിലും യാതൊരു മാനദണ്ഡവും പാലിക്കാതെ, പെര്‍മിറ്റുപോലുമില്ലാത്ത ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നതായി നേതാക്കള്‍ പറഞ്ഞു.

വൈക്കം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആഴ്‌ചകള്‍ക്കുമുമ്പാണ്‌ റൂട്ടില്‍ ചെയിന്‍സര്‍വ്വീസ്‌ ആരംഭിച്ചത്‌. ചില കെ.എസ്‌.ആര്‍.ടി.സി., പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ ചെയിന്‍സര്‍വ്വീസിനെ അട്ടിമറിക്കാനുള്ള ശ്രമമെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. വൈക്കം-പാലാ ചെയിന്‍ സര്‍വ്വീസിനെതിരെയുള്ള സ്വകാര്യബസ്‌ ലോബികളുടെ ശ്രമം തുടരുകയാണ്‌. 

പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌.ആര്‍.ടി.സി.യെ തകര്‍ക്കുന്നതിന്‌ സ്വകാര്യബസ്സുടമകളില്‍നിന്നുണ്ടാകുന്ന സംഘടിത നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ എസ്‌.വിനോദ്‌ (സി.ഐ.ടി.യു.), പി.കെ.ജിനചന്ദ്രന്‍ (എ.ഐ.ടി.യു.സി.), വി.എസ്‌.ഷാജി (ഐ.എന്‍.ടി.യു.സി.) എന്നിവര്‍ ആവശ്യപ്പെട്ടു. 

Source:http://www.mathrubhumielection.com/

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment