----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

192 കോടിയുമായി കെ.എസ്‌.ആര്‍.ടി.സി മുന്നില്‍ 32 പൊതുമേഖലാ സ്ഥാപനങ്ങളുടെ

Posted by Sujith Bhakthan at Tuesday, 17 March 2009
Share this post:
Subscribe

കെ.എസ്‌.ആര്‍.ടി.സി ഉള്‍പ്പെടെ സംസ്ഥാനത്തെ 32 പൊതുമേഖലാ 
സ്ഥാപനങ്ങള്‍ 435.06 കോടി രൂപയുടെ നഷ്‌ടത്തില്‍. 192.38 കോടി രൂപ നഷ്‌ടത്തില്‍ 
പ്രവര്‍ത്തിക്കുന്ന കെ.എസ്‌.ആര്‍.ടി.സിയാണ്‌ ഒന്നാമത്‌. 2007-08ലെ ബ്യൂറോ പബ്ലിക്‌ 
എന്റര്‍പ്രൈസസിന്റെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണിത്‌. 2005-06 മുതല്‍ 
2007-08 വരെയുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ 
തയാറാക്കിയിട്ടുള്ളത്‌. 119.44 കോടിയുടെ പ്രവര്‍ത്തന നഷ്‌ടവുമായി കേരള വാട്ടര്‍ 
അതോറിട്ടി തൊട്ടുപിന്നിലുണ്ട്‌. ഹൗസിംഗ്‌ ബോര്‍ഡ്‌-50.47 കോടി, കേരള ഫിനാന്‍ഷ്യല്‍ 
കോര്‍പ്പറേഷന്‍-9.55 കോടി, കാഷ്യു ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍-9.10 കോടി, 
റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍-7.36 കോടി, ഹാന്റ്‌ലൂം 
ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍-4.99 കോടി, ഡ്രഗ്‌സ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ 
ലിമിറ്റഡ്‌-4.07 കോടി എന്നീ കമ്പനികളാണ്‌ ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ളത്‌. 
ഇതിനുപുറമെ ഒരുകോടിയില്‍ താഴെ പ്രവര്‍ത്തന നഷ്‌ടമുള്ള 15 കമ്പനികളുമുണ്ട്‌. 
2006-07ല്‍ ലാഭത്തില്‍ നാല്‌ കമ്പനികളും ഇക്കുറി നഷ്‌ടപ്പട്ടികയില്‍ വീണിട്ടുണ്ട്‌. 
കെ.എസ്‌.ആര്‍.ടി.സിയും വാട്ടര്‍ അതോറിട്ടിയുമാണ്‌ നഷ്‌ടത്തിന്റെ 71.67 ശതമാനവും 
പേറുന്നത്‌. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തിലാണ്‌ ഈ സ്ഥാപനങ്ങളുടെ 
നഷ്‌ടക്കണക്കുകള്‍ പോകുന്നത്‌. ശമ്പളപരിഷ്‌കരണം കൂടി നടപ്പാക്കിയാല്‍ 
കെ.എസ്‌.ആര്‍.ടി.സി കനത്ത നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തും.
സംസ്ഥാനത്ത്‌ ആകെയുള്ള 105 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 16 എണ്ണം കഴിഞ്ഞ മൂന്ന്‌ വര്‍ഷ 
കാലയളവിനുള്ളില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം സ്‌തംഭിക്കുകയോ ചെയ്‌തിട്ടുണ്ട്‌. 
കേരള സ്റ്റേറ്റ്‌ ഡിറ്റര്‍ജന്‍സ്‌ ആന്റ്‌ കെമിക്കല്‍സ്‌ ലിമിറ്റഡ്‌, സോപ്പ്‌സ്‌ 
ഓയില്‍ ലിമിറ്റഡ്‌, കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ്‌ ലിമിറ്റഡ്‌, അസ്‌ട്രാല്‍ വാച്ചസ്‌ 
ലിമിറ്റഡ്‌, വുഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നു 
കൊല്ലമായി യാതൊരു പ്രവര്‍ത്തനവുമില്ല.
കേരള കണ്‍സ്‌ട്രസക്‌ഷന്‍ കമ്പോണന്‍സ്‌ ലിമിറ്റഡ്‌, നാളികേര വികസന കോര്‍പ്പറേഷന്‍ 
എന്നിവ അടച്ചുപൂട്ടാനുള്ള നടപടികള്‍ നടക്കുകയാണ്‌. സ്‌കൂട്ടേഴ്‌സ്‌ കേരള 
ലിമിറ്റഡിനെ കേപ്പ്‌ ഏറ്റെടുത്തു. സാലിസിലേറ്റ്‌ ആന്റ്‌ കെമിക്കല്‍സ്‌ 
ലിമിറ്റഡിന്റെ 25 ഏക്കര്‍ ഭൂമി ടെലികോം സിറ്റി സ്ഥാപിക്കാന്‍ സിഡ്‌കോക്ക്‌ കൈമാറി. 
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ കൗണ്ടേഴ്‌സിനെ കെല്‍ട്രോണ്‍ 
ഏറ്റെടുത്തു.
ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ്‌ ലിമിറ്റഡ്‌സ്‌, ട്രിവാന്‍ഡ്രം സ്‌പിന്നിംഗ്‌ മില്‍, 
ട്രാവന്‍കൂര്‍ പ്ലൈവുഡ്‌ ഇന്‍ഡസ്‌ട്രിസ്‌, റൂറല്‍ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ 
എന്നിവയാണ്‌ പ്രവര്‍ത്തന രഹിതമായ മറ്റു സ്ഥാപനങ്ങള്‍.
സംസ്ഥാനത്തെ 54 പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്‌ടവും 5222.73 കോടിയായി 
വര്‍ധിച്ചു. കെ.എസ്‌.ആര്‍.ടി.സിയാണ്‌ ഈ വിഭാഗത്തിലും മുമ്പില്‍. 1876.23 കോടിയാണ്‌
കെ.എസ്‌.ആര്‍.ടി.സിയുടെ സഞ്ചിതനഷ്‌ടം. 591.23 കോടിയുടെ നഷ്‌ടവുമായി സപ്ലൈകോയും, 
575.44 കോടിയുടെ നഷ്‌ടവുമായി കശുവണ്ടി വികസന കോര്‍പ്പറേഷനും രണ്ടും മൂന്നും 
സ്ഥാനങ്ങളിലുണ്ട്‌.
ഈ കാലയളവില്‍ സംസ്ഥാനത്ത്‌ 54 സ്ഥാപനങ്ങള്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചു.


Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment