----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ എസ് ആര്‍ ടിസിയുടെ സേവനങ്ങള്‍

Posted by Sujith Bhakthan at Tuesday, 17 March 2009
Share this post:
Subscribe


അന്ധരായ യാത്രക്കാര്‍ക്ക്‌ 100% യാത്രക്കൂലി സൗജന്യം  (ഇതിന്‌ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോടൊപ്പം കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കണം.)

വികലാംഗര്‍ക്ക്‌ 70% സൗജന്യം. (മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ തകരാറ്‌ ബോധ്യപ്പെടണം.)

ഓര്‍ഡിനറി ബസില്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ 75% സൗജന്യത്തോടെ യാത്രചെയ്യാം. ഇതിന്‌ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി അപേക്ഷിക്കണം.

എം. പി, എം. എല്‍. എ, എക്സ്‌ എം. എല്‍. എ, മുന്‍ മന്ത്രിമാര്‍, 50% മുകളില്‍ അന്ധത ഉള്ളവര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക്‌ യാത്രാസൗജന്യം ലഭിക്കുന്നു‍. 

സ്ത്രീകള്‍ക്ക്‌ ഓര്‍ഡിനറി / ഹ്രസ്വദൂര ഫാസ്റ്റ്‌, പാസഞ്ചര്‍, ലിമിറ്റഡ്‌ സ്റ്റോപ്പ്‌, സൂപ്പര്‍ ഫാസ്റ്റ്‌, എക്സ്പ്രസ്സ്‌, സൂപ്പര്‍ എക്സ്പ്രസ്സ്‌ തുടങ്ങി എല്ലാ സര്‍വ്വീസുകളിലും 30% സീറ്റ്‌ സംവരണമുണ്ട്‌.

കുട്ടികള്‍ക്ക്‌ 5 വയസ്സുവരെ യാത്രാക്കൂലി സൗജന്യമാണ്‌. 5-10 വയസ്സുവരെ യാത്രാക്കൂലി 50% ഇളവ്‌ ലഭിക്കും. ദേശസാല്‍കൃത റൂട്ടുകളില്‍ ലേഡീസ്‌ ഓണ്‍ലി ട്രിപ്പുകളും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കെ. എസ്‌. ആര്‍. ടി. സി. സ്റ്റുഡന്റ്സ്‌ ഓണ്‍ലി ട്രിപ്പുകളും സംഘടിപ്പിക്കാറുണ്ട്‌. 

ഫാസ്റ്റ്‌ പാസഞ്ചര്‍, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസുകള്‍ രാത്രി 10 മണി കഴിഞ്ഞാല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ നിര്‍ത്തണം‌.  എന്നാ‍ല്‍ സൂപ്പര്‍ ഫാസ്റ്റ്‌, എക്സ്പ്രസ്സ്‌, സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസുകളില്‍ ഈ സൗകര്യം ലഭ്യമല്ല. 

റിസര്‍വേഷന്‍

ദൂരയാത്രക്കുവേണ്ട ടിക്കറ്റുകള്‍ റിസര്‍വ്‌ ചെയ്യാവുന്നതാണ്‌. എന്നാ‍ല്‍ ഏതെങ്കിലും അവസരത്തില്‍ റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യണമെന്നു തോന്നുന്ന‍പക്ഷം യാത്രയുടെ 24 മണിക്കൂര്‍ മുമ്പാണെങ്കില്‍ 10% കിഴിച്ചും ബാക്കി ലഭിക്കും. യാത്രാസമയം കഴിഞ്ഞ്‌ റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ സാധ്യമല്ല. 

ലഗേജ്‌ ചാര്‍ജ്ജ്‌  

യാത്രക്കാരന്റെ കൂടെ 15 കിലോ വരെ ലഗേജ്‌ സൗജന്യമായി കൊണ്ടുപോകാവുതാണ്‌. 15 മുതല്‍ 30 കിലോ വരെ യാത്രാക്കൂലിയുടെ പകുതി നല്‍കിയും, 30 മുതല്‍ 60 കിലോ വരെ യാത്രാക്കൂലിയുടെ അത്രതന്നെ‍ കൊടുത്തും, കൊണ്ടുപോകാം. ഉടമസ്ഥരില്ലാതെ ലഗേജ്‌ മാത്രം കൊണ്ടുപോകാന്‍ വ്യവസ്ഥയില്ല. 

പരാതികള്‍ 

ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ / അസി: ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കുക. പരാതിയില്‍, സഞ്ചരിച്ച വണ്ടി നമ്പര്‍, വണ്ടിയില്‍ കയറിയ സ്ഥലം, സമയം, ഏത്‌ സ്ഥലത്തേയ്ക്കാണ്‌ യാത്ര ചെയ്തത്‌, പരാതിയുടെ സ്വഭാവം തുടങ്ങിയവ വിശദമായി കാണിച്ചിരിക്കണം. 

യാത്രക്കാരുടെ ഏതുതരം പരാതികളും കോടതികള്‍ മുഖാന്തിരമോ, ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ‍യോ, ഉപഭോക്തൃ സരംക്ഷണ നിയമത്തിലൂടെയോ പരിഹാരം കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ സഹായിക്കും. 

രാത്രി കാലങ്ങളില്‍ യഥാസ്ഥാനത്ത്‌ ബസ്‌ ആളെ കയറ്റാതെയും ഇറക്കാതെയും പോയാല്‍ തെളിവു സഹിതം പരാതിപ്പെട്ടാല്‍ നടപടിയെടുക്കുന്നതാണ്‌.

കണ്ടക്ടര്‍മാര്‍ അപമര്യാദയായി യാത്രക്കാരോട്‌ പെരുമാറുകയാണെങ്കില്‍ വിശദ വിവരങ്ങളടക്കം (ബസ്‌ നമ്പര്‍, സമയം, എവിടെനിന്ന് എങ്ങോട്ട് യാത്രചെയ്തു, എടുത്ത ടിക്കറ്റ്‌ തുടങ്ങിയവ സഹിതം) ഡിപ്പോ അധികാരിക്കോ, എം. ഡി. യ്ക്കോ പരാതി നല്‍കാം. പരാതിയിന്മേല്‍ കാലതാമസമില്ലാതെ തീര്‍പ്പു കല്‍പ്പിക്കുന്നതാണ്‌.

കേരള മോട്ടോ‍ര്‍ വാഹന ചട്ടങ്ങള്‍ 88(യ) പ്രകാരം ടിക്കറ്റ്‌ തുകയില്‍ നിന്നും കണ്ടക്ടര്‍ കൂടുതല്‍ തുക വസൂലാക്കിയാല്‍ കണ്ടക്ടറുടെ ലൈസന്‍സിങ്ങ്‌ അധികാരിക്ക്‌ രേഖാമൂലം പരാതി നല്‍കണം. അതാത്‌ പ്രദേശത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ്‌ ലൈസന്‍സിങ്ങ്‌ മേലധികാരി. 

കാരണങ്ങളൊന്നുമില്ലാതെ ബസ്സില്‍ സ്റ്റുഡന്റ്സ്‌ കണ്സഷന്‍ നിഷേധിച്ചാലോ, മറ്റു സൗജന്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ മേഖലയിലെ ആര്‍. ടി. ഒ, ജോയിന്റ്‌ ആര്‍. ടി. ഒ. എന്നിവരില്‍ ആര്‍ക്കെങ്കിലും പരാതി നല്‍കാവുന്നതാണ്‌.
സ്ഥലത്തെ ട്രാഫിക്ക്‌ എസ്‌. ഐ. ക്കും പരാതി നല്‍കാവുന്നതാണ്‌.

കുടുംബസമേതം ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്താതെ പോയാല്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാവുന്നതാണ്‌.  ബസ്സ്‌ നിര്‍ത്തിയ സ്ഥലത്തു നിന്നും സ്റ്റോപ്പിലേക്ക്‌ വേറെ വാഹനം ഉപയോഗിച്ച്‌ എത്തിച്ചേരേണ്ട ചെലവ്‌ കണ്ടക്ടര്‍ നല്‍കണമെന്ന് ഉപഭോക്തൃഫോറത്തിന്‌ വിധിക്കാവുന്നതാണ്‌.

യാത്രക്കിടയില്‍ ബസ്‌ തകരാറാകുന്ന പക്ഷം തുടര്‍ച്ചയായി 2 മണിക്കൂറിനുള്ളില്‍ മറ്റു സര്‍വ്വീസുകളൊന്നും തന്നെ‍ പ്രസ്തുത റൂട്ടില്‍ ഇല്ലെങ്കില്‍ തുക റീഫണ്ട്‌ ചെയ്യാം. 

യൂണിഫോമില്ലാതെ ടിക്കറ്റ്‌ എക്സാമിനര്‍ വന്നാല്‍ തെളിവിനായി അവരോട് തിരിച്ചറിയല്‍ കാര്‍ഡ്  ആവശ്യപ്പെടാനും, കോര്‍പ്പറേഷനില്‍ പരാതിപ്പെടാനും സാധിക്കും.

കേരള മോട്ടോര്‍ വാഹന ചട്ടം 275 പ്രകാരം ബസ്സിന്റെ മേല്‍ക്കൂര നല്ല രീതിയിലല്ലാത്തപക്ഷം എന്തെങ്കിലും നഷ്ടം നഷ്ടം സംഭവിച്ചാല്‍ ഉപഭോക്തൃ നഷ്ടപരിഹാര ഫോറത്തില്‍ പരാതി  നല്‍കിയാല്‍ നഷ്ടപരിഹാര തുക നമുക്ക്‌ കിട്ടുന്നതായിരിക്കും.

 ബസ്സില്‍ നിന്നും ഇറങ്ങുകയും, കയറുകയും ചെയ്യുമ്പോള്‍ നമുക്ക്‌ അപകടം സംഭവിക്കുകയാണെങ്കില്‍ അപകടം സംഭവിച്ച സ്ഥലത്തിന്‌ തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ വിവരമറിയിക്കണം. പരാതിയില്‍ അപകടമുണ്ടായ സ്ഥലം, സാഹചര്യം, സമയം എന്നിവയെ കുറിച്ച്‌ വ്യക്തമായി സൂചിപ്പിക്കണം. നമുക്കുണ്ടായ പരിക്കിന്റെ സ്വഭാവമനുസരിച്ച്‌ പോലീസ്‌ കേസ്‌ എടുക്കുന്നതായിരിക്കും. കൂടാതെ വാഹനത്തില്‍ കയറുമ്പോഴോ, ഇറങ്ങുമ്പോഴോ ഉണ്ടാകുന്ന പരിക്കുകള്‍ക്ക്‌ നമുക്ക്‌ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്‍കാം.

ബസ്സില്‍  സാധനങ്ങള്‍ വച്ച്‌ മറന്നുപോവുകയാണെങ്കില്‍  സാധനങ്ങളുടെ വിവരത്തിനായി ബസ്സ്സ്റ്റേഷനിലെ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്‌. കേരള മോട്ടോ‍ര്‍ വാഹന ചട്ടങ്ങളിലെ 248-ാ‍ം വകുപ്പില്‍ കണ്ടക്ടര്‍ ബസില്‍ നിന്നും കിട്ടുന്ന‍ സാധനങ്ങള്‍ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് സൂചിപ്പിച്ചിട്ടു‍ണ്ട്‌. ഇപ്രകാരം ഏല്‍പ്പിക്കുന്ന വസ്തുക്കള്‍ തിരികെ ലഭ്യമാക്കാന്‍ യാത്രക്കാരന്‍ വസ്തു നഷ്ടപ്പെട്ട് ഒരു മാസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചാല്‍ അത്രയും ദിവസം സൂക്ഷിച്ചതിന്‌ ചെലവായ തുക എടുത്ത ശേഷം ബാക്കി നല്‍കുന്നതാണ്‌. ഒരു മാസത്തിനു ശേഷവും സാധനം നഷ്ടപ്പെട്ട വ്യക്തി അന്വേഷിച്ച്‌ വന്നില്ല എങ്കില്‍ വസ്തുക്കള്‍ ലേലം ചെയ്ത്‌ കൊടുക്കുന്നതായിരിക്കും.

Related Posts :



ലേബല്‍

0 അഭിപ്രായങ്ങള്‍:

Post a Comment