----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; വേണാട് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം

Posted by Sujith Bhakthan at Thursday, 22 July 2010
Share this post:
Subscribe

യാത്രക്കിടെ കെ.എസ്.ആര്‍.ടി.സി വേണാട് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ അക്രമിസംഘം മര്‍ദ്ദിച്ചു. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന കൊല്ലം ഡിപ്പോയിലെ ബസ്സിന്റെ ഡ്രൈവര്‍ എസ്.സലിം(40), കണ്ടക്ടര്‍ ബാബു ഷെരീഫ്(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ അയത്തില്‍ ജംഗ്ഷനിലാണ് സംഭവം. കുളത്തൂപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഹോണടിച്ചതാണ് പ്രകോപന കാരണമെന്ന് ജീവനക്കാര്‍ പറഞ്ഞു. 


ബസിനെ മറികടന്ന്  ബൈക്ക് യാത്രക്കാരും മറ്റ് ഏതാനും പേരും ചേര്‍ന്ന് അയത്തില്‍ ജംഗ്ഷനില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ ബസിനുള്ളില്‍ കയറി കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദ്ദിക്കുകയായിരുന്നു. ലോഡിംഗ് തൊഴിലാളികള്‍ ലോഡിറക്കാന്‍ ഉപയോഗിക്കുന്ന കൊളുത്തും ആക്രമണത്തിന് ഉപയോഗിച്ചു. സംഭവത്തില്‍ കണ്ടാലറിയുന്ന ഏഴോളം പേര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.


Source: http://news.keralakaumudi.com

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment