----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ: തടസ്സങ്ങള്‍ മാറുന്നില്ല

Posted by Sujith Bhakthan at Saturday, 24 July 2010
Share this post:
Subscribe

പുനലൂര്‍ : സംസ്ഥാനത്തെ ഏക അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആയ ആര്യങ്കാവ് ട്രാന്‍. ഡിപ്പോയുടെ സ്ഥലം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് പഞ്ചായത്ത് രേഖാമൂലം കൈമാറാത്തത് ലോകായുക്ത വിധിയുണ്ടായിട്ടും ഡിപ്പോ തുറക്കുന്നതിന് തടസ്സമാകുന്നു.


 ഡിപ്പോ തുറക്കുന്നത് സംബന്ധിച്ച നടപടികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദ്ദേശാനുസരണം പുനലൂര്‍ എ.ടി.ഒ പി.സി. മത്തായി ഡിപ്പോ എന്‍ജിനീയര്‍ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ആര്യങ്കാവില്‍ കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് ഡിപ്പോ അടച്ചശേഷം ലഭിച്ച ത്രീ ഫേസ് കണക്ഷന്‍ ഉപയോഗിക്കാതെ കിടക്കുകയും 19000 രൂപ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എ.ടി.ഒ ഇക്കാര്യം ഇന്നലെ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം സ്ഥലത്തെ കെട്ടിടങ്ങളല്ലാത്തതിനാല്‍ വൈദ്യുതിചാര്‍ജ് അടയ്ക്കാന്‍ പറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി യും ഓഡിറ്റ് എതിര്‍പ്പ് വരുമെന്ന് പറഞ്ഞ് ആര്യങ്കാവ് പഞ്ചായത്തും കൈയൊഴിഞ്ഞതോടെ ഡിപ്പോയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


 ഡിപ്പോ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കാനും ടയറിന് കാറ്റടിക്കാനും വെല്‍ഡിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനും ത്രീഫേസ് ലൈന്‍ വേണം.

Source: http://news.keralakaumudi.com

Related Posts :



1 അഭിപ്രായങ്ങള്‍:

Anonymous said...

ആര്യങ്കാവില്‍ നിനും ജില ആസ്ഥാനമായ കൊല്ലം ടെയ്ക്‌ ബസുകള്‍ ഉണ്ടായിരുണോ?
...തെങ്കാശി,കുറ്റാലം,തിരുനെല്‍വേലി കു ബസുകള്‍ ഉണ്ടോ?
ഗെജു മാറ്റം കാരണം ട്രെയിന്‍ സംവിധാനം ഇല്ലാത്തത് മലയോരപ്രദേശമായ എവിടേ യാത്ര ക്ലേശം രൂക്ഷമാണ്..

Post a Comment