----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെക്കുറിച്ച് പരാതികളേറുന്നു

Posted by Sujith Bhakthan at Wednesday, 21 July 2010
Share this post:
Subscribe

ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികളേറുന്നു. സര്‍വീസ് നടത്തുന്ന ബസ്സുകളുടെ സമയ ക്ളിപ്തയെ ചൊല്ലിയാണ് പരാതികളേറെയും. വൈകീട്ട് ആറിന് ശേഷം എപ്പോള്‍ ബസ് വരുമെന്നോ  പോവുമെന്നോ ഉള്ള യാത്രക്കാരുടെ ചോദ്യത്തിന്  കൃത്യമായ ഉത്തരം ലഭിക്കാറില്ല. ഇതിനെ ചൊല്ലി യാത്രക്കാരും സ്റ്റേഷന്‍മാസ്റ്ററും തമ്മില്‍ വാഗ്വാദം  നിത്യസംഭവമായിരിക്കുകയാണ്.

പത്തനംതിട്ട-അടൂര്‍-കൊല്ലം ചെയിന്‍ സര്‍വീസ് കൊല്ലം സോണല്‍ ഓഫിസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും ചില സമയങ്ങളില്‍ അരമണിക്കൂറിലേറെ കാത്ത് നിന്നശേഷമായിരിക്കും ബസ് എത്തുക. മുണ്ടക്കയം-പത്തനംതിട്ട-പുനലൂര്‍ ചെയിന്‍ സര്‍വീസിന് വേണ്ടി പത്തനംതിട്ടക്ക് അനുവദിച്ചിരിക്കുന്ന ബസ്സുകള്‍ സമയം തെറ്റി സര്‍വീസ് നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. മിക്ക ദിവസങ്ങളിലുംനിസാര കാരണങ്ങള്‍ കാണിച്ച് പത്തനംതിട്ട-പുനലൂര്‍ റൂട്ടില്‍  രണ്ട് ബസ്സുകളെങ്കിലും റദ്ദ് ചെയ്യുന്നത് പതിവാണ്.

പുനലൂര്‍-തിരുവല്ല റൂട്ടിലും ബസ്സുകള്‍ അയക്കുന്നതിന് ഡിപ്പോയിലെ ചില ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നതായി ആരോപണമുണ്ട്. പത്തനംതിട്ട-ആങ്ങംമൂഴി റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഡിപ്പോ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗം യൂനിറ്റ് ഓഫിസറെയും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും ചുമതലപ്പെടുത്തിയിരുന്നെങ്കിലും  തുടര്‍ നടപടികള്‍  ഉണ്ടായില്ല. നാല് ബസ്സുകള്‍ 30 മിനിട്ട് ഇടവേളയില്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനം.
 ഡിപ്പോ ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാത്തതും ജീവനക്കാരില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.


പി.എസ്.സി വഴി നിയമനം ലഭിച്ച റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക് ഡ്യൂട്ടി കൊടുക്കാനെന്ന പേരില്‍ താല്‍ക്കാലിക ജീവനക്കാരെ  പീഡിപ്പിക്കുന്നതായും പരാതിയുണ്ട്.   ഡ്രൈവര്‍മാരുടെ ഒഴിവ് നികത്താത്തതും പ്രശ്നത്തിനിടയാക്കുന്നു. ഇത് കൊണ്ട് തന്നെ മുന്നറിയിപ്പില്ലാതെ ദിവസവും 25ല്‍ അധികം താല്‍ക്കാലിക കണ്ടക്ടര്‍മാരും അഞ്ചിലധികം പി.എസ്.സി റിസര്‍വ് കണ്ടക്ടര്‍മാരും ഡിപ്പോയിലെത്തി ഡ്യൂട്ടി ഇല്ലാതെ മടങ്ങാന്‍ നിര്‍ബന്ധിതരാവുന്നു.  വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനവും ഡിപ്പോയില്‍ഇല്ല.

പോലിസ് ഔട്ട് പോസ്റ്റ് നിര്‍മിച്ചിട്ടുണ്െടങ്കിലും പോലിസ് സേവനം ഇവിടെ ലഭിക്കുന്നില്ല. പകല്‍പോലും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് ബസ് സ്റേഷന്‍ വേദിയാവാറുണ്ട്.

 ചില ഉയര്‍ന്ന  ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരുടെ സ്റേഷന്‍ പരിസരത്തെ മദ്യാപാനവും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.

Source: Thejas Online

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment