----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

സ്ത്രീ സീറ്റിനെച്ചൊല്ലി തര്‍ക്കം : ട്രാന്‍. ബസില്‍ വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം

Posted by Sujith Bhakthan at Monday, 5 July 2010
Share this post:
Subscribe

കൊല്ലം : ബസില്‍ സ്ത്രീകളുടെ സീറ്റ് ആവശ്യപ്പെട്ടതിന് വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം. ആള്‍ ഇന്ത്യാ ലായേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ തെന്മലയില്‍ ഇന്നലെ സമാപിച്ച സംസ്ഥാന വനിതാ അഭിഭാഷക ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ അഞ്ച് വനിതാ അഭിഭാഷകര്‍ക്കാണ് ബസിലെ പുരുഷ യാത്രക്കാരില്‍നിന്ന് മോശമായ അനുഭവമുണ്ടായത്.


ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പുനലൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ വനിതാ അഭിഭാഷകര്‍ സ്ത്രീകളുടെ സീറ്റ് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ പുരുഷന്‍മാരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്ക് സീറ്റ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

സീറ്റില്‍ നിന്നെഴുന്നേറ്റവരും മറ്റുചില യാത്രക്കാരും തങ്ങളെ അസഭ്യംപറയുകയും അധിക്ഷേപിക്കുകയും ചെയ്തതായി സംഘത്തിലുണ്ടായിരുന്ന അഡ്വ. ആര്‍.കെ. ആശ പറഞ്ഞു. അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്ത അഭിഭാഷകര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റ് ഒഴിപ്പിച്ചു തരാനല്ലാതെ യാത്രക്കാരുടെ സംഭാഷണങ്ങളില്‍ ഇടപെടാന്‍ തനിക്കധികാരമില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ പറ്റില്ലെന്നും കണ്ടക്ടര്‍ നിലപാടെടുത്തു.
തുടര്‍ന്ന് ബസ് പുനലൂര്‍ ബസ്സ്്റ്റേഷനില്‍ എത്തിയപ്പോള്‍ അഭിഭാഷകര്‍ പരാതിബുക്ക് ആവശ്യപ്പെട്ടു. പരാതിബുക്ക് ഇല്ലെന്നുപറഞ്ഞ് സ്റ്റേഷന്‍മാസ്റ്ററും തങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് എടുത്തതെന്ന് വനിതാ അഭിഭാഷകര്‍ പറഞ്ഞു.

Related Posts :



3 അഭിപ്രായങ്ങള്‍:

Manikandan said...

സ്ത്രീകള്‍ക്കായുള്ള നിയമ പരിരക്ഷയുടെ പ്രാഥമിക നിയമവശങ്ങള്‍ പോലും അറിയാത്ത ഇവര്‍ അഭിഭാഷകര്‍ തന്നെയാണോ? വനിതകളെ സഹായിക്കുന്നതിനുള്ള / വനിതകള്‍ക്കെതിരായ പീഢനങ്ങളില്‍ സഹായിക്കുന്ന പോലീസ് സെല്ലിന്റെ നമ്പര്‍ (1091)എല്ലാ കെ എസ് ആര്‍ ടി സി സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടല്ലൊ. ഇതൊന്നുമില്ലെങ്കിലും 100-ല്‍ വിളിച്ചാല്‍ അതുമല്ലെങ്കില്‍ ഹൈവേ പോലീസിന്റെ സെല്‍ നമ്പറില്‍ (9946500136 പുനലൂര്‍ വിഭാഗം) അല്ലെങ്കില്‍ ക്രൈം സ്റ്റോപ്പര്‍ (1090) വിളിച്ചാല്‍ പോലീസ് ബസിന്റെ ലൊക്കേഷനില്‍ എത്തുമല്ലൊ. പിന്നെ എന്തിനാ കണ്ടക്‍ടറുടെ കാലുപിടിക്കുന്നത്. വണ്ടി സ്റ്റേഷനിലേയ്ക്ക് വിടാന്‍ പറയുന്ന രീതിയെല്ലാം പഴഞ്ചനല്ലെ.

Manikandan said...

ഹൈവേ പോലീസിന്റെ നമ്പര്‍ 9846100100

Manikandan said...

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ മാത്രമല്ല പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കേരളപോലീസില്‍ ഒരു പ്രത്യേക സംവിധാനം തന്നെ പ്രവര്‍ത്തിക്കുന്ന കാര്യം മാന്യ വനിതാ അഭിഭാഷകര്‍ അറിയാതെ പോയത് അത്ഭുതം തന്നെ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് 1091 എന്ന കേരളപോലീസിന്റെ ടോള്‍ഫ്രീ നമ്പറിലോ, 1090 എന്ന ക്രൈംസ്റ്റോപ്പര്‍ നമ്പറിലോ പരാതിപ്പെടാവുന്നതാണല്ലൊ. ഇതുകൂടാതെ ഹൈവേ പോലീസിന്റെ 9846100100 എന്ന നമ്പറിലും പരാതിപ്പെടാം. കെ എസ് ആര്‍ ടി സി ജീവനക്കരുടെ പെരുമാറ്റം മോശമാണെങ്കില്‍ തിരുവനന്തപുരത്തെ കണ്‍‌ട്രോള്‍ റൂം (കെ എസ് ആര്‍ ടി സി) നമ്പറുകളായ 0471-2463799 ലോ അല്ലെങ്കില്‍ 9447071021 എന്ന നമ്പറിലോ പരാതിപ്പെടാം. ഇത്രയെങ്കിലും വനിതാ അഭിഭാഷകര്‍ അറിഞ്ഞിരിക്കേണ്ടതായിരുന്നു. പഴഞ്ചന്‍ രീതിയില്‍ വണ്ടി സ്റ്റേഷനിലേയ്ക്ക് വിടാന്‍ പറഞ്ഞ് കണ്ടക്‍ടറുടെ അഭ്യര്‍ത്ഥിച്ച് പീഢനം സഹിക്കേണ്ട കാര്യം ഇല്ല.

Post a Comment