കെ.എസ്.ആര്‍.ടി.സി ടി.എന്‍ സീരീസ് പിന്‍വലിക്കുന്നു
Posted by Sujith Bhakthan at Thursday, 22 July 2010
മാനന്തവാടി: കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കാലാവധി കഴിഞ്ഞ ടി എന്‍ സീരീസില്‍പ്പെട്ട ബസ്സുകള്‍ പിന്‍വലിക്കുന്നു. കേരളത്തില്‍ ഇത്തരം ആയിരം ബസ്സുകളാണുള്ളത്. ഇതില്‍ 600 ഓളം ബസ്സുകള്‍ വിവിധ ഡിപ്പോകളില്‍ നിന്നായി സമീപ ദിവസങ്ങളില്‍ പിന്‍വലിച്ചു കഴിഞ്ഞു. അവശേഷിച്ച ബസ്സുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പിന്‍വലിക്കും.
15 വര്‍ഷം പൂര്‍ത്തിയായതിനാലാണ് ടി.എന്‍ സീരിസില്‍പെട്ട ബസ്സുകള്‍ പിന്‍വലിക്കുന്നത്. 1995 ഏപ്രില്‍ മുതലാണ് ടി.എന്‍ സീരിസിലുള്ള ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ഈ സീരിസില്‍പെട്ട ആയിരം ബസ്സുകള്‍ ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള കാലങ്ങളില്‍ പുറത്തിറക്കിയിരുന്നു.
15 വര്‍ഷം പൂര്‍ത്തിയായ 600 ബസ്സുകളാണ് ഇതിനകം പിന്‍വലിച്ചത്.
പിന്‍വലിച്ച ബസ്സുകള്‍ കേരളത്തിലെ വിവിധ റീജ്യണല്‍ വര്‍ക് ഷോപ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മറ്റു ബസ്സുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ സ്പെയര്‍ പാര്‍ട്സുകള്‍ മാറും.
അവശേഷിച്ച സാമഗ്രികള്‍ തൂക്കി വില്‍ക്കുകയും ചെയ്യും.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് 15 വര്‍ഷമാണ് കാലാവധി. അല്ലെങ്കില്‍ 12 ലക്ഷം കിലോമീറ്റര്‍ ദൂരമോ സര്‍വീസ് നടത്തണമെന്നാണ് നിയമം.
Source: http://www.thejasnews.com
