----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

സ്വകാര്യബസ് ട്രാന്‍. ബസിന് പിന്നിലിടിച്ച് 16 പേര്‍ക്ക് പരിക്ക്

Posted by Sujith Bhakthan at Monday, 15 February 2010
Share this post:
Subscribe

മത്സരയോട്ടത്തിനിടയില്‍ സ്വകാര്യബസ് നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലിടിച്ച് സ്വകാര്യബസ് യാത്രക്കാരായ 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4ന് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.

കൊല്ലത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വേണാട് ബസ് കോടതി ജംഗ്ഷനില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ സ്വകാര്യബസ് പിന്നിലിടിക്കുകയായിരുന്നു. അപകടം നടന്നതും സ്വകാര്യബസിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് യാത്രക്കാരെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മിക്കവരുടെയും തലയ്ക്കാണ് പരിക്ക്. ചിലരുടെ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ രണ്ടും ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment