----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്.ആര്‍.ടി.സി ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി

Posted by Sujith Bhakthan at Thursday, 18 February 2010
Share this post:
Subscribe


കോലഞ്ചേരി : നിറയെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ നെല്ലാടുള്ള ഐ.ഒ.സി പമ്പിലേക്കാണ് മൂവാറ്റുപുഴ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്ക് പോയ ബസ് ഇന്നലെ രാവിലെ 9 ന് ഇടിച്ചു കയറിയത്. ബസ് ഡ്രൈവറുടെ പൂര്‍വവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പമ്പുടമ അനൂപ് വര്‍ഗീസ് കുന്നത്തുനാട് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
.
നെല്ലാട് സ്വദേശിയായ ശശിയാണ് ബസ് ഓടിച്ചിരുന്നത്. മൂവാറ്റുപുഴ ഡിപ്പോയിലെ എം പാനല്‍ ഡ്രൈവറാണ് ഇയാള്‍. ചൊവ്വാഴ്ച ശശി ഈ പമ്പില്‍നിന്ന് ബൈക്കില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്കാതെ പോകാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞിരുന്നു. പണം വാങ്ങിയാണ് ഇയാളെ വിട്ടത്. പമ്പില്‍നിന്നു പോകുന്ന സമയത്ത് ബസ് ഇടിച്ച് കയറ്റി പമ്പ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ജീവനക്കാര്‍ പൊലീസിന് മൊഴിനല്കി.

നെല്ലാട് ബസ്സ്റ്റോപ്പിന് തൊട്ടടുത്താണ് പമ്പ്. സ്റ്റോപ്പില്‍ നിറുത്തിയശേഷം മുന്നോട്ടെടുത്ത ബസ് ഇയാള്‍ പമ്പിലേക്ക് മനഃപൂര്‍വം ഓടിച്ച് കയറ്റുകയായിരുന്നുവെന്ന് യാത്രക്കാരും പറയുന്നു. പമ്പിലെ ഡിസ്പെന്‍സിംഗ് മെഷീനുനേരെ ബസ് പോകുന്നതുകണ്ട് യാത്രക്കാര്‍ ഒച്ചവച്ചു. ഡിസ്പെന്‍സറിന് തൊട്ടു മുന്നിലെ ഇരുമ്പ് തൂണില്‍ ഇടിച്ച് ബസ് നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
സംഭവമറിഞ്ഞ് എത്തിയ കുന്നത്തുനാട് പൊലീസ് ബസ് സ്റ്റേഷനിലക്ക് മാറ്റി. അപകടം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വകുപ്പുതല ഉദ്യോഗസ്ഥര്‍ അന്വേഷണംതുടങ്ങി. ശശി ഒളിവിലാണ്.

Source: http://news.keralakaumudi.com/

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment