----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

KSRTC ചെയ്ന്‍ സര്‍വീസ് യാഥാര്‍ഥ്യമായില്ല

Posted by Sujith Bhakthan at Thursday, 11 February 2010
Share this post:
Subscribe

കുറ്റ്യാടി: അനുമതി ലഭിച്ചു മാസങ്ങളായിട്ടും തൊട്ടില്‍പ്പാലം-വടകര റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയ്ന്‍ സര്‍വീസ് യാഥാര്‍ഥ്യമായില്ല. റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടെങ്കിലും ബസുകള്‍ വളരെ കുറവ്. സ്വകാര്യ ബസുകളാണ് ഏറെയും.

സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അമിത വേഗതയും ഇതുണ്ടാക്കുന്ന അപകടവും കൈയാങ്കളിയും മിന്നല്‍ പണിമുടക്കും മറ്റും പതിവാണു റൂട്ടില്‍. കെഎസ്ആര്‍ടിസി സര്‍വീസ് കാര്യക്ഷമമാക്കുക മാത്രമാണു പരിഹാരമെന്നു നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികളും ഈ ആവശ്യമുന്നയിച്ചു കെഎസ്ആര്‍ടിസിയെ സമീപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മന്ത്രി ബിനോയ് വിശ്വം ഇടപെട്ടു റൂട്ടില്‍ ചെയ്ന്‍ സര്‍വീസ് അനുവദിക്കാന്‍ സാഹചര്യം ഒരുക്കി. എങ്കിലും സാങ്കേതികമായ അനുമതികള്‍ക്കപ്പുറം കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല.

തൊട്ടില്‍പ്പാലം-വടകര റൂട്ടിനു പുറമെ തൊട്ടില്‍പ്പാലം-തലശേരി റൂട്ടിലും യാത്രാ ദുരിതമേറേ. രാവിലെ ഏഴിനു തുടങ്ങും ഈ ദുരിതയാത്ര. ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ രാത്രിയോളം ഇതുതന്നെ സ്ഥിതി. തൊട്ടില്‍പ്പാലം, വടകര, തലശേരി എന്നിവിടങ്ങളില്‍നിന്നു യാത്ര തുടങ്ങുന്ന ബസുകള്‍ രണ്ടോ മൂന്നോ സ്റ്റോപ്പുകള്‍ പിന്നിടുമ്പോഴേയ്ക്കും യാത്രക്കാരെക്കൊണ്ടു നിറയും. ആളുകളെ കുത്തിനിറച്ചുള്ള യാത്രയാണു പിന്നീട്.

പലപ്പോഴും പല സ്റ്റോപ്പുകളിലും നിര്‍ത്താതെയായിരിക്കും യാത്ര. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാത്തിരിക്കുമ്പോഴായിരിക്കും ബസുകള്‍ നിര്‍ത്താതെപോകുന്നത്. ഇതു ബസ് തടയലിലേയ്ക്കും കൈയാങ്കളിയിലേയ്ക്കും എത്തിച്ച അവസരങ്ങള്‍ നിരവധി.

ആളെ കുത്തിനിറച്ചാലും മത്സര ഓട്ടത്തിനു കുറവൊന്നുമില്ല. പ്രധാന സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിച്ചാലും ചിലപ്പോള്‍ അപ്രധാന സ്റ്റോപ്പുകളില്‍ ഏറെനേരം നിര്‍ത്തിയെന്നിരിക്കും. എങ്കിലും പിന്നില്‍ മറ്റൊരു ബസ് എത്തിയാല്‍ കുതിച്ചോട്ടമായി. ഇത്തരം മത്സരഓട്ടങ്ങളില്‍ അപകടം പറ്റിയവരും ജീവന്‍ നഷ്ടപ്പെട്ടവരും ഏറെ.

ഏറ്റവും കൂടുതല്‍ മിന്നല്‍ പണിമുടക്കു നടക്കുന്ന റൂട്ടുകളില്‍ ഒന്നാണു വടകര-തൊട്ടില്‍പ്പാലം. ഇത്തരം റൂട്ടുകളില്‍ പ്രത്യേകം ശ്രദ്ധിക്കാനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും കെഎസ്ആര്‍ടിസി അധികൃതര്‍ നേരത്തെ തീരുമാനമിച്ചിരുന്നു.

തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാകുന്നില്ലെന്നതാണു ഇവിടുത്തെ പ്രശ്നം. ബസുകള്‍ ലഭിക്കാത്തിനാലാണു സര്‍വീസ് തുടങ്ങാന്‍ കഴിയാത്തതെന്നു കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പൊ അധികൃതര്‍ പറയുന്നു. സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദ്ദം കാരണമാണു ചെയ്ന്‍ സര്‍വീസ് തുടങ്ങാത്തതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

Courtsey: www.metrovartha.com

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment