----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്.ആര്‍.ടി.സിയില്‍ സീസണ്‍ ടിക്കറ്റ് വരുന്നു

Posted by Sujith Bhakthan at Thursday, 11 February 2010
Share this post:
Subscribe


കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ഗതാഗത വകുപ്പുമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. പരീക്ഷണമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ കാസര്‍കോട് - മംഗലാപുരം റൂട്ടില്‍ ഫെബ്രുവരി രണ്ടാം വാരം ഈ സമ്പ്രദായം കൊണ്ടുവരും. 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ ഒരു മാസത്തേക്ക് 960 രൂപ സാധാരണ യാത്രക്കാരന്‍ ചെലവിടേണ്ടി വരുമ്പോള്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് 720 രൂപയ്ക്ക് യാത്ര ചെയ്യാനാകും. കെ.എസ്.ആര്‍.ടി.സി യുടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൌണ്‍ ടു ടൌണ്‍ ഓര്‍ഡിനറി ഉള്‍പ്പടെയുള്ള സര്‍വീസുകളിലാണ് ഇതു നടപ്പാക്കുക. 30 ദിവസത്തേക്കുള്ള സീസണ്‍ ടിക്കറ്റാണ് അനുവദിക്കുക. അവധി ദിവസങ്ങളിലും സീസണ്‍ ടിക്കറ്റ് യാത്ര അനുവദിക്കും.

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ നടപ്പാക്കുമെന്നും ഈ ആവശ്യമുന്നയിച്ച് അടിക്കടിയുള്ള ബസ്സ് സമരങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കി ചാര്‍ജ്ജ് പരിഷ്കരിക്കാന്‍ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി ജോസ് തെറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

http://news.keralakaumudi.com/

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment