കുളത്തൂപ്പുഴ-നെടുമങ്ങാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.ചെയിന്‍ സര്‍വ്വീസ്
Posted by Sujith Bhakthan at Thursday, 11 February 2010
ചെയിന്‍ സര്‍വ്വീസിന്‍െറ ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിനു കുളത്തൂപ്പുഴ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ കെ. രാജു എം. എല്‍. എ നിര്‍വ്വഹിക്കും. രാവിലെ ആരംഭിക്കുന്ന സര്‍വ്വീസ് കുളത്തൂപ്പുഴയില്‍ നിന്നും തെന്മലയിലെത്തി തിരിച്ച് കുളത്തൂപ്പുഴ-മടത്തറ-പാലോട് വഴി നെടുമങ്ങാട് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
കുളത്തൂപ്പുഴ, പാലോട്, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്നുമായി പതിനാറു ബസ്സുകളാണ് സര്‍വ്വീസു നടത്തുന്നത്. രാവിലെ എട്ടു മണിമുതല്‍ അരമണിക്കൂര്‍ ഇടവേളകളിലാണ് നിലവില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തലസ്ഥാന നഗരിയിലേക്കെത്താനുള്ള യാത്രാക്ളേശത്തിനു പരിഹാരമാവുകയും തലസ്ഥാന നഗരിയില്‍ നിന്നും തെന്മല ഇക്കോടൂറിസം മേഖലയിലെത്താന്‍ യാത്രാമാര്‍ഗ്ഗം എളുപ്പത്തിലാവുകയും ചെയ്യും.
ഇന്നു രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രാജീവ്, എസ്. മോഹനന്‍ പിള്ള, കെ. എസ്. ആര്‍. ടി. സി. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് സുരേഷ്കുമാര്‍, വാര്‍ഡുമെമ്പര്‍ എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Source: http://news.keralakaumudi.com/