----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

6930 കണ്ടക്ടര്‍മാരെ നിയമിക്കും: മുഖ്യമന്ത്രി

Posted by Sujith Bhakthan at Thursday, 11 February 2010
Share this post:
Subscribe

തിരുവനന്തപുരം : മൂന്നു മാസത്തിനകം 6930 കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ കോംപ്ളക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്ത സ്ഥാപനമാക്കും. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നതില്‍ 26 ശതമാനവും കെ.എസ്.ആര്‍.ടി. സി. ബസുകളാണ്. നാലുവര്‍ഷം മുമ്പ് ഇത് 13 ശതമാനം മാത്രമായിരുന്നു. സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനമായി കെ.എസ്.ആര്‍.ടി.സി മാറിയേ തീരൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ 256 സൂപ്പര്‍ വൈസറി തസ്തികകളില്‍ പ്രൊമോഷന് ഉത്തരവ് നല്‍കിയതായി അദ്ധ്യക്ഷത വഹിച്ച മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. മന്ത്രിമാരായ പി. ജെ. ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സി. ജയന്‍ബാബു, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, വി. സുരേന്ദ്രന്‍ പിള്ള, കെ.കെ. ദിവാകരന്‍, ജെ. അരുന്ധതി, മാങ്കോട് രാധാകൃഷ്ണന്‍, കൌണ്‍സിലര്‍ അഡ്വ. എല്‍. മിനി, കെ. എസ്. ആര്‍.ടി.സി.സി എം.ഡി ടി. പി. സെന്‍കുമാര്‍ എന്നിവരും സംസാരിച്ചു.

ബി. ഒ. ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കോംപ്ളക്സിന്റെ പണി രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. 12 നിലകളുള്ള കോംപ്ളക്സില്‍ 29 ബസുകള്‍ക്ക് ഒരേ സമയം യാത്രക്കാരെ കയറ്റാന്‍ കഴിയും. 300 കാറുകള്‍ക്കും 1000 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനാവും. 55.94 കോടിയാണ് ഇതിന്റെ എസ്റ്റിമേറ്റ്.

Source:http://news.keralakaumudi.com

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment