----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കരണത്തടിച്ചില്ല: മാങ്കോട് രാധാകൃഷ്ണന്‍

Posted by Sujith Bhakthan at Friday, 26 February 2010
Share this post:
Subscribe

തിരുവനന്തപുരം: അമ്പലമുക്ക് സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കരണത്തടിച്ചില്ലെന്ന് മാങ്കോട് രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്.

സംഭവത്തെപ്പറ്റി എം.എല്‍.എ പറയുന്നതിങ്ങനെ: 'പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് ഭാര്യയും മകളുമൊത്ത് എന്റെ അമ്മയുടെ 41-ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കാനായി കാറില്‍ നെടുമങ്ങാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു. അമ്പലമുക്ക് സ്കൂളിനടുത്തെ തിരക്കേറിയ ഭാഗത്ത് ഗതാഗതക്കുരുക്കില്‍പ്പെട്ട് കാര്‍ നിറുത്തിയിട്ടു. ഇതിനിടെ പാഞ്ഞുവന്ന കെ.എസ്.ആര്‍.ടി.സി ബസ് കാറിന്റെ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്തു.


ഇതേതുടര്‍ന്ന് കാറിന്റെ ഡോറടക്കം കേടുപാടുപറ്റി. ബസിന്റെ അപകടകരമായ പോക്കുകണ്ട് അവിടെയുണ്ടായിരുന്നവര്‍ കാര്‍ എടുക്കരുതെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതെല്ലാം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും പൊലീസുകാരും കണ്ടു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് അപ്പോള്‍തന്നെ ആ പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചും ഇക്കാര്യം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി എം.ഡിയോടും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. നടപടി വരുമെന്ന് ഉറപ്പായതുകൊണ്ട് മര്‍ദ്ദിച്ചുവെന്ന കള്ളക്കഥ ഉണ്ടാക്കിയതാകാം.

Source: http://news.keralakaumudi.com/

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment