----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

സ്ഥലം ലഭിച്ചില്ല; ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ത്തന്നെ

Posted by Sujith Bhakthan at Thursday, 11 February 2010
Share this post:
Subscribe

കോഴിക്കോട്: സ്ഥലം ലഭിക്കാത്തതിനാല്‍ മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം പുതിയ ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിര്‍മാണം മന്ദഗതിയിലാകുമെന്ന് ആശങ്ക. സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനു പൈലിങ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ബസ് സര്‍വീസുകളും താത്കാലികമായി മാറ്റണമെന്നു കരാറുകാര്‍ ആവശ്യപ്പെട്ടു.

നിര്‍മാണ പ്രവൃത്തികള്‍ക്കു സൗകര്യം ചെയ്യാനായി ഡിപ്പൊ പ്രവര്‍ത്തനം നേരത്തെ പാവങ്ങാട്ടേയ്ക്കു മാറ്റിയിരുന്നു. ഇതിനു പുറമെ മാനാഞ്ചിറ, മൊഫ്യൂസില്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേയ്ക്കും സര്‍വീസുകള്‍ മാറ്റി. എന്നാല്‍, ദീര്‍ഘദൂര, അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ സ്റ്റേഷനില്‍ത്തന്നെ നിലനിര്‍ത്തി.
ഇതുകൂടി താത്കാലികമായി മാറ്റണമെന്നാണു കരാറുകാരുടെ ആവശ്യം. സ്റ്റേഷനില്‍നിന്നുള്ള സര്‍വീസുകള്‍ മൊഫ്യൂസില്‍ സ്റ്റാന്‍ഡിലേയ്ക്കും പാളയം സ്റ്റാന്‍ഡിലേയ്ക്കും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, സ്വകാര്യ ബസ് യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു നടന്നില്ല.

കണ്ണൂര്‍,തലശേരി,തൊട്ടില്‍പ്പാലം ഭാഗങ്ങളിലേയ്ക്കുള്ള ബസുകള്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണു സര്‍വിസ് നടത്തുന്നത്. മുക്കം, കുന്ദമംഗലം, അടിവാരം ഭാഗത്തേയ്ക്കുള്ളവ മാനാഞ്ചിറയില്‍നിന്നും പുറപ്പെടുന്നു. ബസുകള്‍ പല ഭാഗത്തുനിന്നു പുറപ്പെടുന്നതു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാണ്.

ബസുകള്‍ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി പാര്‍ക് ചെയ്യുന്നതു പാവങ്ങാട്, മാനാഞ്ചിറ, പുതിയസ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍. സ്ഥല പരിമിതിയുടെ പ്രശ്നങ്ങള്‍ ഇവിടെയുമുണ്ട്. നിര്‍മാണ പ്രവൃത്തികളും ബസ് സര്‍വിസുകളും മൂലം മാവൂര്‍ റോഡില്‍ ഇടയ്ക്കിടെ ഗതാഗതക്കുരുക്കുണ്ടാകുന്നു. മാനാഞ്ചിറയിലും ഇതുതന്നെ സ്ഥിതി.

Courtsey: Metrovartha.com

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment