----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പരിദേവനങ്ങള്‍

Posted by Sujith Bhakthan at Friday, 26 February 2010
Share this post:
Subscribe

അല്ലേലും ആലപ്പുഴക്കാര്‍ അങ്ങനെയാ കൊതിച്ചത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍. അല്ലെങ്കില്‍പിന്നെ കിഴക്കിന്റെ വെനീസിലെ കാഴ്ച കാണാനെത്തുന്നവരുടെയും മറ്റ് യാത്രക്കാരുടെയും മുഖ്യ ആശ്രയമായ കെ. എസ്. ആര്‍.ടി.സി ഡിപ്പോയ്ക്ക് ഈ ഗതിവരുമോ?. മാലിന്യമടിഞ്ഞുകൂടിയുള്ള ദുര്‍ഗന്ധവും കൊതുകുകടിയും കുണ്ടും കുഴിയുമെല്ലാം എങ്ങനെയും സഹിക്കാം. ഉള്ള സര്‍വ്വീസുകളെങ്കിലും മുറയ്ക്ക് നടന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും 'തഥൈവ'.

നടത്തേണ്ട ഷെഡ്യൂകളുടെ എണ്ണം 97. ഇതിനായി വേണ്ട ബസുകള്‍ 107. നിലവില്‍ ഉള്ളത് 98. അതുകൊണ്ടുതന്നെ ഷെഡ്യൂളുകള്‍ പലതും മുടങ്ങുന്നത് ഇന്നൊരു സംഭവമേയല്ല. പത്ത് ബസുകളാണ് കട്ടപ്പുറം കയറിയിരിക്കുന്നത്. ഇതില്‍ മൂന്ന് ബസുകള്‍ക്ക് ബാറ്ററിയില്ല. നാലെണ്ണം ഫിറ്റ്നസ് ടെസ്റ്റ് കാത്തുകിടക്കുന്നു. ബാക്കിയുള്ളതിന് രോഗം എന്‍ജിനിലാണ്. സര്‍വ്വീസ് മുടങ്ങി ഇങ്ങനെ 'പണികട്ടി' കിടക്കുന്ന ബസുകളില്‍ എട്ടെണ്ണം ഓര്‍ഡിനറി ബസുകളാണ്.

ആഘോഷമേതായാലും ബസുകള്‍ നഷ്ടമാവുന്നത് ആലപ്പുഴ ഡിപ്പോയില്‍ നിന്നാണ്. സ്പെഷ്ല്‍ സര്‍വ്വീസിന് ഏറ്റവും അനുയോജ്യം ആലപ്പുഴയില്‍ നിന്നും ബസുകളെത്തിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആകെയുള്ള ബസുകളില്‍ 64 എണ്ണം ഓര്‍ഡിനറി ബസുകളാണ്. ബാക്കിയുള്ളവ സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റും പാസഞ്ചറും. ആലപ്പുഴയില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസുകളൊന്നും തന്നെയില്ല. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ ആലപ്പുഴയിലെത്തുന്നതുകൊണ്ട് യാത്രക്കാര്‍ ഒരുവിധം ലക്ഷ്യസ്ഥാനത്തെത്തും. രാത്രി എട്ടുമണി കഴിഞ്ഞാണ് ബസ് കാത്തുനില്‍ക്കുന്നതെങ്കില്‍ എത്രനേരം നില്‍ക്കണമെന്നത് ദൈവം തമ്പുരാന്് മാത്രമറിയാം. അര്‍ത്തുങ്കല്‍ സര്‍വ്വീസിനായി ചെങ്ങന്നൂരില്‍ നിന്നെത്തിയ ഫാസ്റ്റ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പകരം ആലപ്പുഴയില്‍ നിന്നുള്ള ബസ് ചെങ്ങന്നൂരിന് കൊടുത്തു.
രണ്ടുമാസങ്ങള്‍ക്കുമുമ്പ് പുതിയ ബസുകള്‍ വന്നതിനെ തുടര്‍ന്ന് അംഗസംഖ്യ 102 ആയി വര്‍ദ്ധിച്ചെങ്കിലും 15 വര്‍ഷം പൂര്‍ത്തിയാക്കിയ ബസുകള്‍ തുരുമ്പുവിലയ്ക്ക് വിറ്റതോടെ ബസുകളുടെ അംഗസംഖ്യ പഴയപടിയായി.


ബസുകളുടെ അംഗസംഖ്യ എത്രകുറഞ്ഞാലും ആലപ്പുഴ ഡിപ്പോ ഉദ്യോഗസ്ഥര്‍ ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കും. കാര്യം നിസാരം. കളക്ഷന്‍ കുറവുള്ള റൂട്ടുകള്‍ ക്രമേണ റദ്ദുചെയ്യുക. സ്കൂളുകളില്‍ പരീക്ഷാകാലമായതിനാല്‍ ഇപ്പോളിത് കൂടുതല്‍ എളുപ്പമാണത്രേ. ഇത്തരം റൂട്ടകളിലോടുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ കാര്യം ആരും അന്വേഷിക്കരുത് എന്ന് മാത്രമാണ് ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ നിലപാട്.

Source: http://news.keralakaumudi.com

Related Posts :



1 അഭിപ്രായങ്ങള്‍:

Anonymous said...

To avoid this Problem Post an able Unit Officer .

Post a Comment