KSRTC ബസുകളില്‍ GPS സംവിധാനം
Posted by Sujith Bhakthan at Thursday, 11 February 2010
ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പ്ളേ ബോര്‍ഡുകള്‍ വഴി ബസിന്‍റെ സ്ഥാനവും സ്റ്റേഷനില്‍ എത്തിച്ചേരാനെടുക്കുന്ന സമയവും മനസിലാക്കാന്‍ കഴിയും.

ഇത്തരം ഡിസ്പ്ളേ ബോര്‍ഡുകള്‍ ബസുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ഡിസ്പ്ലേ ബോര്‍ഡുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം നല്‍കാനും കെഎസ്ആര്‍ടിസിക്കു പദ്ധതിയുണ്ട്. കൃത്രിമോപഗ്രഹങ്ങളില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്തോടെയാണു ജിപിഎസ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം. ഈ സിഗ്നലുകള്‍ സ്വീകരിക്കാന്‍ സാറ്റലെറ്റ് നാവിഗേറ്റര്‍ എന്ന ഉപകരണം ബസുകളില്‍ സ്ഥാപിക്കും.
ഉപഗ്രഹങ്ങളില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്തോടെ അക്ഷാംശവും രേഖാംശവും കണക്കാക്കി വിവിധ സ്ഥലങ്ങളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്കു വ്യക്തമാക്കിക്കൊടുക്കുന്ന ഡിജിറ്റല്‍ ഉപകരണമാണു നാവിഗേറ്ററുകള്‍. രണ്ടു ഭാഗങ്ങളാണ് നാവിഗേറ്ററിനുണ്ടാകുക. സിഗ്നല്‍ സ്വീകരിക്കുന്ന യൂനിറ്റും അതു യാത്രക്കാര്‍ക്കു മനസ്സിലാക്കി കൊടുക്കുന്ന ഡിസ്പ്ളേ യൂനിറ്റും. ജിപിഎസ് സംവിധാനം ഒരു ബസില്‍ ഒരുക്കുന്നതിന് 60,000 രൂപമുതല്‍ 70,000 രൂപവരെയാണ് ചെലവ്. എസ്എംഎസ് വഴിയും ബസിന്‍റെ വിവരങ്ങള്‍ യാത്രക്കാര്‍ക്കു മനസ്സിലാക്കാനുള്ള സൗകര്യവും ജിപിഎസ് സംവിധാനം വഴി ഒരുക്കുന്നുണ്ട്. ഏതെങ്കിലും മൊബൈല്‍ സേവനദാതാക്കളുമായി ചേര്‍ന്നായിരിക്കും ഈ സൗകര്യമൊരുക്കുക. റിസര്‍വേഷന്‍ സൗകര്യമുള്ള ബസുകളിലെ സീറ്റുകള്‍ ബുക്ക് ചെയ്യാനും ജിപിഎസ് സംവിധാനം ഉപകരിക്കും.
962 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണു ജിപിഎസ് സംവിധാനമൊരുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. അന്യസംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ഫാസ്റ്റ് ഫാസഞ്ചര്‍ ബസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. 297 സൂപ്പര്‍ ഫാസ്റ്റു ബസുകള്‍, 54 സൂപ്പര്‍ എക്സ്പ്രസ് ബസുകള്‍, 40 സൂപ്പര്‍ ഡീലക്സ് ബസുകള്‍ എന്നിവയിലും ജിപിഎസ് സംവിധാനം ഒരുക്കും. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റുകളും ഇതില്‍ ഉള്‍പ്പെടും. 120 സാധാരണ ബസുകളിലും 20 അന്തര്‍ സംസ്ഥാന എസി ബസുകളിലും ജിപിഎസ് സംവിധാനമൊരുക്കും.
Courtsey: MetroVartha.com