----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

‘ആനവണ്ടി’ വിവരങ്ങള്‍ ഓണ്‍ലൈനില്‍

Posted by Sujith Bhakthan at Tuesday, 30 March 2010
Share this post:
Subscribe

കേരളത്തിലെ ആനവണ്ടികളുടെ ( കെ എസ് ആര്‍ ടി സി ബസ്) വിവരങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ലഭ്യമായ വണ്ടികളുടെ സമയവിരങ്ങള്‍, റൂട്ടുകള്‍, ചാര്‍ജുകള്‍, കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ എല്ലാം പുതിയ വെബ്സൈറ്റില്‍ ലഭ്യമാണ്.

കെ‌എസ്‌ആര്‍‌ടിസിബ്ലോഗ് ഡോട്ട് കോം എന്ന സൈറ്റ് വഴിയാണ് കെ എസ് ആര്‍ ടി സി സേവനവിവരങ്ങള്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ നല്‍കുന്നതിലൂടെ സാമ്പത്തികപരമായി തകര്‍ന്നുക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടിയെ ഒരു പരിധി വരെ സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൈറ്റ് നിര്‍മ്മാതാവ്. ബാംഗ്ലൂരിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ സുജിത് ഭക്തനാണ് സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


‘സ്വകാര്യ ബസുകളെ ഭയക്കുന്നുവോ? എങ്കില്‍ സുരക്ഷിത യാത്രയ്ക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ ഉപയോഗിക്കുക’ എന്നതാണ് സൈറ്റ് വഴി സുജിത് നല്‍കുന്ന സന്ദേശം. ഇത്തരമൊരു സൈറ്റ് തുടങ്ങിയതിനെതിരെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ഭീഷണിയും തുടങ്ങിയിട്ടുണ്ട്. ബ്ലോഗിലും ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റികളിലും സൈറ്റിനെതിരെ ചില സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത് വന്നിട്ടുണ്ട്.

കെ എസ് ആര്‍ ടി സിക്ക് വേണ്ടി രണ്ടു വര്‍ഷം മുമ്പാണ് ഇത്തരമൊരു ബ്ലോഗ് തുടങ്ങിയതെങ്കിലും അടുത്തിടെയാണ് സജീവമായത്. സംസ്ഥാനത്തെ നിരവധി കെ എസ് ആര്‍ ടി സി യാത്രക്കാരില്‍ നിന്നും തനിക്ക് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ടെന്ന് സുജിത് പറഞ്ഞു.

സൈറ്റിന് ദിവസവും ആയിരത്തിന് മുകളില്‍ ഹിറ്റ്സ് ലഭിക്കുന്നുണ്ട്. ബാംഗ്ലൂര്‍, കൊച്ചി നഗരങ്ങളിലെ യാത്രക്കാരാണ് സൈറ്റ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. വെബ്സൈറ്റിന്റെ കീഴില്‍ കെ എസ് ആര്‍ ടി സിയും പൊതുജനങ്ങളും എന്ന വിഷയത്തില്‍ അടുത്തിടെ തിരുവനന്തപുരത്ത് സെമിനാര്‍ നടന്നിരുന്നു

Source: Copyright © 2009 Webdunia.com
read more "‘ആനവണ്ടി’ വിവരങ്ങള്‍ ഓണ്‍ലൈനില്‍"

ഈ വര്‍ഷം 1000 KSRTC ബസുകള്‍

Posted by Sujith Bhakthan at Monday, 29 March 2010
Share this post:
Subscribe

കെഎസ്ആര്‍ടിസി ഈ വര്‍ഷം ആയിരം ബസുകള്‍ നിലത്തിറക്കുമെന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. ഇതില്‍ 423 എണ്ണത്തിന്‍റെ ചെയ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. 304 ഓര്‍ഡിനറി ബസുകളും 116 ദീര്‍ഘദൂര ബസുകളുമാവും നിരത്തിലിറക്കുക.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1972 ബസുകള്‍ നിരത്തിലിറക്കി. വിദ്യാര്‍ഥികള്‍ക്ക് 2008-09 വര്‍ഷം കെഎസ്ആര്‍ടി സി 1,51,562 പ്രതിമാസ കണ്‍സഷന്‍ കാര്‍ഡുകളും 4,50,036 ത്രൈ മാസ കണ്‍സഷന്‍ കാര്‍ഡുകളും വിതരണം നടത്തിയതായി ബാബു എം പാലിശേരിയെ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. ഇതുവഴി 7,06,13,573 രൂപ ലഭിച്ചതായും മന്ത്രി പറഞ്ഞു.

Source: Metrovartha © 2010 All Rights Reserved, Vaartha Realty Media (P) Ltd
read more "ഈ വര്‍ഷം 1000 KSRTC ബസുകള്‍"

KSRTC സിറ്റി ബസുകള്‍ നിരത്തുകളില്‍ ഭീതിയാകുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

നഗരത്തിലെ സിറ്റി സര്‍വീസുകള്‍ക്ക് പത്തു വര്‍ഷത്തിലേറെ പ്രായം. പഴഞ്ചന്‍ ബസില്‍ കയറാതെ ജനം സ്വകാര്യ ബസുകളെ ആശ്രയിക്കുന്നു. ഇതോടെ കെഎസ്ആര്‍ടിസിക്കു കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

നഗരത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ 412 ബസുകളില്‍ ഭൂരിഭാഗവും പൊട്ടി പൊളിഞ്ഞു. എന്നാല്‍ ഓരോ ദിവസവും പുതിയ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുന്നു. നല്ല സീറ്റുകളും ആകര്‍ഷകമായ നിറങ്ങളും യാത്രക്കാരെ ആകര്‍ഷിക്കുന്നു. ഈ വര്‍ഷം കെഎസ്ആര്‍ടിസി 1000 ബസുകള്‍ നിരത്തിലിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നു പോലും സിറ്റി സര്‍വീസിനില്ല.

പത്തു വര്‍ഷം പഴക്കമുള്ള ബസുകള്‍ മെട്രൊ നഗരങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രധാന നഗരങ്ങളില്‍ ഈ നിയമം നിലവില്‍ വന്നതാണ്. എന്നാല്‍ സംസ്ഥാന തലസ്ഥാനത്തു മാത്രം ഇപ്പോഴും പാട്ട വണ്ടികളിലാണ്. മഴപെയ്താല്‍ ചോരുന്ന ബസുകളും, തുരുമ്പിച്ച കമ്പികള്‍ എഴുന്നു നില്‍ക്കുന്ന സീറ്റുകളും, ലാഡറുകള്‍ ഏതു സമയത്തും ഇളകി പോകാന്‍ തക്ക വിധത്തിലുമാണ് ഇവിടുത്തെ സിറ്റി ബസുകള്‍.

സിറ്റി ബസുകളുടെ പ്രവര്‍ത്തനം പിന്നോട്ടായതോടെ സര്‍ക്കാര്‍ അനന്തപുരി ഫാസ്റ്റുകള്‍ നിരത്തിലിറക്കി. 254 എണ്ണമാണു ഈ വിഭാഗത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകളോടു കടപിടിക്കുന്നവയാണ് അനന്തപുരി ഫാസ്റ്റുകള്‍.
154 സിറ്റി ബസുകളാണു കണ്ടം വെക്കാറായിട്ടും പ്രധാന വീഥികളിലൂടെ സര്‍വീസ് തുടരുന്നത്. ഇതില്‍ കുറച്ചു ബസുകള്‍ കട്ടപ്പുറത്തുമാണ്. പ്രാണ ഭയത്താല്‍ ഇത്തരം ബസുകളില്‍ കയറാന്‍ തങ്ങളില്ലെന്നു പലരും പറയുന്നു.

തിരുവനന്തപുരം സിറ്റി, പാപ്പനം കോട്, പേരൂര്‍ക്കട, വെള്ളനാട്, എന്നീ ഡിപ്പൊകളില്‍ നിന്നാണു സിറ്റി സര്‍വീസ് ഓപ്പറേറ്റു ചെയ്യുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ജെഎന്‍എന്‍യുആര്‍എം വഴി നഗരത്തിലോടിക്കാന്‍ 150 ലോ-ഫ്ളോര്‍ ബസുകള്‍ വാങ്ങാന്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എട്ടു ബസുകളാണ് എത്തിയിരിക്കുന്നത്. ഇതിന്‍റെ ടിക്കറ്റ് ചാര്‍ജ് സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയില്ല. അതിനാല്‍ ഈ ബസിലുള്ള യാത്ര ഒഴിവാക്കുകയാണു ജനങ്ങള്‍.

കാലാവസ്ഥക്ക് അനുസൃതമായ ലോഫ്ളോര്‍ ബസുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോഗപ്പെടുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. കൂടുതല്‍ ലോ - ഫ്ളോര്‍ ബസുകള്‍ എത്തിക്കാന്‍ നഗരസഭയും കെഎസ്ആര്‍ടിസിയും സംയുക്തമായുള്ള കമ്പനി രൂപീകരിക്കണം. ഇതിനുള്ള ശ്രമങ്ങള്‍ ഇതുവരെ അധികൃതര്‍ ആരംഭിച്ചിട്ടില്ല.
ഗതകാല സ്മരണകള്‍ ഉണര്‍ത്തി നിരത്തിലോടിയിരുന്ന ഡബിള്‍ഡക്കര്‍ ബസ് നിര്‍ത്തലാക്കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനോടൊപ്പം സര്‍വീസ് ആരംഭിച്ച മറ്റു സിറ്റി ബസുകള്‍ ഇപ്പോഴും നിരത്തിലുണ്ട്. പഴക്കം ചെന്ന സിറ്റി ബസുകള്‍ക്കു പകരം പുതിയ സിറ്റി ബസുകള്‍ വേണമെന്നു ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവന്‍പണയം വച്ചാണു കാലഹരണപ്പെട്ട ബസുകള്‍ ഓടിക്കുന്നതെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. ജനത്തെ ഭീതിപ്പെടുത്തുന്ന, സ്വന്തം ജീവനു ഭീഷണിയാകുന്ന ബസുകളെക്കുറിച്ച് വകുപ്പു മന്ത്രിക്കു പരാതി നല്‍കി കാത്തിരിക്കുകയാണു ഡ്രൈവര്‍മാര്‍.

Source: http://www.metrovaartha.com/© 2010 All Rights Reserved, Vaartha Realty Media (P) Ltd
read more "KSRTC സിറ്റി ബസുകള്‍ നിരത്തുകളില്‍ ഭീതിയാകുന്നു"

മറ്റൊരു ദുരന്തം ഞെട്ടലായപ്പോള്‍ വീണ്ടുമൊരു വീണ്ടുവിചാരം

Posted by Sujith Bhakthan at Sunday, 28 March 2010
Share this post:
Subscribe


തേക്കടിയില്‍ ബോട്ടുദുരന്തമുണ്ടായപ്പോള്‍ ചര്‍ച്ചയായത് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയായിരുന്നു. കരുനാഗപ്പള്ളിയില്‍ ഗ്യാസ് ടാങ്കറിനു തീ പിടിച്ചപ്പോള്‍ ഫയര്‍ഫോഴ്സിന്റെ ദയനീയത താനേ വെളിപ്പെട്ടു. കോഴിക്കോട്ട് വഞ്ചിമറിഞ്ഞ് കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെയൊരു പാലത്തിന്റെ അനിവാര്യതയും നാം തിരിച്ചറിഞ്ഞു.


ഓരോ ദുരന്തം കഴിയുമ്പോഴും ഒരു വീണ്ടുവിചാരം പതിവുള്ളതാണ്. താഴത്തങ്ങാടിയില്‍ മീനച്ചിലാറിന്റെ അഗാധതയിലേക്ക് പത്തു ജീവനുകള്‍ മറഞ്ഞപ്പോള്‍ ആ റോഡരികില്‍ സംരക്ഷണഭിത്തിയില്ലെന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോദ്ധ്യമായി. അതോടൊപ്പം മറ്റൊന്നു കൂടിയുണ്ട്, അപകടത്തില്‍പ്പെടുന്ന ബസുകളില്‍ നിന്ന് പുറത്തു കടക്കാന്‍ ഭാഗ്യം മാത്രം മതിയോ എന്ന ചോദ്യമാണത്!

താഴത്തങ്ങാടി ദുരന്തത്തിന് ഇരയായ ബസില്‍ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് 'എമര്‍ജന്‍സി എക്സിറ്റ്' ഉണ്ടായിരുന്നു. കുറേയേറെപ്പേര്‍ ജീവിതത്തിലേക്ക് തിരികെ വന്നത് ഈ വഴിയായിരുന്നു. വശങ്ങളിലൂടെ പുറത്തു കടക്കാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ പഴയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം മിക്ക ബസുകളിലും എമര്‍ജന്‍സി എക്സിറ്റ് ഒരു സങ്കല്പം മാത്രമാണ്. എമര്‍ജന്‍സി എക്സിറ്റ് നിര്‍ദേശിക്കപ്പെട്ട ഭാഗത്ത് തകരഷീറ്റ് അടിച്ച് മറച്ച ട്രാന്‍. ബസുകളും നിറയെ യാത്രക്കാരുമായി തലങ്ങും വിലങ്ങും പോവുന്നത് വിരളമല്ലാത്തൊരു കാഴ്ചയാണ്.

2002ല്‍ നിലവില്‍ വന്ന കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 280 (4) പ്രകാരമാണ് ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ് നിര്‍ബന്ധമാക്കിയത്. 150 സെന്റീമീറ്റര്‍ നീളവും 120 സെന്റീമീറ്റര്‍ വീതിയുമുള്ള ഫ്രെയിമിലാവണം ഇവ ഉറപ്പിക്കേണ്ടത്. അല്ലെങ്കില്‍ പുറത്തു നിന്നും അകത്തു നിന്നും തുറക്കാന്‍ കഴിയുന്ന ഇതേ വലിപ്പമുള്ള ഡോര്‍ ആയാലും മതിയാവും. വെള്ള നിറത്തിന്റെ പശ്ചാത്തലത്തില്‍ ചുവന്ന നിറം കൊണ്ട് എമര്‍ജന്‍സി എക്സിറ്റ് എന്ന് എഴുതുകയും വേണം.എന്നാല്‍ എമര്‍ജന്‍സി ഡോറുകള്‍ ഓട്ടത്തിടനിടെ താനേ തുറക്കുന്ന അവസ്ഥ ഉണ്ടായതോടെ ബസ് ഉടമകള്‍ ഇവ ഒഴിവാക്കി.
കെ.എസ്.ആര്‍.ടി.സിയുടെ പഴയ ബസുകളില്‍ ഒന്നിനു പോലും എമര്‍ജന്‍സി എക്സിറ്റ് ഇല്ല. സ്വകാര്യ ബസുകളില്‍ മിക്കവയിലും എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടെങ്കിലും അവയുടെ ഉദ്ദേശലക്ഷ്യം സാധിക്കാന്‍ കഴിയാത്ത വിധമായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. പുറത്തേക്കിറങ്ങുന്നതിന് വിഘാതമാവുന്ന തരത്തില്‍ കുറുകെ കമ്പിയോ മറ്റോ വരാന്‍ പാടില്ലെന്ന നിബന്ധനയും പാലിക്കപ്പെടാറില്ല. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസുകളിലും ഇപ്രകാരം കമ്പികളുണ്ട്. ചില ബസുകളില്‍ സ്റ്റെപ്പിനി ടയര്‍ അടക്കമുള്ളവ എമര്‍ജന്‍സി എക്സിറ്റിനു സമീപമാണ് 'ഫിറ്റ്' ചെയ്യുന്നത്.

പിന്നില്‍ നീളന്‍ സീറ്റ് സ്ഥാപിക്കുന്നതാണ് എമര്‍ജന്‍സി എക്സിറ്റിന് മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന മറ്റൊന്ന്. ബസുകളുടെ ഏറ്റവും പിന്നിലെ സീറ്റും മറ്റുള്ളവ പോലെ രണ്ടു വശങ്ങളില്‍ ആയിരിക്കണമെന്ന നിബന്ധന സ്വകാര്യ ബസുകള്‍ പാലിക്കാറില്ല. വാഹനത്തിന്റെ ടെസ്റ്റ് സമയം ഈ നിബന്ധന പ്രകാരമാണ് സീറ്റുകള്‍ സ്ഥാപിക്കുന്നതെങ്കിലും പിന്നീട് ഇവ മാറ്റി നീളന്‍ സീറ്റ് ഏര്‍പ്പെടുത്തുന്നതാണ് പതിവ്.

Source: Kaumudi Source: Kaumudi © Copyright Keralakaumudi Online 2009
read more "മറ്റൊരു ദുരന്തം ഞെട്ടലായപ്പോള്‍ വീണ്ടുമൊരു വീണ്ടുവിചാരം"

സൂപ്പര്‍ ഫാസ്റ്റും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

Posted by Sujith Bhakthan at
Share this post:
Subscribe

ലോറിയും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പുന്നപ്ര വില്ലേജ് ഓഫീസിന് സമീപം ഇന്നലെ പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. മണല്‍ കയറ്റി തെക്കോട്ടുപോകുകയുയിരുന്ന ലോറിയും കൊല്ലത്തുനിന്നും എറണാകുളത്തേയ്ക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം തെറ്റിയ ലോറി കെ.എസ്.ആര്‍.ടി.സി ബസിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ലോറി ഡ്രൈവര്‍ പെരുമ്പാവൂര്‍ മുക്കേല്‍ വീട്ടില്‍ ഷക്കീര്‍(32), ക്ളീനര്‍ ഉണ്ണകൃഷ്ണന്‍(31), ബസ് യാത്രക്കാരായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍(46), നാരായണന്‍(70), ബിജിപ്പിള്ള(40), ടിജോതോമസ്(50), സത്യന്‍(48), അര്‍ച്ചന(37), ഉണ്ണിക്കൃഷ്ണന്‍(37), ഷിജി(42), ഇബ്രാഹിം(42) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയി. ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതിയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതേതുടര്‍ന്ന് വലിയനടക്കാവ് റോഡുവഴി ഗതാഗതം വഴിതിരിച്ച്വിടുകയായിരുന്നു. ലോറി മാറ്റിയതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.

Source: Kaumudi © Copyright Keralakaumudi Online 2009
read more "സൂപ്പര്‍ ഫാസ്റ്റും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്"

കെ എസ് ആര്‍ ടി സി : കൊച്ചിക്ക്‌ ഇനിയും വോള്‍വോ ബസ്സുകള്‍

Posted by Sujith Bhakthan at Saturday, 20 March 2010
Share this post:
Subscribe

കേവലം രണ്ട് മാസം കൂടി കാത്തിരിക്കു. ചുട്ടു പൊള്ളുന്ന കൊച്ചിയില്‍ ഇനി തണുത്ത യാത്രകള്‍ക്കായി കൂടുതല്‍ വോള്‍വോ ബസ്സുകള്‍ വരുന്നു. പുതിയ റൂട്ടുകളില്‍ കൂടി ആയിരിക്കും പുതിയ ബസ്സുകള്‍ ഓടുന്നത്. നഗരത്തിനു പുറത്ത് കൂടിയാണ് ഇപ്പോള്‍ ഉള്ള വണ്ടികള്‍. ഈയൊരു പരാതി ഉടന്‍ തന്നെ തീരുവാന്‍ പോകുന്നു.


തിരുവനന്തപുരത്തെക്കാള്‍ കൊച്ചിയിലാണ് വോള്‍വോ ബസ്സുകള്‍ പച്ച പിടിച്ചത്‌. അരൂര്‍ അങ്കമാലി റൂട്ടിലും ഫോര്‍ട്ട്‌ കൊച്ചി എയര്‍പോര്‍ട്ട് റൂട്ടിലും മൂന്ന്‍ വീതമാണ് വോള്‍വോകള്‍ ഇപ്പോള്‍ സര്‍വ്വീസ്‌ നടത്തുന്നത്. പീക്ക്‌ സമയങ്ങളില്‍ തിങ്ങി നിറഞ്ഞു യാത്രകാര്‍ ഉണ്ടാകും. വരുമാനത്തിലും കൊച്ചി തന്നെ മുന്‍പന്തിയില്‍.

നഗര നവീകരണ പദ്ധതിയില്‍ 50 വോള്‍വോ ബസുകളാണു കൊച്ചിക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏഴു ബസുകള്‍ ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നുണ്ട്. പുതുതായി എത്തിയ ആറു ബസുകളില്‍ രണ്ടെണ്ണം തിരുവനന്തപുരത്തിനും നാലെണ്ണം കൊച്ചിക്കുമായിരിക്കും. ഇതോടെ നഗരത്തില്‍ സര്‍വീസിനു 11 ബസുകളാവും. ആറു ബസുകളും കളമശേരിയിലെ വോള്‍വോ ഗാരിജില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അലോട്ട്മെന്റ്. 19 ബസുകള്‍ കൂടി ഉടന്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി വോള്‍വോ പ്ളാന്റില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

സെപ്റ്റംബറോടെ 50 വോള്‍വോ ബസുകളും 120 നോണ്‍ എസി ലോ ഫ്ലോര്‍ ബസുകളും നഗരത്തില്‍ സര്‍വീസ് നടത്തുകയാണു കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ഇതിനു പുറമെ 30 മിനി ബസുകള്‍ കൂടി സര്‍വീസിനു ലഭ്യമാക്കും. മൊത്തം 200 ബസുകളാണു നഗര നവീകരണ പദ്ധതിയില്‍ കൊച്ചിക്ക് അനുവദിച്ചിട്ടുള്ളത്.

പുതിയ ബസുകള്‍, പുതിയ റൂട്ടുകള്‍
എംജി റോഡ്, ബാനര്‍ജി റോഡ്, ഷണ്‍മുഖം റോഡ്, എസ്എ റോഡ് എന്നിവിടങ്ങളിലൂടെ പുതിയ സര്‍വീസ് നടത്താനാവുമോ എന്ന കാര്യമാണു കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. വൈപ്പിന്‍, പറവൂര്‍, തൃപ്പണിത്തുറ, കാക്കനാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരിക്കും പുതിയ സര്‍വീസുകള്‍. സ്വകാര്യ വാഹനങ്ങളുടെ സൌകര്യമുള്ള പൊതു ഗതാഗത സംവിധാനമാണു നഗര നവീകരണ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

ഇതുവഴി നഗരത്തിനുള്ളിലേക്കുള്ള സ്വകാര്യ കാറുകളുടെ വരവു നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ കൊച്ചിയില്‍ ഏഴു വോള്‍വോ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടും ഇതുവരെ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ല. നഗരത്തിനുള്ളിലൂടെ പുതിയ ബസുകള്‍ വരുന്നതോടെ ഇതിനു പരിഹാരമാവും.


നിലവിലുള്ള വോള്‍വോ ബസുകളുടെ സമയ വിവരം
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കു 1.35 മണിക്കൂറാണു വോള്‍വോ ബസിന്റെ റണ്ണിങ് ടൈം. അരൂരില്‍ നിന്ന് അങ്കമാലിയിലേക്ക് ഒന്നര മണിക്കൂറും.
സമയവിവരം:

ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക്
7.25, 8.00, 9.45, 11.30, 12.00, 1.55, 3.30, 4.00, 06.05

എയര്‍പോര്‍ട്ടില്‍ നിന്നു ഫോര്‍ട്ട്കൊച്ചിയിലേക്ക്
7.50, 9.25, 9.55, 11.50, 1.35, 2.05, 3.55, 5.25, 6.00

എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ സര്‍വീസ് രാവിലെ 6.30 ന് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ്. രാത്രി 8.05 ന് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ബസ് എറണാകുളം സ്റ്റാന്‍ഡിലേക്ക്.

അരൂരില്‍ നിന്ന് അങ്കമാലിയിലേക്ക്
7.15, 7.45, 9.25, 10.20, 11.05,11.35, 1.25, 2.20, 2.55, 3.25, 5.05, 6.00, 6.45, 7.00, 8.40, 9.35

അങ്കമാലിയില്‍ നിന്ന് അരൂരിലേക്ക്
7.35, 8.30, 9.05, 9.35, 11.25, 12.20, 1.05, 1.35, 3.15, 4.10, 4.55, 5.15, 6.55, 7.50, 8.30, 8.55


read more "കെ എസ് ആര്‍ ടി സി : കൊച്ചിക്ക്‌ ഇനിയും വോള്‍വോ ബസ്സുകള്‍"

ബാംഗ്ലൂര്‍ സര്‍വ്വീസിനോടു പാലാ ഡിപ്പോയുടെ ചിറ്റമ്മനയം

Posted by Sujith Bhakthan at
Share this post:
Subscribe

പാലാ: നാടാകെ കേട്ടിഘോഷിച്ച് തുടങ്ങിയതാണ് പാലാ ബാംഗ്ലൂര്‍ സര്‍വീസ്‌. ആദ്യം ഒരു സൂപ്പര്‍ ഫാസ്റ്റ്‌ വണ്ടി ആയിരുന്നു. പിനീട് അത് എ.സി ബസ്സാക്കി ഉയര്‍ത്തി.

നല്ല രീതിയില്‍ ഓടിക്കൊണ്ടിരുന്ന സര്‍വീസ്‌ ഇപ്പോള്‍ "വണ്ടി വന്നെങ്കില്‍ പോകുമെന്ന അവസ്ഥയാണ്." മിക്ക ദിവസങ്ങ്ങ്ങളിലും വണ്ടി ബാംഗ്ലൂരില്‍ എത്താറില്ല. ട്രിപ്പ്‌ മുടക്കല്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. എ.സി തകരാര്‍ കാരണമാണ് വണ്ടി വിടാന്‍ സാധിക്കാത്തതെന്നാണ് പാലാ ഡിപ്പോയില്‍ നിന്നുള്ള വിശദീകരണം.

പാലാ ഡിപ്പോ അധികൃതര്‍ ബാംഗ്ലൂര്‍ സര്‍വ്വീസിനോടു ചിറ്റമ്മനയം കാണിക്കുന്നു എന്നാണു ബാംഗ്ലൂരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കെ എസ ആര്‍ ടി സി ബ്ലോഗിനോട് പറഞ്ഞത്‌.


തിരുവനന്തപുരം ബാംഗ്ലൂര്‍ ഓടിക്കൊണ്ടിരുന്ന വണ്ടികളാണ് ഇപ്പോള്‍ പാലാ ഡിപ്പോയ്ക്ക് ലഭിച്ചിരിക്കുന്നത്. വണ്ടികള്‍ക്ക് സ്ഥിരം എ.സി തകരാര്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് പരിഹരിക്കുവാന്‍ ആവശ്യമായ സാങ്കേതിക ജ്ഞാനം ഉള്ള മേക്കാനിക്കുകള്‍ പാലാ ഡിപ്പോയില്‍ ഇല്ല. ഇത് കാരണം സര്‍വീസുകള്‍ മുടങ്ങുക പതിവായി. വണ്ടികള്‍ നന്നാക്കുന്നതിനായി ഏറണാകുളത്തിനും കോട്ടയത്തിനും അയക്കുന്നതാണ് പ്രധാന കാരണമായി പാലാ ഡിപ്പോയിലെ അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്. ഏറെ ആവശ്യപ്പെട്ടിട്ടും ഒരു എ.സി ബസ്‌ മെക്കാനിക്കിനെ തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

പ്രൈവറ്റ്‌ ബസ്സുകളുടെ ഇടപെടലാണ് ട്രിപ്പ്‌ മുടക്കുന്നതിന് മറ്റൊരു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്ഥിരമായി ട്രിപ്പ്‌ മുടങ്ങുന്നത് കാരണം ഓണ്‍ലൈന്‍ ബുക്കിംഗിലും പാലാ വണ്ടി പുറത്ത്‌. വണ്ടി സുല്‍ത്താന്‍ ബത്തേരി കടന്നു കഴിഞ്ഞാല്‍ മാത്രമേ ബാംഗ്ലൂരില്‍ നിന്നും റിസര്‍വേഷന്‍ നല്‍കി തുടങ്ങുകയുള്ളൂ.

ബാംഗ്ലൂരില്‍ നിന്നും ഉച്ചക്ക്‌ പുറപ്പെട്ട് മൈസൂര്‍, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, തൃശ്ശൂര്‍ വഴിയാണ് ഈ വണ്ടി പാലായ്ക്ക് പോകുന്നത്. എന്തായാലും ഈ വണ്ടിയോടുള്ള ചിറ്റമ്മനയം വേഗം അവസാനിക്കുമെന്ന്‍ നമുക്ക് പ്രതീക്ഷിക്കാം.

സുജിത് ഭക്തന്‍

read more "ബാംഗ്ലൂര്‍ സര്‍വ്വീസിനോടു പാലാ ഡിപ്പോയുടെ ചിറ്റമ്മനയം"

വനിതാ കണ്ടക്ടര്‍മാര്‍ കൂട്ടത്തോടെ, ഡിപ്പോകളില്‍ തിരക്കിട്ട ഒരുക്കം

Posted by Sujith Bhakthan at
Share this post:
Subscribe

മലപ്പുറം: വനിതാ കണ്ടക്ടര്‍മാര്‍ വിചാരിച്ചാല്‍ കെ.എസ്.ആര്‍.ടി.സി നന്നാകുമോ എന്ന് സര്‍ക്കാരിന് അത്ര തീര്‍ച്ചപോരാ. പക്ഷേ, ഒന്നുറപ്പ്: ബസ് സ്റ്റേഷനുകള്‍ നന്നാവും! കെ.എസ്.ആര്‍.ടി.സി റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റിലെ 6930 പേരില്‍ ഇക്കുറി 35 ശതമാനം സ്ത്രീകളുണ്ട്. എട്ടുകോടി രൂപ ചെലവിട്ടാണ് വിവിധ ഡിപ്പോകളില്‍ ഇവര്‍ക്കായി അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നത്.


നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്നവര്‍ക്ക് യൂണിഫോം മാറാനും സുരക്ഷിതമായി ഉറങ്ങാനുമുള്ള മുറികള്‍, ടോയ്ലറ്റ്, കുളിമുറി, വിശ്രമമുറി.... എല്ലാം ഉടന്‍ പൂര്‍ത്തിയാകും. നവംബര്‍ 30- ന് നിലവില്‍ വന്ന റാങ്ക്ലിസ്റ്റില്‍ നിന്ന് നിയമനം നല്കിത്തുടങ്ങിയപ്പോഴാണ് കണ്ടക്ടര്‍മാരുടെ കൂട്ടത്തിലെ പെണ്‍തിരക്ക് അധികൃതര്‍ ശ്രദ്ധിച്ചത്. ഒറ്റ ഡിപ്പോയില്‍പ്പോലും നൈറ്റ് ഡ്യൂട്ടിക്കാര്‍ക്കായി അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് തിരിച്ചറിഞ്ഞതോടെ തിരക്കിട്ട ഒരുക്കമായി. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങളില്‍ പറയുന്ന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ അവരെ രാത്രിഡ്യൂട്ടിക്കിട്ടാല്‍ മാനേജ്മെന്റ് കോടതി കയറേണ്ടിവരും.

നിലവില്‍ ചില സ്ഥലങ്ങളില്‍ വനിതാ കണ്ടക്ടര്‍മാരുണ്ടെങ്കിലും ഇവരെ നൈറ്റ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പക്ഷേ, ഇനി അത്തരം പരിഗണനകളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. "പുരുഷന്മാര്‍ക്കു നല്കുന്ന അതേ പരിഗണനയായിരിക്കും വനിതാ കണ്ടക്ടര്‍മാര്‍ക്കും. ദീര്‍ഘദൂര ഡ്യൂട്ടിക്കും രാത്രി ഡ്യൂട്ടിക്കും ഇവരെയും നിയോഗിക്കും. കുറച്ചുനാള്‍ കണ്ടക്ടര്‍ ജോലി ചെയ്തതിനു ശേഷം ഓഫീസ്ജോലിയിലേക്ക് മാറ്റണമെന്ന് അപേക്ഷയുമായി വന്നാല്‍ അംഗീകരിക്കില്ല." കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ടി.പി. സെന്‍കുമാര്‍ 'കേരളകൌമുദി'യോട് പറഞ്ഞു.

സ്ത്രീകള്‍ കൂട്ടത്തോടെ കണ്ടക്ടര്‍ ജോലിക്കെത്തുന്നത് കെ.എസ്.ആര്‍.ടി.സിക്ക് ഗുണമാകുമോ ദോഷമാകുമോ എന്നു ചോദിച്ചാല്‍, അത് അവരുടെ പ്രവര്‍ത്തനരീതി അനുസരിച്ചായിരിക്കുമെന്നാണ് എം.ഡിയുടെ മറുപടി. അതേസമയം, പരീക്ഷയെഴുതാന്‍ കാണിച്ച അത്ര ഉത്സാഹം ജോലിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുലര്‍ത്തുന്നില്ലെന്നാണ് അനുഭവം. മലപ്പുറത്ത് പത്തു സ്ത്രീകള്‍ക്ക് നിയമന ഉത്തരവ് നല്കിയിട്ട് മൂന്നുപേരേ ഹാജരായുള്ളൂ. കോഴിക്കോട്ടും കണ്ടക്ടര്‍ യൂണിഫോമിടാന്‍ ആവേശക്കുറവുണ്ട്. എന്തായാലും, വനിതാ കണ്ടക്ടര്‍മാരെ സ്വീകരിക്കാന്‍ ഡിപ്പോകള്‍ റെഡി.

Source: Kerala Kaumudi
read more "വനിതാ കണ്ടക്ടര്‍മാര്‍ കൂട്ടത്തോടെ, ഡിപ്പോകളില്‍ തിരക്കിട്ട ഒരുക്കം"

ടിക്കറ്റ് പരിശോധന: വിജിലന്‍സ് സ്ക്വാഡിന് മുന്നില്‍ വനിതാ കണ്ടക്ടര്‍ മയങ്ങിവീണു

Posted by Sujith Bhakthan at Friday, 19 March 2010
Share this post:
Subscribe


പത്തനംതിട്ട: വിജിലന്‍സ് സ്ക്വാഡ് ടിക്കറ്റ് പരിശോധിക്കുന്നതിനിടെ വനിതാ കണ്ടക്ടര്‍ ബസില്‍ മയങ്ങിവീണു. കോന്നി- കൊക്കാത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ ഇലന്തൂര്‍ കണ്ണങ്കരയില്‍ മഞ്ജു (30) ആണ് ബോധരഹിതയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ കൊക്കാത്തോട്ടില്‍ നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന ബസില്‍ കല്ലേലി ശിവക്ഷേത്രത്തിന് സമീപത്തുവച്ചാണ് സ്ക്വാഡ് കയറിയത്.


ടിക്കറ്റില്‍ പോയിന്റ് അടയാളപ്പെടുത്തിയതില്‍ തെറ്റുണ്ടെന്ന് ആരോപിച്ച് മഞ്ജുവിനെ ഇവര്‍ ചോദ്യം ചെയ്യുന്നതിനിടെ ബോധരഹിതയാവുകയായിരുന്നു. ഉടന്‍തന്നെ കോന്നിയിലെ കെ. എസ്. ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലും പിന്നീട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും എത്തിച്ചു.


കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് കുളത്തുമണ്‍ സ്വദേശി നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംഭവത്തിന് ശേഷം എത്തിയ വിജിലന്‍സ് സ്ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ ജോണ്‍തരകനെയും പ്രഭാകരനെയും നാട്ടുകാരും ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരും തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവച്ചത്. പൊലീസ് എത്തിയാണ് ഇവരെ കോന്നിയിലേക്ക് കൊണ്ടുപോയത്.


ടിക്കറ്റ് മെഷീന്‍ തകരാറിലായതുമൂലമാണ് പോയിന്റില്‍ വ്യത്യാസം വന്നതെന്നും വിജിലന്‍സ് സ്ക്വാഡ് വനിതാ കണ്ടക്ടര്‍മാരെ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണെന്നും മഞ്ജു പറഞ്ഞു. കൊക്കാത്തോട് റൂട്ടിലുള്ള ബസില്‍ ആദ്യമായാണ് സ്ക്വാഡ് പരിശോധന നടത്തുന്നതെന്ന് കെ.എസ്. ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. പോയിന്റിന്റെ വ്യത്യാസത്തെക്കുറിച്ച് കണ്ടക്ടറോട് അന്വേഷിക്കുക മാത്രമാണ് ചെയ്തത്.

Source: Kerala Kaumudi
read more "ടിക്കറ്റ് പരിശോധന: വിജിലന്‍സ് സ്ക്വാഡിന് മുന്നില്‍ വനിതാ കണ്ടക്ടര്‍ മയങ്ങിവീണു"

ഉദ്യോഗസ്ഥ ഇടപെടല്‍: ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി. കിതയ്ക്കുന്നു

Posted by Sujith Bhakthan at Wednesday, 17 March 2010
Share this post:
Subscribe

ഇടുക്കി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. കിതയ്ക്കുന്നു. കുത്തക റൂട്ടായ കോട്ടയം-കുമളി, കട്ടപ്പന-കോട്ടയം,കുമളി-കട്ടപ്
പന-എറണാകുളം റൂട്ടില്‍പ്പോലും ആവശ്യത്തിന് ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സാധിക്കുന്നില്ല. 10 വര്‍ഷം പഴക്കമുള്ള ബസ്സുകളാണ് ജില്ലയില്‍ സര്‍വ്വീസ് നടത്തുന്നവയില്‍ മിക്കവയും. ഇടയ്ക്ക് പലപ്പോഴും പുതിയ സ്വകാര്യബസ്സുകളുമായി മത്സരിക്കാന്‍ കഴിയുന്നുമില്ല. കണ്ടംചെയ്യാറായി മിക്കപ്പോഴും വഴിയില്‍ കിടക്കുന്ന ബസ്സുകള്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

കുമളിഡിപ്പോയില്‍ 42 ഷെഡ്യൂളാണ് ഉള്ളത്. കട്ടപ്പന ഡിപ്പോയില്‍ 25 ഷെഡ്യൂളാണ് ഉള്ളത്. എന്നാല്‍, കെ.കെ.റോഡിലെ നാലുസര്‍വ്വീസ് എല്ലാ ദിവസവും റദ്ദാക്കപ്പെടുന്നു. മിക്ക ദിവസങ്ങളിലും കട്ടപ്പന ഡിപ്പോയില്‍ മൂന്നു ബസ് എങ്കിലും വഴിയില്‍ കിടക്കുകയും ചെയ്യുന്നു. രാവിലെ 9ന് കോട്ടയത്തേക്കുള്ള ടൗണ്‍ ടു ടൗണ്‍ ബസ്സിന് 2008 നവംബറില്‍ പെര്‍മിറ്റ് നല്‍കിയതാണ്. എന്നാല്‍, ബസ് ഇല്ലാത്തതിനാല്‍ ഇതുവരെ സര്‍വ്വീസ് ആരംഭിച്ചിട്ടില്ല.

ഫാസ്റ്റ്പാസഞ്ചര്‍ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ കുമളിയില്‍നിന്ന് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ മിക്കപ്പോഴും മുടങ്ങുന്നു. ഈ റൂട്ടിനോട് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ഇടുക്കിയിലെ കട്ടപ്പന, കുമളി ഡിപ്പോകള്‍ക്ക് പുതിയ ബസ് ലഭിക്കാന്‍ തടസ്സമെന്ന് ആക്ഷേപമുണ്ട്. ഒരു സ്വകാര്യബസ് ഉടമയുടെ കുമളിയിലെ റിസോര്‍ട്ടില്‍ ഈ ഉദ്യോഗസ്ഥന്‍ താമസിച്ചത് വിവാദമാവുകയും വിജിലന്‍സ് അന്വേഷണം നേരിടുകയും ചെയ്തിരുന്നു.

കട്ടപ്പന, കുമളി ഡിപ്പോയില്‍നിന്ന് എറണാകുളം, പാലക്കാട്, സുല്‍ത്താന്‍ബത്തേരി, ശിവഗിരി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നത് ആറ് ഉടമകളുടെ 70ല്‍പ്പരം സ്വകാര്യബസ്സുകളാണ്. കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് റദ്ദാക്കുമ്പോള്‍ ഇവര്‍ക്ക് ഗുണകരമാവുകയും ചെയ്യുന്നു.

കിലോമീറ്ററില്‍ 20 രൂപ വരുമാനം ലഭിച്ചാല്‍ സര്‍വ്വീസുകള്‍ ലാഭമെന്നിരിക്കെ, 25 രൂപ ദിവസവും ലഭിക്കുന്ന കട്ടപ്പന, കുമളി ഡിപ്പോയെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.
read more "ഉദ്യോഗസ്ഥ ഇടപെടല്‍: ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി. കിതയ്ക്കുന്നു"

കട്ടപ്പന KSRTC‍ ബസ്സുകള്‍ ലഭിക്കാതെ പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കുന്നതിനു തടസ്സം നിലനില്‍ക്കുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

കട്ടപ്പന കെ.എസ്.ആര്‍.ടി.സി. സബ്ഡിപ്പോയില്‍ ഏപ്രില്‍ മാസത്തില്‍ ഡീസല്‍ പമ്പ് കമ്മീഷന്‍ ചെയ്യും. പുതിയതായി എറണാകുളം-കട്ടപ്പന-കുമളി റൂട്ടില്‍ ആറ് ഷെഡ്യൂളുള്‍ അനുവദിച്ചു.

ഡീസല്‍ പമ്പ് ഇല്ലാത്തതിനാല്‍ ലോക്കല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി. കട്ടപ്പന സബ് ഡിപ്പോയ്ക്ക് തടസ്സങ്ങള്‍ നിലവിലുണ്ടായിരുന്നു.

പമ്പ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഓയില്‍ അധികൃതരുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി. പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവില്‍ ഡീസല്‍ പമ്പില്ലാത്തതിനാല്‍ മറ്റ് ഡിപ്പോകളിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചെത്തിയായിരുന്നു പതിവ്.

നിലവില്‍ 28 ബസ്സുകളാണ് ഡിപ്പോയിലുള്ളത്. പുതിയതായി ബസ്സുകള്‍ ലഭിക്കാതെ എറണാകുളത്തിനുള്ള പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കുന്നതിനും തടസ്സം നിലനില്‍ക്കുന്നു. ശബരിമല സീസണുശേഷം രണ്ടു പുതിയ ബസ് ഡിപ്പോയ്ക്ക് ലഭിച്ചിരുന്നു.
read more "കട്ടപ്പന KSRTC‍ ബസ്സുകള്‍ ലഭിക്കാതെ പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കുന്നതിനു തടസ്സം നിലനില്‍ക്കുന്നു"

യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് സംഘടനകള്‍

Posted by Sujith Bhakthan at Wednesday, 10 March 2010
Share this post:
Subscribe

ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വഴി കേരളത്തിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചത് മലബാറിലെ യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മലബാറില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് തീവണ്ടി സൗകര്യം ഏര്‍പ്പെടുത്താന്‍ മലയാളിയായ റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ശ്രമിക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

കര്‍ണാടക ഹൈക്കോടതി വിധി മലബാര്‍ യാത്രക്കാരുടെ പ്രതീക്ഷയെ തകര്‍ത്തതായി കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ ആര്‍. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍-യശ്വന്ത്പുര്‍ ട്രെയിന്‍ പ്രതിദിന വണ്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ റെയില്‍വേ സഹമന്ത്രി പ്രത്യേകം ശ്രദ്ധചെലുത്തണം. രാത്രികാല നിരോധനം നീക്കാന്‍ കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരോധനം ഹൈക്കോടതി ശരിവെച്ചതിന്റെ പിന്നില്‍ കര്‍ണാടക സര്‍ക്കാറിന്റെ നിലപാടാണെന്ന് കെ.കെ.ടി.എഫ്. ജോയന്റ് കണ്‍വീനര്‍ സി. കുഞ്ഞപ്പന്‍ അഭിപ്രായപ്പെട്ടു.

നിരോധനത്തിനെതിരെ കേരള സര്‍ക്കാറുംജനപ്രതിനിധികളും കെ.കെ.ടി.എഫും ശ്രമം നടത്തിയിരുന്നു. നിരോധനം പിന്‍വലിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കേരള വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരിലെത്തിയ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തിന് നിരോധനം പിന്‍വലിക്കാമെന്ന വാഗ്ദാനവും ലഭിച്ചു. ബദല്‍ പാത വനത്തില്‍ക്കൂടി കടന്നുപോകുന്നതും ദൈര്‍ഘ്യമേറിയതുമാണ്.
കെ.കെ.ടി.എഫ്. നിയമനടപടികളുമായി മുന്നോട്ടുപോകും.

സുല്‍ത്താന്‍ബത്തേരിയില്‍ രൂപവത്കരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള ബദല്‍ യാത്രാപദ്ധതി വേഗത്തിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിരാശാജനകമാണെന്ന് എന്‍.എസ്.എസ്.ബി. ജനറല്‍ സെക്രട്ടറി പി.ജി. നായര്‍ അഭിപ്രായപ്പെട്ടു. ഭാവി നിയമനടപടകള്‍ക്ക് കെ.കെ.ടി.എഫിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരില്‍നിന്നു കേരളത്തിലേക്കുള്ള ബദല്‍ റോഡ് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മെഡിക്കല്‍ അബ്ദുള്ളഹാജി അഭിപ്രായപ്പെട്ടു. മാക്കൂട്ടം റോഡിന്റെ പണി ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും മൂന്നു വര്‍ഷമായിട്ടും നടപ്പായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതിവിധി നിരാശാജനകമാണെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും നാഷണല്‍ ലോയേഴ്‌സ് ഫോറം കണ്‍വീനറും സര്‍വകക്ഷി സമിതി ജോയന്റ് കണ്‍വീനറുമായ അഡ്വ.എം. രാജന്‍
പറഞ്ഞു.

Source: Mathrubhumi.com
read more "യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് സംഘടനകള്‍"

ബസ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കളെ അറസ്റ്റ്‌ചെയ്ത് നീക്കി

Posted by Sujith Bhakthan at Friday, 5 March 2010
Share this post:
Subscribe

ബസ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നേതാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്ത് അറസ്റ്റ്‌വരിച്ചു.കെ.എസ്.ആര്‍.ടി.സി.യുടെ കല്പറ്റ സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും അമ്പതോളം നേതാക്കള്‍ കയറിയത്. ഇവര്‍ ടിക്കെറ്റടുക്കാതെ ബസ്സിനുള്ളില്‍ പ്രതിഷേധിച്ചതോടെ തമ്പാനൂര്‍ സ്റ്റേഷന് മുന്നില്‍ ബസ് പോലീസ് തടഞ്ഞ് ഇവരെ അറസ്റ്റ്‌ചെയ്ത് നീക്കി.

ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വര്‍ധനവിലൂടെ ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സമരത്തിന് മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു. നിരക്ക് വര്‍ധനവ് സ്വകാര്യ ബസ്സുടമകളുമായുള്ള ഒത്തുകളിയാണ്. വര്‍ധന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്-മുരളീധരന്‍ പറഞ്ഞു. വിലക്കയറ്റം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടുണ്ടായതാണ്. ഇതിനെതിരെ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 20 വരെ പഞ്ചായത്തുതല പദയാത്രകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 21ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച വൈകീട്ട് ടിക്കറ്റെടുക്കാതെയുള്ള പ്രതിഷേധം നടന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ജനറല്‍സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍, എ.പി. പത്മിനി, സെക്രട്ടറിമാരായ പി.എം. വേലായുധന്‍, ബി.കെ. ശേഖര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, വക്താവ് ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജനറല്‍സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Source: http://www.anweshanam.com/

read more "ബസ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കളെ അറസ്റ്റ്‌ചെയ്ത് നീക്കി"

ബസ് ഡ്രൈവറെ എം.എല്‍.എ മര്‍ദ്ദിച്ചെന്ന പരാതി: സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷിക്കും

Posted by Sujith Bhakthan at Thursday, 4 March 2010
Share this post:
Subscribe


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിയമസഭാംഗമായ മാങ്കോട് രാധാകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മന്ത്രി അറിയിച്ചതുപ്രകാരം വിശദമായി അന്വേഷിച്ചശേഷമേ കേസ് നടപടികളുമായി മുന്നോട്ടുപോകൂ എന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണനും വ്യക്തമാക്കി.

ഇന്നലെ ശൂന്യവേളയിലാണ് താന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായുള്ള ആരോപണം നിഷേധിച്ചുകൊണ്ട് മാങ്കോട് രാധാകൃഷ്ണന്‍ സഭയില്‍ വിശദീകരണം നല്‍കിയത്. തനിക്കെതിരെ കേസെടുത്തതായാണ് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും ബോധപൂര്‍വം കെട്ടിച്ചമച്ച അപവാദക്കഥയിലൂടെ താന്‍ അപമാനിതനായെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തിനു ശേഷം കേസിന്റെ കാര്യത്തില്‍ മന്ത്രിയൊന്നും പറഞ്ഞില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങളും ചില സി.പി.ഐ അംഗങ്ങളും എഴുന്നേറ്റത് സഭയില്‍ അല്പനേരം ഒച്ചപ്പാടിനിടയാക്കി. ഇത് സഭാംഗത്തിന്റെ അവകാശപ്രശ്നമാണെന്നും അംഗത്തിനെതിരെ കേസെടുത്തിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിശദമായി അന്വേഷിച്ച ശേഷമേ കേസ് നടപടികളുണ്ടാവൂ എന്ന് സ്പീക്കര്‍ ഉറപ്പുപറഞ്ഞതോടെ അംഗങ്ങള്‍ അടങ്ങി.

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പോകുന്ന വഴിയില്‍ അതിവേഗതയില്‍ വന്ന കെ. എസ്. ആര്‍.ടി.സി ബസ് തന്റെ കാറിന്റെ ഇടതുവശത്ത് ഉരസിയതായി മാങ്കോട് പറഞ്ഞു. ഇതുകണ്ട് കാറിനകത്തുണ്ടായിരുന്ന മകള്‍ പരിഭ്രമിച്ചു നിലവിളിച്ചു. എന്നിട്ടും നിറുത്താതെ പോയ ബസ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ കൈ കാണിച്ചു നിറുത്തി. ഡ്രൈവറോട് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച് അദ്ദേഹത്തെ താന്‍ ബോദ്ധ്യപ്പെടുത്തി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ എ.എസ്.ഐയോട് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ ശിക്ഷണനടപടിയെടുക്കണമെന്ന് കെ. എസ്. ആര്‍.ടി.സി എം.ഡിയെയും വിളിച്ചുപറഞ്ഞു. എ.എസ്.ഐയുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് സംസാരിച്ചത്. അതുകഴിഞ്ഞ് മടങ്ങി. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടുംബവീട്ടിലിരിക്കുകയായിരുന്ന തനിക്ക് ഫോണ്‍കാള്‍ വന്നു.

താന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി ചാനലുകളില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. പൊതുജനമദ്ധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നത്. ഇതേക്കുറിച്ച് സ്പീക്കറോട് വിശദീകരിച്ചു. പിന്നീടാണ് കേസെടുത്തതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞത്. 30 വര്‍ഷമായി വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് രാഷ്ട്രീയരംഗത്തു വന്നയാളാണ് താന്‍. എട്ടുവര്‍ഷമായി ഈ സഭയിലെ അംഗവുമാണ്. അങ്ങേയറ്റം വിനയവും മാന്യതയും ഉയര്‍ത്തിപ്പിടിച്ചു മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്- മാങ്കോട് വിശദീകരിച്ചു.

Source:http://news.keralakaumudi.com/
read more "ബസ് ഡ്രൈവറെ എം.എല്‍.എ മര്‍ദ്ദിച്ചെന്ന പരാതി: സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷിക്കും"

കെ. എസ്. ആര്‍.ടി.സി ഡ്രൈവര്‍ കടത്തിണ്ണയില്‍ മരിച്ചനിലയില്‍

Posted by Sujith Bhakthan at
Share this post:
Subscribe

ചെറുപുഴ: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ തിരുമേനിയിലെ ചൊവ്വാട്ടുകൊവ്വില്‍ പ്രസാദ് എന്ന പ്രശാന്തിനെ(33) കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ എത്തിയ ജീവനക്കാരാണ് പ്രശാന്തിനെ മരിച്ചനിലയില്‍ കണ്ടത്. പ്രശാന്ത് കിടന്ന സ്ഥലത്തുനിന്ന് ഡോക്ടറെ കാണിച്ചതിന്റെ സ്ളിപ്പും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. മരുന്ന് സംബന്ധിച്ച് ആശുപത്രിയുമായി പൊലീസ് ബന്ധപ്പെട്ടതായും സൂചനയുണ്ട്.

കണ്ണൂര്‍ - ബാംഗ്ളൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സിന്റെ ഡ്രൈവറായിരുന്ന പ്രശാന്തിന് ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. എക്സൈസില്‍ എസ്.ഐയായി പി.എസ്.സി നിയമനം ലഭിച്ചിരുന്ന പ്രശാന്ത് അടുത്തദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

Source:http://news.keralakaumudi.com/
read more "കെ. എസ്. ആര്‍.ടി.സി ഡ്രൈവര്‍ കടത്തിണ്ണയില്‍ മരിച്ചനിലയില്‍"

തമിഴകത്തും കര്‍ണാടകത്തിലും ബംഗാളിലും ബസ്ചാര്‍ജ് കൂട്ടില്ല

Posted by Sujith Bhakthan at
Share this post:
Subscribe

കോഴിക്കോട്: ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ കേരളം ബസ് ചാര്‍ജ് കൂട്ടിയപ്പോള്‍ അയല്‍സംസ്ഥാനങ്ങളിലൊന്നും ചാര്‍ജ്‌വര്‍ധനയില്ല. മുംബൈ നഗരത്തിലാവട്ടെ, കുറഞ്ഞ നിരക്കായ മൂന്നു രൂപയില്‍നിന്ന് നേരിയ വര്‍ധന മാത്രമാണ് ആലോചിക്കുന്നത്.

ഇന്ധനവില കൂട്ടിയതിനെതിരെ വിമര്‍ശവുമായി രംഗത്തുവന്ന യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ. ഭരിക്കുന്ന തമിഴ്‌നാട്ടില്‍ ബസ്ചാര്‍ജ് കൂട്ടില്ല. പെട്രോളിയം വിലവര്‍ധനയുടെ പേരില്‍ സംസ്ഥാനത്ത് ചാര്‍ജ് കൂട്ടരുതെന്ന് മുഖ്യമന്ത്രി കരുണാനിധി ഗതാഗതമന്ത്രി കെ.എന്‍. നെഹ്രുവിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് രണ്ടു രൂപയാണ്. ഈ ടിക്കറ്റുകൊണ്ട് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എം.ടി.സി.) ഓര്‍ഡിനറി ബസ്സില്‍ നാലു കിലോമീറ്റര്‍ വരുന്ന രണ്ടു ഫെയര്‍ സ്റ്റേജുകള്‍ യാത്ര ചെയ്യാം. സംസ്ഥാനത്ത് അവസാനമായി ചാര്‍ജ് കൂട്ടിയത് 2007 നവംബര്‍ 22-നാണ്. ലിമിറ്റഡ് സ്റ്റോപ്പ്, പോയന്റ് ടു പോയന്റ് സര്‍വീസുകളില്‍ രണ്ടരയും എക്‌സ്​പ്രസ് ബസ്സുകളില്‍ മൂന്നുമാണ് മിനിമം ചാര്‍ജ്. ഡീലക്‌സ് ബസ്സില്‍ ഇത് അഞ്ചും എയര്‍കണ്ടീഷന്‍ഡ് ബസ്സില്‍ പത്തും രൂപയാണ്.

തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍കുട്ടികള്‍ക്ക് പൂര്‍ണമായും യാത്ര സൗജന്യമാണ്. കോളേജ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്‍സഷനുണ്ട്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കും. എം.ടി.സി. ബസ്സുകളില്‍ 43.70 കിലോമീറ്റര്‍ യാത്രാപരിധിയില്‍ ഒരു ദിവസം എത്രവേണമെങ്കിലും യാത്ര ചെയ്യാന്‍ 30 രൂപയുടെ ടിക്കറ്റ് മതി.

ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തില്‍ ബസ് ചാര്‍ജ് കൂട്ടാനുള്ള ഒരു നീക്കവുമില്ലെന്ന് 'ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍' (ബി.എം.ടി.സി.) അധികൃതര്‍ അറിയിച്ചു. രണ്ടു കി.മീ. വരുന്ന ഒരു ഫെയര്‍‌സ്റ്റേജ് യാത്രചെയ്യാനാവുംവിധം മൂന്നു രൂപയാണ് ഇവിടെ മിനിമം ചാര്‍ജ്. 2009 ജൂലായ്മാസത്തിനുശേഷം കര്‍ണാടകത്തില്‍ ബസ്ചാര്‍ജ് കൂട്ടിയിട്ടില്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാനിരക്കും കൂട്ടാന്‍ നീക്കമില്ല.

സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന പശ്ചിമബംഗാളിലും ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ബസ്ചാര്‍ജ് കൂട്ടില്ല. ആദ്യത്തെ നാലു കി.മീ. യാത്ര ചെയ്യാന്‍ സംസ്ഥാനത്ത് നാലു രൂപയാണ് ചാര്‍ജ്. എന്നാല്‍ ആറു രൂപ ടിക്കറ്റില്‍ അഞ്ചു മുതല്‍ 12 കി.മീ.വരെ യാത്ര ചെയ്യാം. അതിനുശേഷം ഓരോ നാലു കി.മീറ്ററിനും ഒരു രൂപവീതം അധികം നല്‍കിയാല്‍ മതി. 2008 നവംബര്‍ മുതലാണ് ഈ ചാര്‍ജുകള്‍ നിലവില്‍ വന്നത്. ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസ് കോര്‍പ്പറേഷനുകളില്‍നിന്നോ ബസ്സുടമകളില്‍നിന്നോ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

മുംബൈ നഗരത്തില്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത് നഗരസഭയ്ക്കു കീഴിലുള്ള 'ബെസ്റ്റ്' ആണ്. രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇപ്പോള്‍ ഈടാക്കുന്നത് മൂന്നു രൂപയാണ്. ഒന്നരവര്‍ഷമായി ഈ നിരക്ക് ഈടാക്കുന്നു. ഇതില്‍ ചെറിയ വര്‍ധന വരുത്തുന്ന കാര്യം ആലോചനയിലാണ്. മിനിമം ചാര്‍ജ് കൂട്ടിയാലും മൂന്നര രൂപയിലധികമാവില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്താഴ്ച തീരുമാനമുണ്ടാവും. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള പാസ് 15 രൂപയ്ക്കും എ.സി. ബസ്സില്‍ പ്രതിമാസ പാസ് 750 രൂപയ്ക്കും ലഭിക്കും.

ആന്ധ്രയില്‍ രണ്ടു മാസം മുമ്പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇവിടെ മിനിമം ചാര്‍ജ് നാലു രൂപയാണ്. അതുകൊണ്ടുതന്നെ ബജറ്റിലെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയുമൊരു വര്‍ധനയുണ്ടാവില്ല.

Source: www.mathrubhumi.com
read more "തമിഴകത്തും കര്‍ണാടകത്തിലും ബംഗാളിലും ബസ്ചാര്‍ജ് കൂട്ടില്ല"

ബസ് ചാര്‍ജ് കൂട്ടി ജനത്തിന്‌ ഇരുട്ടടി

Posted by Sujith Bhakthan at Wednesday, 3 March 2010
Share this post:
Subscribe



പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയില്‍ ജനം പൊറുതി മുട്ടിയിരിക്കുമ്പോഴാണ്‌ നാറ്റ്പാക്കിന്റെ ഒരു ഉണക്ക റിപ്പോര്‍ട്ട്ന്മേല്‍ നമ്മുടെ ഇടതു പക്ഷ സര്‍ക്കാര്‍ ആ കടുംകൈ ചെയ്തത്. മിനിമം ചാര്‍ മൂന്നര രൂപയില്‍ നിന്നും നാലു രൂപയാക്കി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്കും മറ്റു സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ക്കും നിരക്കു വര്‍ദ്ധന ബാധകമാണ്‌. 5 രൂപ മുതല്‍ 30 രൂപ വരെയാണ്‌ മറ്റു ബസുകളുടെ നിരക്കുകള്‌ വരുന്നത്.

ഇനി മുതല്‌ ചെറിയ യാത്രകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളെ ആശ്രയിക്കാനും നിവൃത്തിയില്ലാണ്ടായി. കാരണം മിനിമും ചാര്‍ജ് 10 രൂപ നല്‍കണം.

കെ വി രാവീന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു യാത്രക്കാരനു മിനിമും നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം മിനിമും ചാര്‍ജ് ഡിവൈഡഡ് ബൈ ഒരു കിലോമീറ്റര്‍ ദൂരത്തിന്റെ ചാര്‍ജ്. അതായത്, മിനിമും ചാര്‍ജ് 4 രൂപ ആണെങ്കില്‍ 4/0.55 = 7.27 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയണം.

ഇവിടെയണ്‌ ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകത പതുങ്ങി ഇരിക്കുന്നത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മിനിമും ചാര്‍ജായ 4 രൂപക്ക് എത്ര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും?

ഇതു നാം ഗൌരവമായി ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്‌. ബസ്സു കൂലി കൂട്ടുന്നതിനായി ബസ്സുകാര്‍ സമരം ചെയ്യുന്നതു പോലെ ബസ്സു കൂലി കുറയ്ക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ക്ക് ബസ് ഉപരോധിച്ചു സമരം ചെയ്യാനാകുമോ?

ഇവിടെ പാവം ജങ്ങള്‍ തന്നെ മണ്ടന്മാര്‍.

അതിനൊക്കെ നമ്മുടെ അയല്‍ സംസ്ഥനമായ തമിഴ്നാടിനെ കണ്ടു പടിക്കണം. ലോകം അവസാനിക്കുമെന്നു പറഞ്ഞാലും ബസ്സു കൂലി കൂട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌ കരുണാനിധി. ബസ്സു കൂലി കൂട്ടരുതെന്ന കരുണാനിധി അധികൃതര്‍ക്കു നിര്‍ദ്ധേശം നല്‍കിയതായി ഇന്നലെ ഒരു പത്രത്തില്‍ കാണുകയുണ്ടായി. എന്നാല്‍ നേരേ മറിച്ച് നമ്മുടെ നാട്ടില്‍ എന്താണ്‌ നടക്കുന്നത്?

ഒരു വലിയ സംസ്ഥാനമായ തമിഴ് നാട്ടില്‍ ഓടുന്ന ബസ്സുകളുടെ 20 ശതമാനത്തിലധികം ബസ്സുകളെങ്കിലും കേരളത്തിലിന്നുണ്ട്. നാല്‍പതിനായിരം പ്രൈവറ്റ് ബസ്സുകളും ആറായിരത്തിനടുത്ത് ട്രാന്‍സ്പോര്‍ട്ടു ബസ്സുകളുമാണ്‌ കേരളത്തെ പോലെയുള്ല ജന സാന്ദ്രത കൂടിയ ഈ സംസ്ഥനത്ത് ചീറിപാഞ്ഞ് ഓടുന്നത്. ഈ ഒരു കാരണം തന്നെ ബസ്സുകളുടെ കളക്ഷന്‍ കുറയുവാന്‍ കാരണമാകുന്നു.

"The K.V.Rabindran Nair(former chief Secretary) Commission report highlights abnormality of minimum charges by which a passenger is able to travel only 2Kms. In his report- Page 49 Para 24 :- The commission recommends that The distance to be traveled for minimum charge should be the minimum charge divided by the kilometer ordinary rate distance."

അതുകൊണ്ടു തന്നെ ഗവര്‍ണ്‍മെന്റ് തന്നെ മുന്‍കൈ എടുത്ത് ഫെയര്‍ സ്റ്റേജ് പുനര്‍നിര്‍ണ്ണയിക്കുകയും യാത്രക്കാരന്‌ അവനവകാശപ്പെട്ട നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.
read more "ബസ് ചാര്‍ജ് കൂട്ടി ജനത്തിന്‌ ഇരുട്ടടി"