കെ എസ് ആര്‍ ടി സി : കൊച്ചിക്ക് ഇനിയും വോള്‍വോ ബസ്സുകള്‍
Posted by Sujith Bhakthan at Saturday, 20 March 2010
തിരുവനന്തപുരത്തെക്കാള്‍ കൊച്ചിയിലാണ് വോള്‍വോ ബസ്സുകള്‍ പച്ച പിടിച്ചത്. അരൂര്‍ അങ്കമാലി റൂട്ടിലും ഫോര്‍ട്ട് കൊച്ചി എയര്‍പോര്‍ട്ട് റൂട്ടിലും മൂന്ന്‍ വീതമാണ് വോള്‍വോകള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പീക്ക് സമയങ്ങളില്‍ തിങ്ങി നിറഞ്ഞു യാത്രകാര്‍ ഉണ്ടാകും. വരുമാനത്തിലും കൊച്ചി തന്നെ മുന്‍പന്തിയില്‍.
നഗര നവീകരണ പദ്ധതിയില്‍ 50 വോള്‍വോ ബസുകളാണു കൊച്ചിക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏഴു ബസുകള്‍ ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നുണ്ട്. പുതുതായി എത്തിയ ആറു ബസുകളില്‍ രണ്ടെണ്ണം തിരുവനന്തപുരത്തിനും നാലെണ്ണം കൊച്ചിക്കുമായിരിക്കും. ഇതോടെ നഗരത്തില്‍ സര്‍വീസിനു 11 ബസുകളാവും. ആറു ബസുകളും കളമശേരിയിലെ വോള്‍വോ ഗാരിജില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അലോട്ട്മെന്റ്. 19 ബസുകള്‍ കൂടി ഉടന്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി വോള്‍വോ പ്ളാന്റില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.
സെപ്റ്റംബറോടെ 50 വോള്‍വോ ബസുകളും 120 നോണ്‍ എസി ലോ ഫ്ലോര്‍ ബസുകളും നഗരത്തില്‍ സര്‍വീസ് നടത്തുകയാണു കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ഇതിനു പുറമെ 30 മിനി ബസുകള്‍ കൂടി സര്‍വീസിനു ലഭ്യമാക്കും. മൊത്തം 200 ബസുകളാണു നഗര നവീകരണ പദ്ധതിയില്‍ കൊച്ചിക്ക് അനുവദിച്ചിട്ടുള്ളത്.
പുതിയ ബസുകള്‍, പുതിയ റൂട്ടുകള്‍
എംജി റോഡ്, ബാനര്‍ജി റോഡ്, ഷണ്‍മുഖം റോഡ്, എസ്എ റോഡ് എന്നിവിടങ്ങളിലൂടെ പുതിയ സര്‍വീസ് നടത്താനാവുമോ എന്ന കാര്യമാണു കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. വൈപ്പിന്‍, പറവൂര്‍, തൃപ്പണിത്തുറ, കാക്കനാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരിക്കും പുതിയ സര്‍വീസുകള്‍. സ്വകാര്യ വാഹനങ്ങളുടെ സൌകര്യമുള്ള പൊതു ഗതാഗത സംവിധാനമാണു നഗര നവീകരണ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
ഇതുവഴി നഗരത്തിനുള്ളിലേക്കുള്ള സ്വകാര്യ കാറുകളുടെ വരവു നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ കൊച്ചിയില്‍ ഏഴു വോള്‍വോ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടും ഇതുവരെ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ല. നഗരത്തിനുള്ളിലൂടെ പുതിയ ബസുകള്‍ വരുന്നതോടെ ഇതിനു പരിഹാരമാവും.
നിലവിലുള്ള വോള്‍വോ ബസുകളുടെ സമയ വിവരം
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കു 1.35 മണിക്കൂറാണു വോള്‍വോ ബസിന്റെ റണ്ണിങ് ടൈം. അരൂരില്‍ നിന്ന് അങ്കമാലിയിലേക്ക് ഒന്നര മണിക്കൂറും.
സമയവിവരം:
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക്
7.25, 8.00, 9.45, 11.30, 12.00, 1.55, 3.30, 4.00, 06.05
എയര്‍പോര്‍ട്ടില്‍ നിന്നു ഫോര്‍ട്ട്കൊച്ചിയിലേക്ക്
7.50, 9.25, 9.55, 11.50, 1.35, 2.05, 3.55, 5.25, 6.00
എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ സര്‍വീസ് രാവിലെ 6.30 ന് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ്. രാത്രി 8.05 ന് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ബസ് എറണാകുളം സ്റ്റാന്‍ഡിലേക്ക്.
അരൂരില്‍ നിന്ന് അങ്കമാലിയിലേക്ക്
7.15, 7.45, 9.25, 10.20, 11.05,11.35, 1.25, 2.20, 2.55, 3.25, 5.05, 6.00, 6.45, 7.00, 8.40, 9.35
അങ്കമാലിയില്‍ നിന്ന് അരൂരിലേക്ക്
7.35, 8.30, 9.05, 9.35, 11.25, 12.20, 1.05, 1.35, 3.15, 4.10, 4.55, 5.15, 6.55, 7.50, 8.30, 8.55

