ഉദ്യോഗസ്ഥ ഇടപെടല്‍: ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി. കിതയ്ക്കുന്നു
Posted by Sujith Bhakthan at Wednesday, 17 March 2010
ന്ന ബസ്സുകള്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.കുമളിഡിപ്പോയില്‍ 42 ഷെഡ്യൂളാണ് ഉള്ളത്. കട്ടപ്പന ഡിപ്പോയില്‍ 25 ഷെഡ്യൂളാണ് ഉള്ളത്. എന്നാല്‍, കെ.കെ.റോഡിലെ നാലുസര്‍വ്വീസ് എല്ലാ ദിവസവും റദ്ദാക്കപ്പെടുന്നു. മിക്ക ദിവസങ്ങളിലും കട്ടപ്പന ഡിപ്പോയില്‍ മൂന്നു ബസ് എങ്കിലും വഴിയില്‍ കിടക്കുകയും ചെയ്യുന്നു. രാവിലെ 9ന് കോട്ടയത്തേക്കുള്ള ടൗണ്‍ ടു ടൗണ്‍ ബസ്സിന് 2008 നവംബറില്‍ പെര്‍മിറ്റ് നല്‍കിയതാണ്. എന്നാല്‍, ബസ് ഇല്ലാത്തതിനാല്‍ ഇതുവരെ സര്‍വ്വീസ് ആരംഭിച്ചിട്ടില്ല.
ഫാസ്റ്റ്പാസഞ്ചര്‍ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ കുമളിയില്‍നിന്ന് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ മിക്കപ്പോഴും മുടങ്ങുന്നു. ഈ റൂട്ടിനോട് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ഇടുക്കിയിലെ കട്ടപ്പന, കുമളി ഡിപ്പോകള്‍ക്ക് പുതിയ ബസ് ലഭിക്കാന്‍ തടസ്സമെന്ന് ആക്ഷേപമുണ്ട്. ഒരു സ്വകാര്യബസ് ഉടമയുടെ കുമളിയിലെ റിസോര്‍ട്ടില്‍ ഈ ഉദ്യോഗസ്ഥന്‍ താമസിച്ചത് വിവാദമാവുകയും വിജിലന്‍സ് അന്വേഷണം നേരിടുകയും ചെയ്തിരുന്നു.
കട്ടപ്പന, കുമളി ഡിപ്പോയില്‍നിന്ന് എറണാകുളം, പാലക്കാട്, സുല്‍ത്താന്‍ബത്തേരി, ശിവഗിരി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നത് ആറ് ഉടമകളുടെ 70ല്‍പ്പരം സ്വകാര്യബസ്സുകളാണ്. കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് റദ്ദാക്കുമ്പോള്‍ ഇവര്‍ക്ക് ഗുണകരമാവുകയും ചെയ്യുന്നു.
കിലോമീറ്ററില്‍ 20 രൂപ വരുമാനം ലഭിച്ചാല്‍ സര്‍വ്വീസുകള്‍ ലാഭമെന്നിരിക്കെ, 25 രൂപ ദിവസവും ലഭിക്കുന്ന കട്ടപ്പന, കുമളി ഡിപ്പോയെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.