ടിക്കറ്റ് പരിശോധന: വിജിലന്‍സ് സ്ക്വാഡിന് മുന്നില്‍ വനിതാ കണ്ടക്ടര്‍ മയങ്ങിവീണു
Posted by Sujith Bhakthan at Friday, 19 March 2010

പത്തനംതിട്ട: വിജിലന്‍സ് സ്ക്വാഡ് ടിക്കറ്റ് പരിശോധിക്കുന്നതിനിടെ വനിതാ കണ്ടക്ടര്‍ ബസില്‍ മയങ്ങിവീണു. കോന്നി- കൊക്കാത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ ഇലന്തൂര്‍ കണ്ണങ്കരയില്‍ മഞ്ജു (30) ആണ് ബോധരഹിതയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ കൊക്കാത്തോട്ടില്‍ നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന ബസില്‍ കല്ലേലി ശിവക്ഷേത്രത്തിന് സമീപത്തുവച്ചാണ് സ്ക്വാഡ് കയറിയത്.
ടിക്കറ്റില്‍ പോയിന്റ് അടയാളപ്പെടുത്തിയതില്‍ തെറ്റുണ്ടെന്ന് ആരോപിച്ച് മഞ്ജുവിനെ ഇവര്‍ ചോദ്യം ചെയ്യുന്നതിനിടെ ബോധരഹിതയാവുകയായിരുന്നു. ഉടന്‍തന്നെ കോന്നിയിലെ കെ. എസ്. ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലും പിന്നീട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും എത്തിച്ചു.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് കുളത്തുമണ്‍ സ്വദേശി നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംഭവത്തിന് ശേഷം എത്തിയ വിജിലന്‍സ് സ്ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ ജോണ്‍തരകനെയും പ്രഭാകരനെയും നാട്ടുകാരും ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരും തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവച്ചത്. പൊലീസ് എത്തിയാണ് ഇവരെ കോന്നിയിലേക്ക് കൊണ്ടുപോയത്.
ടിക്കറ്റ് മെഷീന്‍ തകരാറിലായതുമൂലമാണ് പോയിന്റില്‍ വ്യത്യാസം വന്നതെന്നും വിജിലന്‍സ് സ്ക്വാഡ് വനിതാ കണ്ടക്ടര്‍മാരെ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണെന്നും മഞ്ജു പറഞ്ഞു. കൊക്കാത്തോട് റൂട്ടിലുള്ള ബസില്‍ ആദ്യമായാണ് സ്ക്വാഡ് പരിശോധന നടത്തുന്നതെന്ന് കെ.എസ്. ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. പോയിന്റിന്റെ വ്യത്യാസത്തെക്കുറിച്ച് കണ്ടക്ടറോട് അന്വേഷിക്കുക മാത്രമാണ് ചെയ്തത്.
Source: Kerala Kaumudi