ഓണത്തിരക്ക് നേരിടാന്‍ 10 ലോ ഫ്ളോര്‍ ബസുകള്‍
Posted by Sujith Bhakthan at Wednesday, 11 August 2010
പുത്തന്‍കുരിശ്, അങ്കമാലി, പെരുമ്പാവൂര്‍, അരൂര്‍, കാക്കനാട് ഭാഗങ്ങളിലേക്കു രണ്ടു വീതം ബസുകളാണു സര്‍വീസ് നടത്തുക. എറണാകുളം - അരൂര്‍, അങ്കമാലി - എറണാകുളം, എറണാകുളം - അരൂര്‍ - കാക്കനാട് (സെപ്സ് വഴി), മട്ടാഞ്ചേരി - പെരുമ്പാവൂര്‍ (ആലുവ, എറണാകുളം വഴി), ഏലൂര്‍ ഫെറി - അരൂര്‍, പുത്തന്‍കുരിശ് - ഫോര്‍ട്ട് കൊച്ചി സര്‍വീസുkകളാണ് ഉടന്‍ ആരംഭിkക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
തിരുകൊച്ചി സിറ്റി സര്‍വീസുകളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നാണു മനസിലാകുന്നത്. വരുമാനവും വര്‍ധിച്ചു വരുകയാണ്. ഒാണം അടുക്കുമ്പോഴേക്കും സര്‍വീസുkകള്‍ ലാഭകരമാകും. തിരുകൊച്ചിയുടെ വരവില്‍ സ്വകാര്യ ബസ് ഉടമകള്‍ക്കു പരിഭവം ഉണ്ടെന്നതു സത്യമാണ്. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് ആരംഭിച്ചതു സ്വകാര്യ ബസുകള്‍ക്ക് എതിരായല്ല.
ജനങ്ങളുടെ യാത്രാ സൌകര്യം മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. സ്വകാര്യ ബസുടമകളുടെ എതിര്‍പ്പു താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റിലയിലെ ബസ് ടെര്‍മിനലിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ബസ് ടെര്‍മിനല്‍ മാതൃകയില്‍ ട്രക്ക് ടെര്‍മിനലും ആലോചനയിലുണ്ട്. കളമശേരി പോലെ, നഗരത്തിനു പുറത്തെവിടെയെങ്കിലും ട്രക്ക് ടെര്‍മിനല്‍ സ്ഥാപിച്ചാല്‍ ചരക്കു വാഹനങ്ങളുടെ നഗരപ്രവേശം കഴിയുന്നത്ര ഒഴിവാക്കാന്‍ കഴിയും.
പാഴ്സല്‍ സര്‍വീസുകളുടെ ഒാഫിസും മറ്റും നഗരത്തിനു പുറത്തേക്കു പോകുന്നതോടെ ട്രക്കുകളുടെ തിരക്ക് ഒഴിവാകും. തൊടുപുഴ, മൂവാറ്റുപുഴ ദേശസാല്‍കൃത റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുറവാണെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Source: Malayala Manorama