----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനം എടത്വായില്‍

Posted by Sujith Bhakthan at Monday, 9 August 2010
Share this post:
Subscribe

തിരുവല്ല: കെ. എസ്. ആര്‍. ടി. സി വ്യാപാര സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തിരുവല്ല കെ. എസ്. ആര്‍. ടി. സി ഡിപ്പോയുടെ പ്രവര്‍ത്തനം ഒരു മാസത്തേക്ക് എടത്വായിലേക്ക് മാറ്റി. ബസ് സര്‍വീസുകള്‍ക്ക് ഇന്ന് മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. നിലവിലുള്ള എടത്വാ ഡിപ്പോയിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. തിരുവല്ല വൈ. എം. സി. എയ്ക്ക് സമീപം മുനിസിപ്പല്‍ മൈതാനിയില്‍ താത്കാലിക ബസ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ എടത്വായില്‍ നിന്ന് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും.


തിരുവല്ല ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ്, ടിക്കറ്റ് കാഷ് ആന്‍ഡ് കൌണ്ടര്‍ ഓഫീസ് എന്നിവ എടത്വായില്‍ പ്രവര്‍ത്തിക്കും. ഇതിനായി തിരുവല്ല ഡിപ്പോയില്‍ നിന്ന് സാധന സാമഗ്രികള്‍ ഇന്നലെ മുതല്‍ എടത്വായിലേക്ക് മാറ്റിത്തുടങ്ങി. എടത്വ ഡിപ്പോയില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ സര്‍വീസ് ആരംഭിക്കുന്ന ബസുകള്‍ക്ക് തിരുവല്ല നഗരത്തില്‍ പുതിയ റൂട്ടും സ്റ്റോപ്പും ക്രമീകരിച്ചിട്ടുണ്ട്. എം. സി റോഡിലെ ദീപാ ജംഗ്ഷന്‍, ഹെഡ്പോസ്റ് ഓഫീസ്പ്പടി, മാവേലിക്കര റോഡില്‍ ബി. എസ്. എന്‍. എല്‍ ജംഗ്ഷന്‍, ടി. കെ. റോഡില്‍ വൈ. എം. സി. എ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

എം. സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് ചങ്ങനാശേരിയിലേക്കുള്ള ബസുകള്‍ ഹെഡ്പോസ്റ് ഓഫീസ് പടിക്കലും ദീപാ ജംഗ്ഷനിലും നിറുത്തും. തിരിച്ചുള്ള സര്‍വീസുകള്‍ ദീപാ ജംഗ്ഷനില്‍ നിറുത്തിയ ശേഷം റെയില്‍വേ സ്റ്റേഷന്‍ വഴി വൈ. എം. സി. എ ജംഗ്ഷന്‍, ടി. കെ. റോഡ്- എസ്. സി. എസ് കവലവഴി ഹെഡ് പോസ്റ് ഓഫീസ് പടിക്കല്‍ എത്തും. പത്തനംതിട്ട ഭാഗത്തേക്കുള്ള സര്‍വീസുകള്‍ വൈ. എം. സി. എ ജംഗ്ഷനില്‍ നിന്നാണ് തുടങ്ങുന്നത്. മാവേലിക്കര റോഡിലൂടെയുള്ള സര്‍വീസുകള്‍ കുരിശുകവല-ദീപാജംഗ്ഷന്‍ വഴി വൈ. എം. സി. എ ജംഗ്ഷനിലെത്തി തിരിച്ച് ബി. എസ്. എന്‍. എല്‍ ജംഗ്ഷനിലെത്തും.

ഏത് ദിശയിലേക്കുള്ള സര്‍വീസുകളും ദീപാ ജംഗ്ഷനില്‍ എത്തിയാണ് കടന്നുപോകുന്നത്. തിരുവല്ല ഡിപ്പോയിലെ 73 സര്‍വീസുകളും എടത്വായില്‍ നിന്നാണ് ആരംഭിക്കുക. വ്യാപാര സമുച്ചയത്തിന് മണ്ണെടുക്കുന്ന പണികള്‍ നാളെ തുടങ്ങും.

Source: http://news.keralakaumudi.com/

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment