----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

തിരുവല്ല ബസ് ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങി

Posted by Sujith Bhakthan at Thursday, 12 August 2010
Share this post:
Subscribe

തിരുവല്ല: കെ. എസ്. ആര്‍. ടി. സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നിര്‍മ്മാണം തുടങ്ങി. ഇന്നലെ രാവിലെ ഭൂമി പൂജയ്ക്ക് ശേഷം ഡിപ്പോയിലെ കോണ്‍ക്രീറ്റും മണ്ണും മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ബസ് സ്റാന്‍ഡിന്റെ തെക്ക് കിഴക്കുഭാഗത്തായി എം. സി റോഡില്‍ നിന്ന് 20 മീറ്റര്‍ ഉള്ളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. നിലവിലുള്ളതില്‍ നിന്ന് 11 മീറ്റര്‍ താഴ്ചയില്‍ മണ്ണെടുക്കും. മുംബായ് നരേഷ് ട്രേഡേഴ്സിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.


ഇവിടെ നിന്നെടുക്കുന്ന മണ്ണിട്ട് വൈ. എം.സി. എ ജംഗ്ഷനിലുള്ള താത്കാലിക ബസ് സ്റ്റേഷനിലെ കുഴികള്‍ നികത്തിത്തുടങ്ങി. കെ. എസ്. ആര്‍. ടി. സിയുടെയും കെ. ടി. ഡി. എഫ്.സിയുടെയും സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. 45 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. താത്കാലിക ബസ്റ്റേഷന് സമീപം ഗാരേജ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. രാവിലെ 7 മുതല്‍ രാത്രി 9 വരെ ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ഡി. ടി. ഒ രവീന്ദ്ര ഷേണായി അറിയിച്ചു.

എം. സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മുനിസിപ്പല്‍ മൈതാനിയിലെ താത്കാലിക ബസ് സ്റ്റേഷനില്‍ എത്താതെ എം. സി റോഡിലൂടെ പോകാം. രാത്രി 8ന് ശേഷം എം. സി റോഡിലൂടെ ഇരുവശത്തേക്കും പോകുന്ന ബസുകള്‍ക്ക് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല.

Source: Kerala Kaumudi

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment