പാറശ്ശാല: മുമ്പിലും പിറകിലുമായി സര്‍വീസ് നടത്തിവന്ന കെ. എസ്. ആര്‍.ടി.സി രണ്ട് ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ തെരുവില്‍ ഇറങ്ങി അടികൂടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഒരു ഫാസ്റ്റ്പാസഞ്ചര്‍ ബസിലെ ഡ്രൈവറും സിറ്റി ഡിപ്പോയിലെ ഒരു സിറ്റി ബസിലെ ഡ്രൈവറുമാണ് പാറശ്ശാല ജംഗ്ഷനില്‍
എത്തിയപ്പോള്‍ ബസുകള്‍ നിറുത്തിയിട്ട് ഇറങ്ങി ഏറ്റുമുട്ടിയത്.
പിന്നില്‍നിന്ന് വന്ന സിറ്റി ബസില്‍ കയറേണ്ട ആള്‍ക്കാരെ ഫാസ്റ്റ് പാസഞ്ചര്‍ നിറുത്തി കയറ്റുക പതിവായതാണ് സിറ്റി ബസിലെ ഡ്രൈവറെ ചൊടിപ്പിച്ചത്. കളക്ഷന്‍ ബാറ്റയാണ് ഇരുവരുടെയും മത്സരത്തിനും തുടര്‍ന്നുള്ള തമ്മിലടിക്കും കാരണമായതെന്ന് പറയപ്പെടുന്നു. വിവരമറിഞ്ഞ് എത്തിയ വിജിലന്‍സ് സ്ക്വാഡ് രണ്ട് ഡ്രൈവര്‍മാരെയും സര്‍വീസ് നിറുത്തി പാറശ്ശാല ഡിപ്പോയില്‍ എത്താന്‍ പറഞ്ഞു. ഇരുവരുടെ പേരിലും നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.