ഒരു ബസ് ഇനി എപ്പോളാണോ വരിക...
Posted by Sujith Bhakthan at Saturday, 14 August 2010
പത്തനംതിട്ട കെ. എസ്. ആര്‍.ടി.സി ഡിപ്പോയിലെ യാത്രക്കാരുടെ പതിവ് പരാതിയാണിത്.
സര്‍വീസുകള്‍ ഒന്നിനു പിറകെ ഒന്നായി വെട്ടിക്കുറയ്ക്കുന്നതു മൂലം പെരുവഴിയിലാകുന്നത് യാത്രക്കാരാണ്.
ബസുകള്‍ ഇല്ലെന്ന കാരണത്താല്‍ യാത്രക്കാരെ തഴയുന്ന കെ. എസ്. ആര്‍.ടി.സി പക്ഷെ, ഇതിന് പരിഹാരം കാണുന്നില്ല
അസ്ഥിപഞ്ജരങ്ങളായ ബസുകളാണ് ഡിപ്പോയില്‍ പലതും. തകരാറാകുന്നത് ഉപേക്ഷിക്കുന്നതല്ലാതെ നന്നാക്കാന്‍ നടപടിയില്ല. വിദഗ്ദ്ധരായ മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് അധികൃതര്‍ കാരണമായി പറയുന്നത്. യാത്രക്കാര്‍ പരാതി പറയുന്നത് ഡിപ്പോയിലെ ജീവനക്കാരോടാണ്. തങ്ങള്‍ ആരോട് പരാതിപ്പെടുമെന്നാണ് അവരുടെ മറുചോദ്യം. ഇത് അവസാനിക്കുന്നത് ഇരു കൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിലാണ്. കാലഹരണപ്പെട്ട ബസുകളും ജീവനക്കാരുടെ കുറവും മെക്കാനിക്കുകളുടെ അഭാവവുമാണ് നേരത്തെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ റിവേഴ്സ് ഗിയറില്‍ ഓടാന്‍ കാരണം.
താത്ക്കാലിക മെക്കാനിക്ക് ജീവനക്കാരാണ് ഇവിടെ കൂടുതലും. അറ്റകുറ്റപ്പണി നടത്തുന്നതിന് ഇവര്‍ക്ക് കാര്യമായ പരിശീലനം ലഭിച്ചിട്ടില്ല. ബസിന് സാരമായ തകരാറുണ്ടായാല്‍ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല. വിദഗ്ദ്ധരായ മെക്കാനിക്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ അധികൃതര്‍ എം.ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ട് ആറ് മാസമായി.
102 സര്‍വീസുകള്‍ ദൈനംദിനം നടത്തിയിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ പരമാവധി 42 ബസുകളാണ് ഓടുന്നത്. കണ്ടക്ടര്‍മാര്‍ ആവശ്യത്തിലധികം ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ കുറവാണ്.
Source: Kerala Kaumudi