----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കിണറും 'കട്ടപ്പുറത്ത് '

Posted by Sujith Bhakthan at Thursday, 19 August 2010
Share this post:
Subscribe

പത്തനംതിട്ട :കെ. എസ്. ആര്‍.ടി.സിയുടെ പത്തനംതിട്ട ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ സൂക്ഷിക്കണം. ദാഹം തോന്നിയാല്‍ ഇവിടുത്തെ ടാപ്പുകളില്‍ നിന്നുള്ള വെള്ളം കുടിക്കരുത്. ഡിപ്പോയിലെ മാലിന്യം നിറഞ്ഞ കിണറ്റിലെ വെള്ളം പകര്‍ച്ച വ്യാധികള്‍ക്ക് വരെ കാരണമാകും. കിണറിനെക്കുറിച്ച് അറിയാവുന്ന ഡിപ്പോയിലെ ജീവനക്കാര്‍ പുറത്തുനിന്ന് കുടിവെള്ളം കൊണ്ടുവരുമ്പോള്‍ മലിനജലം കുടിക്കേണ്ട ഗതികേട് യാത്രക്കാര്‍ക്കാണ്.

നൂറുകണക്കിന് യാത്രക്കാര്‍ ദൈനംദിനം വന്നുപോകുന്ന ഡിപ്പോയിലെ ഏക ജലസ്രോതസാണ് ഈ കിണര്‍. ഇവിടെ നിന്നുള്ള വെള്ളമാണ് ഡിപ്പോയുടെ പല ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. ഡിപ്പോയുടെ കാന്റീനിലും ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു തെരുവ് നായ കിണറ്റില്‍ വീണ് ചത്തു. നായയെ കിണറ്റില്‍ നിന്ന് നീക്കം ചെയ്തെങ്കിലും വെള്ളം ശുദ്ധീകരിച്ചിട്ടില്ല. ഡിപ്പോയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലേക്കും കിണറ്റിലെ വെള്ളമാണ് എത്തിക്കുന്നത്.

ഡിപ്പോയുടെ ഉള്ളില്‍ പിന്‍ഭാഗത്തായി റോഡിനോട് ചേര്‍ന്നാണ് കിണര്‍. റോഡിലൂടെ പോകുന്നവര്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കിണറ്റിലേക്കാണ്. റോഡിലെ ഓട കിണറിന് സമീപമാണ്. പായലും പ്ളാസ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന കിണര്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. കിണര്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും മൂടി ഇല്ല. കിണറ്റില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് പരാതി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് അധികൃതരും നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ ജല സ്രോതസുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടയ്ക്കിടെ ശുചീകരിക്കാറുണ്ടെങ്കിലും ഡിപ്പോയിലേക്ക് തിരിഞ്ഞുനോക്കാറില്ല.

വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെയാണ് ജീവനക്കാര്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കാതായത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ല.

Source: Kerala Kaumudi

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment