----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?

Posted by Sujith Bhakthan at Thursday, 5 August 2010
Share this post:
Subscribe

ബസ്സിനു മുന്നില്‍ സ്ത്രീകല്‍ മാത്രം ഇരുന്നാല്‍ മതിയോ?

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ മുന്‍ഭാഗത്തുള്ള ഡോര്‍ മുഴുവനായും സ്ത്രീകള്‍ക്ക് ഉപയോഗിക്കുന്ന രീതിയില്‍ ആക്കുക എന്ന് പെര്‍മനന്റ് ലോക് അദാലത്ത് കെ എസ് ആര്‍ ടി ക്കു നല്കിയ നിര്‍ദ്ദേശം ഒന്നു കൂടി ആലോചിക്കേണ്ടതാണ്‌.

ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?

പ്രൈവറ്റ് ബസ്സുകളിലേതെന്ന പോലെ ഈ നിയമം കെ എസ്സ് ആര്‍ ടി സിയെ ബാധകമാക്കണ്ടാ എന്നാണ്‌ എന്റെ അഭിപ്രായം. ബസ്സിന്റെ മുന്‍ ഭാഗത്തിരുന്നു കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ധാരാളം പുരുഷന്മാരുണ്ടാകും. ഈ ഒരു കാരണത്താല്‍ പ്രൈവറ്റു ബസ്സുകളേ ഉപേക്ഷിച്ചു കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്.

കൂടാതെ തന്നെ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണം എന്നുള്ളത് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് ബാധകമാക്കേണ്ട യാതൊരു കാരണവുമില്ല. ഡീലക്സ്, എ സി, വോള്‍വോ തുടങ്ങിയ സര്‍വീസുകള്‍ ഈ രീതിയില്‍ മാറ്റിയാല്‍ ധാരാളം സീറ്റുകള്‍ ഇത്തരത്തില്‍ കാലിയായി കിടക്കും. മിക്ക ദീര്‍ഘദൂര വണ്ടികളിലും സ്ത്രീകള്ക്ക് മുന്‍പില്‍ ഒരിക്കുന്നതില്‍ താത്പര്യക്കുറവുണ്ട്. പ്രത്യേകിച്ചും നമ്മുടെ ഡീലക്സ് വണ്ടികളില്‍. ക്യാബിന്‍ പോലുമില്ലാത്ത ഇത്തരം വണ്ടികളില്‍ എവിടെ ഇരുന്നിട്ടും പ്രത്യേകിച്ചു ഒരു കാര്യവുമില്ല.

പുരുഷന്‍മാര്‍ക്കെന്താ ഈ നാട്ടിലൊരു വിലയുമില്ലെ? എല്ലാം സ്ത്രീ സംവരണം.

Related Posts :



1 അഭിപ്രായങ്ങള്‍:

SUBIN ADOOR said...

സന്ധ്യ സമയത്ത് വെറുതെ പ്രൈവറ്റ് ബസില്‍ കയറാറുണ്ട്...മുന്‍ സീറ്റില്‍ ഇരിക്കാന്‍ വേണ്ടി മാത്രം..
മുന്‍ സീറ്റ്‌ യാത്രയുടെ ആ അനുഭൂതിക്ക് വേണ്ടി മാത്രം ട്രെയിന്‍ ഉപേക്ഷിച്ചു ബസില്‍ ദൂരയാത്ര ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഈ പുതിയ നീക്കത്തോട് ഞാന്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.. ഇത്തരം തല തിരിഞ്ഞ തീരുമാനങ്ങള്‍ക്ക് മാത്രം നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല..!!!

Post a Comment